ഉപ്പും മുളകിനും ചെറിയൊരു പ്രശ്‌നമുണ്ട്! അധികം വൈകാതെ ഞങ്ങള്‍ നിങ്ങളിലേക്ക് എത്തുമെന്ന് മുടിയന്‍
ജനപ്രിയ പരമ്പരയായി മാറിയ ഉപ്പും മുളകും ആയിരം എപ്പിസോഡ് മറികടന്ന് വിജയകരമായി മുന്നേറുകയാണ്. ഇതിനിടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന താരങ്ങളെ ഒന്നും കാണാനില്ലായിരുന്നു. ബാലുവും നീലുവും മക്കളെയുമൊന്നും കാണാന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ആരാധകര്‍. ഇതോടെ ലെച്ചു പോയത് പോലെ താരങ്ങളെല്ലാം പോയോ എന്ന സംശയവും വന്നു. എന്നാല്‍ ആരും എവിടെയും പോയിട്ടില്ലെന്ന് പറയുകയാണ് മുടിയന്‍.
'എല്ലാവരും കുറേ ചോദിപ്പോ ഇടേണ്ടി വന്ന പോസ്റ്റാണ്. ഗയിസ് ഞങ്ങള്‍ ഒരിക്കലും ഉപ്പും മുളകും വിടില്ല. ഞങ്ങള്‍ക്ക് അതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു റീസണ്‍ ഉണ്ട്. വൈകാതെ എല്ലാം ശരിയാക്കും. നിങ്ങളുടെ ഈ സ്‌നേഹത്തിന് നന്ദി. എന്റെ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടോ... പൊളി ലുക്ക് അല്ലേ? എന്നുമാണ് മുടിയന്‍ ആയി അഭിനയിക്കുന്ന റിഷി എസ് കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

ഇതോടെ ദിവസങ്ങളായി ഉപ്പും മുളകിനെയും കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. ആയിരം എപ്പിസോഡ് കഴിഞ്ഞതോടെയായിരുന്നു പരമ്പരയില്‍ വലിയ മാറ്റങ്ങള്‍ വന്നത്. ലെച്ചുവിന്റെ വിവാഹം നടത്തിയെങ്കിലും പിന്നാലെ ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജുഹി റുസ്തഗി ഷോ യില്‍ നിന്നും പുറത്ത് പോയി. സീരിയലിലെ വിവാഹം യഥാര്‍ഥ ജീവിതത്തിലും ചില പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് ജുഹി പറഞ്ഞിരുന്നു.
Recommended Video
ലെച്ചു പോയതിനൊപ്പം തന്നെ പാറുക്കുട്ടിയെയും കാണിച്ചിരുന്നില്ല. ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി ബാലുവും കുടുംബവും ഇല്ലെന്നുള്ളതാണ് പലരും ചൂണ്ടി കാണിച്ചത്. ബാലുവിന്റെ സുഹൃത്ത് ചന്ദ്രന്റെയും കനകത്തിന്റെയും വിശേഷങ്ങളായിരുന്നു അവസാന എപ്പിസോഡുകളില്‍. റിഷി പറഞ്ഞത് പ്രകാരം അധികം വൈകാതെ കഥഗതി മാറുമെന്ന് തന്നെയാണ് കരുതുന്നത്.


Click it and Unblock the Notifications











