ഉപ്പും മുളകിലെ പാറുക്കുട്ടിയ്ക്ക് ആദ്യത്തെ അംഗീകാരം! പൂമ്പറ്റ കുഞ്ഞിന് സമ്മാനം നല്‍കി ഫ്‌ളവേഴ്‌സ്

മലയാളത്തില്‍ ഒത്തിരി ബാലതാരങ്ങള്‍ വന്ന് പോയിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി മാറി കൊണ്ടിരിക്കുന്നത് ഉപ്പും മുളകിലെയും പാറുക്കുട്ടിയാണ്. ജനിച്ച് നാലാം മാസം അഭിനയ രംഗത്തേക്ക് വന്ന പാറുക്കുട്ടിയ്ക്ക് ഇപ്പോള്‍ ഒരു വയസ് കഴിഞ്ഞിരിക്കുകയാണ്. പാറുക്കുട്ടിയുടെ വളര്‍ച്ചയിലെ ഓരോ നിമിഷവും മലയാള പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു. ഈ പ്രായത്തിനുള്ളിലും അഭിനയിക്കാനുള്ള പാറുവിന്റെ ശ്രമങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്.

മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ പരമ്പരയായി ഉപ്പും മുളകും മാറിയതിന് പിന്നാലെയായിരുന്നു പാറുക്കുട്ടിയും വന്നത്. ഇപ്പോള്‍ വലിയൊരു നിര ആരാധകരെ സ്വന്തമാക്കി പാറുവിന് ആദ്യത്തെ പുരസ്‌കാരം കിട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

 ഉപ്പും മുളകിലെയും പാറുക്കുട്ടി

ഉപ്പും മുളകിലെയും പാറുക്കുട്ടി

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രക്ഷണം നടത്തുന്ന ഉപ്പും മുളകിലൂടെയാണ് പാറുക്കുട്ടി എന്ന കുഞ്ഞുവാവ അഭിനയ രംഗത്തേക്ക് എത്തുന്നത്. 150 ഓളം കുട്ടികള്‍ ഓഡിഷന് വന്നിരുന്നെങ്കിലും ബാലുവിന്റെയും നീലുവിന്റെയും മുഖസാമ്യമുള്ള കുഞ്ഞിനെ തിരഞ്ഞെടുക്കുകയായിരുന്നു. ജനിച്ചിട്ട് കേവലം നാല് മാസം പ്രായമുള്ളപ്പോഴായിരുന്നു പാറുക്കുട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇതോടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന റെക്കോര്‍ഡ് പാറു സ്വന്തമാക്കി. ഉപ്പും മുളകും കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയാണ് പാര്‍വ്വതി എന്ന പേരിലുള്ള പാറുക്കുട്ടി. ബേബി അമേയ ആണ് പാറുക്കുട്ടിയായി അഭിനയിക്കുന്നത്.

ആദ്യ പുരസ്‌കാരം

ആദ്യ പുരസ്‌കാരം

തന്റെ കരിയറിലെ ആദ്യ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടിയിപ്പോള്‍. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുമായിരുന്നു ഉപ്പും മുളകിന്റെയും പൂമ്പാറ്റ കുഞ്ഞിന് അഭിനയ ജീവിതത്തിലെ ആദ്യ അംഗീകാരം കിട്ടിയത്. തന്റെ കൈയിലിരിക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാന്‍ പ്രായം ആയിട്ടില്ലെങ്കിലും പാറുക്കുട്ടിയ്ക്ക് സമ്മാനം ലഭിച്ചതില്‍ ആരാധകര്‍ അതീവ സന്തോഷത്തിലാണ്. പാറുവിന്റെ ചിത്രങ്ങളും ഫോട്ടോസും വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

 പാറുവിന്റെ വളര്‍ച്ച

പാറുവിന്റെ വളര്‍ച്ച

സാധാരണ കുഞ്ഞുവാവകളെ പോലെ വഴക്കുണ്ടാക്കുകയും കരയുകയും ചെയ്യുന്ന പാറുക്കുട്ടി സോഷ്യല്‍ മീഡിയയുടെ പ്രിയപുത്രിയായി മാറിയത് അതിവേഗമായിരുന്നു. പാറുക്കുട്ട ആദ്യമായി സംസാരിക്കാന്‍ തുടങ്ങിയതും അച്ഛാ, അമ്മേ, ചേട്ടാ ചേച്ചി എന്നിവയൊക്കെ ശീലിച്ചതും ക്യ്ാമറയ്ക്ക് മുന്നിലായിരുന്നു. അച്ഛാ എന്ന് വിളിച്ചത് തന്നെയാണെന്ന് ബിജു സോപാനം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ യഥാര്‍ഥ അച്ഛനമ്മമാരെ പോലെയാണ് ഉപ്പും മുളകിലെയും നീലുവും ബാലുവും. ഇവരെയും അച്ഛാ.. അമ്മേ.. എന്നൊക്കെയാണ് പാറു വിളിക്കുന്നത്. പാറുക്കുട്ടിയുടെ ആദ്യ പിറന്നാള്‍ ആഘോഷവും ഇവിടെ വെച്ചായിരുന്നു.

ആദ്യ ഡയലോഗ്

ആദ്യ ഡയലോഗ്

സംസാരിക്കാന്‍ തുടങ്ങിയ സമയത്ത് ഒരോന്നായി പറയാന്‍ ശ്രമിക്കുന്ന പാറു ആദ്യമായി ഡയലോഗ് പറഞ്ഞത് കേരളക്കര ആഘോഷമാക്കി മാറ്റിയിരുന്നു. വീട്ടില്‍ നിന്നും പുറത്തേക്ക് പോവാനിറങ്ങുന്ന മുടിയന്‍ പാറുക്കുട്ടിയ്ക്ക് ടാറ്റ കൊടുക്കുമ്പോഴായിരുന്നു പാറുവിന്റെ ആദ്യ സംഭാഷണം. സങ്കടത്തോടെ ഇരിക്കുന്ന മുടിയനെ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്ന ഡയലോഗ് ആയിരുന്നു പാറുക്കുട്ടിയെ കൊണ്ട് പറയിപ്പിച്ചത്. സ്‌നേഹത്തോടെയുള്ള ആ വിളി കേട്ട് പ്രേക്ഷകരും വികാരഭരിതരായിരുന്നു. പിന്നീട് കേശുവിന് ചോറ് വാരികൊടുക്കുന്ന പാറുവിന്റെ സ്‌നേഹമാണ് കേരളക്കര ഏറ്റെടുത്തത്. തടി കുറയ്ക്കാന്‍ വേണ്ടി ഡയറ്റ് നോക്കിയ കേശുവിനെ എല്ലാവരും വഴക്ക് പറഞ്ഞ് ഭക്ഷണം കൊടുക്കുകയാണ്. ഒപ്പം വാരിക്കൊടുക്കാന്‍ മുന്നില്‍ നിന്നത് പാറുവായിരുന്നു.

  നിറയെ ഫാന്‍സ് ക്ലബ്ബുകള്‍

നിറയെ ഫാന്‍സ് ക്ലബ്ബുകള്‍

കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി പാറുവാണ്. ഫേസ്ബുക്കിലടക്കം പാറുവിന്റെ പേരില്‍ നിറയെ ഫാന്‍സ് ക്ലബ്ബുകളാണ്. സിനിമാ താരങ്ങളെക്കാള്‍ പിന്തുണയാണ് ഉപ്പും മുളകും കുടുംബത്തിനും താരങ്ങള്‍ക്കും ലഭിക്കാറുള്ളത്. ഇക്കാലയളവിനുള്ളില്‍ ബാലതാരമായി വന്ന ഒരുപാട് താരങ്ങള്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയവരാണ്. അക്കൂട്ടത്തില്‍ പാറുക്കുട്ടിയായി വന്ന അമേയ ഭാവിയില്‍ വലിയൊരു നായികയായി വളരുന്നത്് കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X