ജൂഹി റുസ്തഗിക്കും പാറുക്കുട്ടിക്കും പിന്നാലെ അശ്വതിയും, പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞ് താരം

പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അശ്വതി നായര്‍ ഉപ്പും മുളകിലേക്ക് എത്തിയത്.അവതാരകയും പ്രോഗാം പ്രൊഡ്യൂസറുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അശ്വതി അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഉപ്പും മുളകിനെക്കുറിച്ച് ഒരു സുഹൃത്താണ് പറഞ്ഞതെന്ന് അശ്വതി പറഞ്ഞിരുന്നു. ഇത് പോലൊരു പരമ്പരയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഉപ്പും മുളകിലേക്ക് വന്നതോടെ ജീവിതം മാറി മറിഞ്ഞതിനെക്കുറിച്ചും അശ്വതി പറഞ്ഞിരുന്നു. മോഡലിംഗിലും ഫിറ്റ്‌നസിലും ഡാന്‍സിലുമെല്ലാം തനിക്കും താല്‍പര്യമുണ്ടെന്നും അശ്വതി പറഞ്ഞിരുന്നു. ലച്ചുവിന് പകരക്കാരിയാണോ ഉപ്പും മുളകിലേക്ക് എത്തിയതെന്നായിരുന്നു തുടക്കത്തില്‍ എല്ലാവരും അശ്വതിയോട് ചോദിച്ചത്. പൂജ ജയറാമായാണ് താന്‍ വന്നത്. ആ പേരില്‍ത്തന്നെ അറിയപ്പെടാനായാണ് ഇഷ്ടം. പുതിയ തുടക്കത്തെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് അശ്വതി നായര്‍ ഇപ്പോള്‍. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് അശ്വതി.

ഞാനും തുടങ്ങി

ഞാനും തുടങ്ങി

നിരവധി പേരായിരുന്നു എന്നോട് യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇന്നത്തെ കാലത്ത് യൂട്യൂബ് ചാനല്‍ ഇല്ലാത്തവര്‍ വിരളമാണ്. ശരിയാണല്ലോ, എന്തുകൊണ്ട് തുടങ്ങിക്കൂടായെന്നായിരുന്നു ഞാനും ആലോചിച്ചതെന്ന് അശ്വതി പറയുന്നു. വേണ്ട, അതിലേക്ക് പോവേണ്ടതില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അവരെ വെല്ലുവിളിച്ചും പിന്തുണയ്ക്കുന്നവര്‍ക്ക് സന്തോഷമേകാനുമായാണ് താന്‍ ചാനല്‍ തുടങ്ങിയതെന്ന് അശ്വതി പറയുന്നു. ഞാന്‍ എന്താണെന്നും എന്‍രെ താല്‍പര്യങ്ങള്‍ എന്തൊക്കെയാണെന്നുമൊക്കെ നിങ്ങളോട് പറയാമെന്ന് പറഞ്ഞായിരുന്നു അശ്വതി ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്.

കുടുംബത്തെക്കുറിച്ച്

കുടുംബത്തെക്കുറിച്ച്

കൊച്ചിക്കാരിയാണ്, ഇടപ്പള്ളിയിലാണ് വീട്. വീട്ടില്‍ അച്ഛനും അമ്മയുമാണുള്ളത്. ചേച്ചിയും ഞാനും വിവാഹിതരാണ്. ചേച്ചിക്കൊരു മോനുണ്ട്. അമ്മ ഡാന്‍സ് ടീച്ചറാണ്, ഞങ്ങള്‍ക്കൊരു ഡാന്‍സ് സ്‌കൂളുണ്ട്. അമ്മയ്‌ക്കൊപ്പം ഞാനും ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്. സൂര്യ ടിവിയില്‍ പ്രോഗ്രാം പൊഡ്യൂസറും വിജെയുമായി ജോലി ചെയ്തിരുന്നു. കുഞ്ഞായിരുന്ന സമയത്ത് തന്നെ അമ്മ എന്നെ ഡാന്‍സ് പഠിപ്പിച്ചിരുന്നു. രണ്ടര വയസ്സില്‍ ഡാന്‍സ് പഠിച്ചുവെന്ന് പറഞ്ഞപ്പോള്‍ കുറേ ട്രോള്‍ വന്നിരുന്നു. മഡോണയ്ക്ക് ശേഷം ഇനിയാര് എന്ന് ചോദിച്ചപ്പോഴായിരുന്നു അശ്വതി നായര്‍ എന്ന് പറഞ്ഞ് ട്രോള്‍ വന്നത്. അതൊക്കെ എന്നെ സന്തോഷിപ്പിക്കുകയായിരുന്നു.

യാത്രകളോട് ഇഷ്ടം

യാത്രകളോട് ഇഷ്ടം

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധയാണ് അശ്വതി കൊടുക്കുന്നത്. ഭര്‍ത്താവ് ഫുട്‌ബോള്‍ കളിക്കാനും ബാഡ്മിന്റണ്‍ കളിക്കാനുമൊക്കെ പോവാറുണ്ട്. അങ്ങനെയാണ് ആ താല്‍പര്യം വന്നത്. കൊവിഡായത് കൊണ്ട് ഡാന്‍സൊന്നും ചെയ്യില്ല. ജിമ്മില്‍ പോവുന്നുണ്ട് ഇപ്പോള്‍. ബോക്‌സിംഗ് പഠിക്കാന്‍ ആഗ്രഹമുണ്ട്. യാത്രകളോട് ഒരുപാട് ഇഷ്ടമാണ്. നിന്ന നില്‍പ്പില്‍ തന്നെ യാത്രകള്‍ നടത്താറുണ്ട്. പപ്പികളെയും ഒരുപാട് ഇഷ്ടമാണ്. പിന്നെയുള്ള നേരമ്പോക്ക് ചേച്ചിയുടെ മോനാണ്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
ഇന്‍സ്റ്റഗ്രാമില്‍ സജീവം

ഇന്‍സ്റ്റഗ്രാമില്‍ സജീവം

ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവാണ്. ഞാനെന്ത് ചെയ്യുന്നു, എങ്ങോട്ട് പോവുന്നുവെന്നൊക്കെ മനസ്സിലാവാന്‍ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ മതി. 5 വര്‍ഷം സൂര്യ മ്യൂസിക്കില്‍ ജോലി ചെയ്തിരുന്നു. വിജെ, ഡാന്‍സ്, പാട്ട്, യാത്ര, അഭിനയം ഇതെല്ലാം ഇഷ്ടമാണ്. ഇതിനിടയിലാണ് ഉപ്പും മുളകിലേക്ക് എത്തിയത്. ഇപ്പോഴും അത് തുടരുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം വീഡിയോയായി പങ്കുവെക്കുന്നുണ്ട്. ഞാന്‍ എന്താണന്നുള്ളത് കാണിച്ച് താരമെന്നുമായിരുന്നു അശ്വതി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X