എന്നെ കെട്ടിച്ചിട്ട് വേണം അവൾക്ക് കെട്ടാൻ, വിവാഹത്തെ കുറിച്ച് ഇളയമകൾ പറയാറുള്ള തമാശയെ പറ്റി നിഷ

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഷ സാരംഗ്. സ്വന്തം പേരിനെക്കാളും നീലു എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. പ്രായവ്യത്യാസമില്ലാതെ കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നടിയെ ഇഷ്ടപ്പെടുന്നുണ്ട്. നീലുവിനെ മാത്രമല്ല ഉപ്പും മുളകിലെ കുടുംബാംഗങ്ങളായ ബാലുവും അഞ്ച് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ചെറിയ സമയം കൊണ്ടാണ് ഉപ്പും മുളകും പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇടം പിടിച്ചത്.

അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

2015 ൽ ആരംഭിച്ച പരമ്പര കഴിഞ്ഞ അഞ്ച് വർഷമായി മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. റേറ്റിങ്ങിൽ മുന്നിൽ നിന്നിരുന്ന പരമ്പര കഴിഞ്ഞ കുറച്ച് നാളുകളായി സംപ്രേക്ഷണം ചെയ്യുന്നില്ല. പകരം ഫ്ലവേളഴ്സ് ടിവിയിൽ പുതിയ പരമ്പര ആരംഭിച്ചിട്ടുണ്ട് . സീരിയൽ അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പരമ്പര ചർച്ചാ വിഷയമാണ്. ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നിഷ. കൂടാതെ ഉപ്പും മുളകും പരമ്പരയെ കുറിച്ചും നടി പറയുന്നു. അഭിനേത്രി അനു ജോസഫുവുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പ്രശസ്തി ലഭിച്ചത്

കിട്ടാവുന്നതിൽ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാൻ ആഗ്രഹിച്ചതിനെക്കാളും കൂടുതലാണ് ഉപ്പും മുളകിൽ നിന്ന് എനിക്ക് ലഭിച്ചത്,. ഉപ്പും മുളകും നിർത്തി എന്ന് അധികൃതർ പറഞ്ഞിട്ടില്ല. പക്ഷെ നിർത്തിയ അവസ്ഥയിലൂടെയാണ് ഇപ്പോൾ പോകുന്നത്. ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മനസ്സിൽ ദൈവം തോന്നിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് ബിജു ചേട്ടനോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടികളോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സീരിയൽ നിർത്തി വെച്ചപ്പോൾ അധികം ഷോക്ക് തോന്നിയില്ലെന്നും നിഷ കൂട്ടിച്ചേർത്തു.

പാറുക്കുട്ടിയെ മിസ് ചെയ്യുന്നു

പാറുക്കുട്ടിയെ കുറിച്ചും നിഷ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാറുവിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അഞ്ചു മാസത്തിൽ എന്റെ അടുത്തു വന്ന കുഞ്ഞല്ലേ.പെട്ടെന്ന് കൊച്ചങ്ങുപോയപ്പോൾ ഉള്ളൊന്നു പിടഞ്ഞുവെന്നും നിഷ അഭിമുഖത്തിൽ പറയുന്നു. പാറുക്കുട്ടിയുമായി അടുത്ത ബന്ധമായിരുന്നു നിഷയ്ക്ക് ഉണ്ടായിരുന്നത്. പൊതുവേദികളിൽ ഇരുവരും ഒന്നിച്ച് എത്താറുമുണ്ട്.

വിവാഹം

അഭിമുഖത്തിൽ ഇനിയൊരു വിവാഹം ഉണ്ടാകില്ലെന്നും നിഷ പറയുന്നു. ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്നുള്ള ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. "ഇളയമകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്ന്. ഞാൻ അപ്പോൾ അവളോട് ചോദിക്കും തനിക്ക് കെട്ടി പൊക്കൂടെ എന്ന്", നിഷ പറയുന്നു. വിവാഹം മാത്രമല്ല ജീവിതത്തിന്റെ

സിനിമയിൽ സജീവം

ഉപ്പും മുളകിലൂടെയാണ് നിഷ പ്രേക്ഷകരുടെ മുന്നിൽ ശ്രദ്ധിക്കപ്പെട്ടതെങ്കിലും സിനിമയിൽ സജീവമായിരുന്നു താരം. 2003 ൽ സിനിമ കരിയർ ആരംഭിച്ച നടി ചെറിയ കഥാപാത്രങ്ങളിലാണ് ആദ്യം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഉപ്പും മുളകും ശ്രദ്ധിക്കപ്പെട്ടതോടെ മികച്ച ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.

Read more about: uppum mulakum nisha sarang
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X