twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകും നിർത്തിയത് ഒരു വരുമാനം ഇല്ലാതാക്കി, ബാലുവിനെ നേരത്തെ അറിയാം, മുരളി മാനിഷാദ പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. 2015 ഡിസംബർ 14 ന് ആരംഭിച്ച സീരിയൽ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. മറ്റ് സീരിയലുകൾക്ക് ലഭിക്കാത്ത പ്രേക്ഷക സ്വീകാര്യതയായിരുന്നു ഉപ്പും മുളകിനും ചെറിയ സമയെ കൊണ്ട് ലഭിച്ചത്. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളും സാധാരണക്കാരന്റെ കുടുംബത്തിൽ കാണുന്ന പ്രശ്നങ്ങളുമായിരുന്നു ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. കണ്ണീർ പരമ്പരകൾ അരങ്ങ് വാണിരുന്ന സമയത്തായിരുന്നു ബാലുവും നീലവും നാലു മക്കളും പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം അഞ്ചാമത്തെ കുട്ടിയായി പാറുക്കുട്ടിയും കൂടി വന്നതോടെ സീരിയൽ മറ്റൊരു തലത്തിലേയ്ക്ക് മാറുകയായിരുന്നു. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റിയ പരമ്പരയായിരുന്നു ഉപ്പും മുളകും.

    ശരണ്യ കാരണമാണ് കുടുംബവിളക്കിലെ വേദികയെ വെറുത്തതെന്ന് ആരാധകർ, നടിയുടെ വാക്കുകൾ വൈറലാവുന്നുശരണ്യ കാരണമാണ് കുടുംബവിളക്കിലെ വേദികയെ വെറുത്തതെന്ന് ആരാധകർ, നടിയുടെ വാക്കുകൾ വൈറലാവുന്നു

    2015 ൽ ആരംഭിച്ച സീരിയൽ 2021 ആണ് അവസാനിച്ചത്. ഒരു മുന്നറിപ്പുമില്ലാതെയായിരുന്നു സീരിയൽ നിർത്തിയത്. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. ഉപ്പും മുളകും അവസാനിച്ചതിന് ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെ തന്നെ ഫ്ലവേഴ്സ് ടിവിയിൽ ചക്കപ്പഴം എന്നൊരു പരമ്പര ആരംഭിക്കുകയായിരുന്നു.ഉപ്പും മുളകിന്റെ സ്റ്റൈലിൽ തന്നെയാണ് ചക്കപ്പഴവും കഥ പറയുന്നത്.

    ഐശ്വര്യ റായി ബച്ചന് ഇത്രയും സമ്പത്ത് ഉണ്ടോ, കോടികൾ വരുന്ന ഒന്നിലധികം വീടുകൾ, കാറുകൾ...ഐശ്വര്യ റായി ബച്ചന് ഇത്രയും സമ്പത്ത് ഉണ്ടോ, കോടികൾ വരുന്ന ഒന്നിലധികം വീടുകൾ, കാറുകൾ...

    ഉപ്പും മുളകും

    ഉപ്പും മുളകും പരമ്പര അവസാനിച്ചിട്ടും സീരിയലിലെ താരങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ബാലുവും നീലവും ആഞ്ച് മക്കളും ശങ്കരനും സുരേന്ദ്രനുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാവുന്നുണ്ട്. താരങ്ങളെയെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഉപ്പും മുളകും പരമ്പരയിലെ ജനപ്രിയതാരമായ മുരളി മാനിഷാദയുടെ വാക്കുകളാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ പേരിനെക്കാളും ശങ്കരൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സമൂസ ഓൺലൈൻ ചാനലാണ് ഇദ്ദേഹത്തിന്റെ വിശേഷം പ്രേക്ഷകരിൽ എത്തിച്ചത്. വളരെ പെട്ടെന്നാണ് ഉപ്പും മുളകും നിറുത്തിയതെന്നും ചെറിയൊരു വരുമാനം ഇല്ലാതാക്കിയെന്നും ഇദ്ദേഹം പറയുന്നു. കൂടാതെ സഹതാരങ്ങളായ ബാലുവിനേയും നീലുവിനേയും പിളളരേയും കുറിച്ചുമൊക്കെ പറയുന്നുണ്ട്.

    ബിജു സോപനത്തെ അറിയാം

    ഉപ്പും മുളകിലും ബാലു ആയി എത്തിയ ബിജു സോപനത്തെ നേരത്തെ അറിയാം എന്നാണ് മുരളി പറയുന്നത്. ഇതിന് മുൻപ് കൈരളി ചാനലിൽ ഒരു പോഗ്രാം ചെയ്യാൻ പോയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ പരിപാടി ടെലികാസ്റ്റ് ചെയ്തിട്ടില്ല. അന്ന് മുതലെ ബാലുവിനെ അറിയാം. ഡയലോഗ് പറയാൻ തന്ന ഒരുപാട് സഹായിച്ചിട്ടുണ്ടെന്നു ഉപ്പും മുളകും സീരിയലിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് താരം പറഞ്ഞു. കൂടാതെ അദ്ദേഹം മികച്ച നടനാണെന്നും അദ്ദേഹം പറയുന്നുണ്ട്. കാവാലം നാരായണൻ സാറിന്റെ സോപാനം നാടകത്തിൽ നിന്നാണ് ബിജു വരുന്നത്. മറ്റുളള നാടകം പോലെയല്ല ഇവരുടേത്. അതിൽ നിന്ന് വന്നിട്ട് തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന അദ്ദേഹത്തെ സമ്മതിക്കണം എന്നാണ് ഉപ്പും മുളകും താരം പറയുന്നത്.

    നിഷയെ കുറിച്ച്

    നീലുവായി എത്തുന്ന നിഷയെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. വളരെ മിടുക്കി കുട്ടിയാണ് നിഷ എന്നാണ് മുരളി പറയുന്നത്. ഷൂട്ടിംഗ് സമയം ഓരോന്ന് പറഞ്ഞ് തരാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഏത് റോളും വളരെ പെട്ടെന്ന് ചെയ്യും ഒന്നിനും പിന്നോട്ട് പോകില്ലെന്നും എല്ലാം കറക്ട് ആണെന്നും നിഷയെ കുറിച്ച് മുരളി പറയുന്നു. ബാലുവിനോടൊപ്പം ഇത്രയും പിടിച്ചു പോകുന്ന മറ്റെരാൾ ഇല്ല. നിഷ അല്ലാതെ വേറെ ആർക്കും ബാലുവിനോടൊപ്പം ഇത്രയും നല്ലത് പോലെ ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. നേരത്തെ തന്നെ ബിജു സോപാനം നിഷ സാരംഗ് കെമിസ്ട്രിയെ അഭിനന്ദിച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. മിനിസ്ക്രീനിലെ മികച്ച ഓൺ സ്ക്രീൻ ജോഡികളാണ് ഇരുവരും. വിഷ്ണുവിനെ കുറിച്ചും പാറുക്കുട്ടിയെ പറ്റിയും ലെച്ചുവിനെ കുറിച്ചുമൊക്കെ അഭിമുഖത്തിൽ പറയുന്നുണ്ട്.

    Recommended Video

    Biju Sopanam Exclusive Interview | FilmiBeat Malayalam
    നിർത്താൻ കാരണം

    ഉപ്പും മുളകും നിർത്തിയതിനെ പറ്റിയും നടൻ പറയുന്നുണ്ട്. അപ്രതീക്ഷിതമായിട്ടായിരുന്നു ഉപ്പു മുളകും നിർത്തുന്നത്. ഇത്ര വേഗം സീരിയൽ നിർത്തുമെന്ന് ആരും വിചാരിച്ചില്ലെന്നും നടൻ പറയുന്നു. റേറ്റിംഗ് കുറവായത് കൊണ്ടാണ് സീരിയൽ താൽക്കാലികമായി നിർത്തി വയ്ക്കുന്നതെന്നാണ് ചാനൽ അധികൃതർ പറഞ്ഞത്.പൂർണ്ണമായും നിർത്തിയില്ല. കുറച്ച് നാളത്തെ ബ്രേക്കിന് ശേഷം തുടരും എന്നാണ് അന്ന് പറഞ്ഞത്. സീരിയൽ നിർത്തിയത് ഭയങ്കര മായ പ്രായസമായിപ്പോയി എന്നും അദ്ദേഹം പറയുന്നു. വളരെ നല്ലെരു പരിപാടിയായിരുന്നു. അതുപോലെ തന്നെ നമ്മളുടെ ചെറിയൊരു വരുമാനമാണ് സീരിയൽ നിർത്തിയതോടെ നഷ്ടപ്പെട്ടതെന്നും മുരളി പറഞ്ഞു.

    Read more about: uppum mulakum
    English summary
    Uppum Mulakum Serial Fame Murali Manishada Opens Up About Uppum Mulakum Serial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X