ഉപ്പും മുളകിലെ ലച്ചുവിന് കല്യാണം കഴിക്കണം പോലും! ആഗ്രഹം കേട്ട് അമ്പരന്ന് നീലുവും മക്കളും! വീഡിയോ
ഉപ്പും മുളകും പരമ്പരയുടെ എപ്പിസോഡുകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. പരമ്പര തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും നല്ല റേറ്റിംഗോടു കൂടിയാണ് സംപ്രേക്ഷണം തുടരുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യാറുളള പരിപാടി ജനപ്രിയ പരമ്പരകളിലൊന്നാണ്. ബാലുവിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളറിയാനാണ് എല്ലാവരും തിരക്കുകൂട്ടാറുളളത്.
ലളിതമായുളള അവതരണം കൊണ്ടാണ് മറ്റു സീരിയലുകളില്‍ നിന്നും ഉപ്പും മുളകും പരമ്പര വേറിട്ടുനില്‍ക്കുന്നത്. അടുത്തിടെ സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ എപ്പിസോഡുകളെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ എത്തിയ ഭാസിയെയാണ് കാണിച്ചതെങ്കില്‍ ഇത്തവണ ലച്ചുവിന്റെ കല്യാണ മോഹത്തെക്കുറിച്ചാണ് പറയുന്നത്.

ലച്ചുവിന്റെ കല്യാണം
ബാലുവിന്റെ രണ്ടാമത്തെ മകളായ ലച്ചുവിന്റെ കല്യാണം എന്ന് നടക്കുമെന്ന് പ്രേക്ഷകര്‍ ഉറ്റുനോക്കാറുണ്ട്. എന്നാല്‍ സാധാരണ കല്യാണക്കാര്യം പറയുമ്പോള്‍ ലച്ചു ഓടി രക്ഷപ്പെടാറാണ് പതിവ്. എന്നാല്‍ ഇത്തവണ കല്യാണ മോഹവുമായിട്ടാണ് പുതിയ എപ്പിസോഡില്‍ ലച്ചു എത്തുന്നത്. ലച്ചുവിന്റെ പുതിയ മോഹം പടവലത്ത് വീട്ടുകാരെയെല്ലാം അമ്പരിപ്പിക്കുന്നുണ്ട്. നീലു,മുടിയന്‍, ശിവാനി, കേശു എന്നിവര്‍ക്കൊപ്പം അപ്പൂപ്പനും അമ്മൂമ്മയും ഉളള സമയത്താണ് ലച്ചു ആഗ്രഹം വെളിപ്പെടുത്തുന്നത്.

ലച്ചു പറയുന്നത്
ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡിലും ബാലുവിനെ കാണിക്കുന്നില്ല. എല്ലാവരുടെയും മുന്നില്‍ നിന്ന് പ്രകൃതി നിയമല്ലേയെന്നൊക്കെ എപ്പിസോഡില്‍ ലച്ചു ചോദിക്കുന്നുണ്ട്. പടവലം വീട്ടുകാരുടെ മുന്നില്‍ ശൂലംകൂടി വീട്ടുകാര്‍ നാണം കെടരുത് എന്നും ലച്ചു പറയുന്നുണ്ട്. അശ്വതി ചേച്ചിയുടെ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് കല്യാണ മോഹവുമായി ലച്ചു എത്തുന്നത്.

പുതിയ എപ്പിസോഡ്
ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോയിലാണ് ലച്ചുവിന്റെ കല്യാണ മോഹം കാണിക്കുന്നത്. എന്തുക്കൊണ്ടാണ് ലച്ചു കല്യാണ ആഗ്രഹം വെളിപ്പെടുത്തിയതെന്നുളളത് പുതിയ എപ്പിസോഡിലായിരിക്കും കാണിക്കുക. എന്തായാലും വളരെ സീരിസായിട്ടു തന്നെയാണ് എല്ലാവര്‍ക്കും മുന്നില്‍ നിന്ന് ലച്ചു വിവാഹത്തെക്കുറിച്ച് മനസുതുറന്നിരിക്കുന്നത്. ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വൈറലായി മാറിയിരുന്നു.
വീഡിയോ കാണൂ


Click it and Unblock the Notifications











