ഉപ്പും മുളകില്‍ നിന്നും മുടിയനും പൂജയും എവിടെ പോയി! ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന്ന് ആരാധകര്‍
ഉപ്പും മുളകില്‍ നിന്നും ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പോയതിന് ശേഷം ലെച്ചുവിന്‍രെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു േ്രപക്ഷകര്‍. ഒരു തിരിച്ച് വരവ് ഉണ്ടാവില്ലെന്ന് കൂടി ജൂഹി പറഞ്ഞിരുന്നു. പിന്നാലെ കൊറോണയും ലോക്ഡൗണും വന്നതോടെ പരമ്പര കുറച്ച് മാസങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ശേഷം വീണ്ടും ആരംഭിച്ചത് പുതിയ സര്‍പ്രൈസുകളുമായിട്ടാണ്.
ചില പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പരമ്പര കൈയടി വാങ്ങിയിരുന്നു. പൂജ ജയറാം എന്ന കഥാപാത്രത്തിലൂടെ നടി അശ്വതി നായരാണ് പരമ്പരയിലേക്ക് എത്തിയ പുതിയ കഥാപാത്രം. ജൂഹി റുസ്തഗിയുമായിട്ടുള്ള രൂപസാദൃശ്യമായിരുന്നു അശ്വതിയെ വൈറലാക്കിയത്. തുടക്കത്തില്‍ വലിയ പിന്തുണ ലഭിച്ചെങ്കിലും പിന്നീടത് വിമര്‍ശനമായി മാറുകയായിരുന്നു.

ഉപ്പും മുളകും കുടുംബത്തിന്റെ യൂട്യൂബ് ചാനലിലെ വീഡിയോസ് കണ്ട് മുടിയനോട് ഇഷ്ടം തോന്നിയതോടെയാണ് പൂജ ജയറാം പാറമട വീട്ടിലേക്ക് എത്തുന്നത്. ലേശം വട്ടുള്ള സ്വാഭവമായിട്ടാണ് പൂജയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതും. എന്നാല്‍ പൂജയ്ക്ക് തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നീടങ്ങോട്ട് മാറി മറിയുന്നതാണ് കണ്ട് വന്നത്. മറ്റ് കഥാപാത്രങ്ങളുമായി യോജിച്ച് പോവുന്നതല്ലെന്നായിരുന്നു പ്രധാന ആരോപണം.
ഉപ്പും മുളകിന്റെയും പുതിയ എപ്പിസോഡുകളുടെ താഴെ പൂജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കൊണ്ടുള്ള കമന്‍ുകളായിരുന്നു നിറഞ്ഞിരുന്നത്. ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്ന ആവശ്യവും ഇതിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ പൂജയെ കാണുന്നില്ലെന്നുള്ള പരാതിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. പാറമട വീട്ടിലെ ഓണാഘോഷം വലിയ ആഘോഷമായി നടത്തിയിരുന്നു.

പാട്ടും ഡാന്‍സുമൊക്കെ കൊണ്ട് വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തിരുന്നു. ഇതിലെല്ലാം മുഖ്യ സാന്നിധ്യമായി പൂജയും ഉണ്ടായരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതിന് ശേഷം വന്ന പുതിയ എപ്പിസോഡുകളിലൊന്നും പൂജ ഇല്ലെന്നുള്ളതാണ് ഇപ്പോള്‍ ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. പൂജയ്‌ക്കൊപ്പം വീട്ടിലെ മൂത്തമകനായ മുടിയനും ഇല്ലെന്നുള്ളതാണ് മറ്റൊരു വസ്തുത.
Recommended Video
ഇതോടെ ഇരുവരും ഇതെങ്ങോട്ട് പോയെന്നുള്ള ചോദ്യം ഉയര്‍ന്ന് വരികയാണ്. പരമ്പരയുടേതായി പുറത്തിറക്കിയ പുതിയ പ്രൊമോ വീഡിയയിലും കേശു, ശിവാനി, പാറുക്കുട്ടി എന്നിവര്‍ മാത്രമേ ഉള്ളു. മുടിയന്റെയും പൂജയുടെയും കല്യാണം ആയിരിക്കും ഇനി ഉപ്പും മുളകും പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ പോവുന്നതെന്നാണ് കരുതുന്നത്. എന്തായാലും ഉടനെ മറ്റൊരു സര്‍പ്രൈസ് കുടുംബത്തില്‍ ഉണ്ടാവുമോ എന്ന്് കാത്തിരുന്ന് വേണം കാണാന്‍.


Click it and Unblock the Notifications