For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാറമട വീട്ടിലെ പാവാടക്കാരിയായ പൂജ! ഉപ്പും മുളകിനെക്കുറിച്ച് അശ്വതി! പുത്തന്‍ ട്വിസ്റ്റിലൂടെ താരമായി

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഉപ്പും മുളകിലെ പുതിയ അതിഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പാറമട വീട്ടിലേക്കൊരു പാവാടക്കാരി എത്തിയത്. ലച്ചുവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കുമായാണ് പൂജ എത്തിയത്. മുടിയന്റെ സുഹൃത്തായാണ് പൂജയെ പരിചയപ്പെടുത്തിയത്. പൂജ വന്നതിന് ശേഷമുള്ള കാര്യങ്ങള്‍ സംഭവബഹുലമാണ്. മുടിയനെ പ്രേമിക്കുന്നുവെന്നും വിവാഹത്തിന് താല്‍പര്യമുണ്ടെന്നും വീട്ടില്‍ നിന്നും സമ്മതം ലഭിച്ചുവെന്നുമെല്ലാം പൂജ പറയുന്നുണ്ട്. പൂജയുടെ വരവില്‍ എല്ലാവരും ഒരുപോലെ ആകാംക്ഷാഭരിതരാണ്. ഇനിയങ്ങോട്ട് നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

  ലോക് ഡൗണിനിടയില്‍ ഉപ്പും മുളകും ഷൂട്ടിംഗും സംപ്രേഷണവുമെല്ലാം നിര്‍ത്തിവെച്ചിരുന്നു. ഇടയ്ക്ക് ലോക് ഡൗണ്‍ വിശേഷങ്ങളുമായെത്തിയപ്പോഴും ആരാധകര്‍ മികച്ച പിന്തുണയായിരുന്നു നല്‍കിയത്. തങ്ങള്‍ 5 പേരുമാണ് ഇപ്പോള്‍ പരമ്പരയിലുള്ളതെന്നും ഇങ്ങനെയുള്ള പോക്ക് മടുത്തുവെന്നും ഇടയ്ക്ക് ബാലുവായെത്തുന്ന ബിജു സോപാനം പറഞ്ഞിരുന്നു. പ്രേക്ഷകരും സമാനമായ അഭിപ്രായമായിരുന്നു പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയിലേക്ക് പുതിയ അതിഥി എത്തിയത്. ലച്ചുവിന്റെ പകരക്കാരിയല്ല പൂജ. പൂജയുടെ വരവിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ആരാണ് പൂജയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. ആ ചോദ്യത്തിനുള്ള ഉത്തരമിതാ, തുടര്‍ന്നുവായിക്കാം.

  പൂജയല്ല അശ്വതി

  പൂജയല്ല അശ്വതി

  ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡ് കണ്ടവര്‍ക്കെല്ലാം അറിയാനുണ്ടായിരുന്നത് പൂജയെക്കുറിച്ചായിരുന്നു. എവിടെ നിന്നാണ് ഇങ്ങനെയൊരാളെ തപ്പിയെടുത്തതെന്നായിരുന്നു ചോദ്യങ്ങള്‍. സൂര്യ മ്യൂസിക്ക് ചാനലിലെ അവതാരകയായിരുന്ന അശ്വതിയാണ് പൂജയെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ പൂജയെ കണ്ടെത്താനായി മുന്നിട്ടിറങ്ങിയത് ആരാധകരായിരുന്നു. താരത്തിന്റെ കുടുംബസമേതമുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

  സന്തോഷമുണ്ടെന്ന് താരം

  സന്തോഷമുണ്ടെന്ന് താരം

  ഉപ്പും മുളകും കുടുംബത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് അശ്വതിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അച്ചുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ് സുഹൃത്തുക്കളെല്ലാം. പ്രത്യേകിച്ച് സൂചനകളൊന്നും തരാതെയായിരുന്നു ഉപ്പും മുളകിലേക്ക് ഈ താരമെത്തിയത്. പുതിയ തുടക്കത്തില്‍ താരം മാത്രമല്ല ഉപ്പും മുളകും ആരാധകരും സന്തോഷത്തിലാണ്. മികച്ച സ്വീകാര്യതയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് ലഭിച്ചത്.

  ലച്ചുവിന്റെ പകരമല്ല

  ലച്ചുവിന്റെ പകരമല്ല

  ലച്ചുവിന് പകരക്കാരിയായാണോ പൂജ വന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. വിവാഹം കഴിഞ്ഞതോടെയായിരുന്നു ബാലു-നീലു ദമ്പതികളുടെ മൂത്ത മകളായ ലച്ചു ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷയായത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താന്‍ ഉപ്പും മുളകില്‍ നിന്നും പിന്‍മാറിയതെന്ന് ലച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പറഞ്ഞിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു താരത്തിന്റെ തീരുമാനത്തിന് ലഭിച്ചത്. ലച്ചുവിന്റെ എപ്പിസോഡ് കഴിഞ്ഞുവെന്നും പകരക്കാരിയല്ല പൂജയെന്നുമുള്ള വിലയിരുത്തലുകളിലാണ് ആരാധകര്‍.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
  വെല്ലുവിളിയായിരുന്നു

  വെല്ലുവിളിയായിരുന്നു

  ലച്ചുവെന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ലച്ചുവിന്‍രെ എഴുത്തും വസ്ത്രധാരണവും പാട്ടും ഡാന്‍സുമെല്ലാം ആരാധകരും ശ്രദ്ധിച്ചിരുന്നു. അത്രയും പോപ്പുലറായ ഒരു കഥാപാത്രത്തിന് സമാനമായ രീതിയില്‍ ഉപ്പും മുളകില്‍ പ്രത്യക്ഷപ്പെടാന്‍ അശ്വതി കാണിച്ച ധൈര്യത്തെക്കുറിച്ചായിരുന്നു ചിലര്‍ പറഞ്ഞത്. ലച്ചു ഇറങ്ങി വരുന്നത് പോലെയാണ് ആദ്യ കാഴ്ചയില്‍ തോന്നിയതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. ലച്ചുവുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു.

  പുതിയ ട്വിസ്റ്റ് കലക്കി

  പുതിയ ട്വിസ്റ്റ് കലക്കി

  ലോക് ഡൗണിലെ നിബന്ധനകള്‍ പാലിച്ചാണ് സിനിമാ-സീരിയല്‍ ഷൂട്ടിംഗുകള്‍ നടക്കുന്നത്. പാറുക്കുട്ടിക്കും നെയ്യാറ്റിന്‍കരയിലെ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊന്നും ഷൂട്ടിംഗിന് വരാന്‍ പറ്റാത്ത സാഹചര്യമാണെന്നുമുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ബാലുവും നീലുവും ശിവാനിയും കേശുവും മുടിയനുമായിരുന്നു പ്രധാനമായും ഷൂട്ടിംഗിനെത്തിയത്. ഇടയ്ക്ക് ഭാസിയും രമയും എത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ ട്വിസ്റ്റ് നടന്നത്.

  സംഭവബഹുലം

  സംഭവബഹുലം

  തലയ്ക്ക് അസുഖമുള്ളയാളാണോ പൂജയെന്ന സംശയമായിരുന്നു നീലു ചോദിച്ചത്. മുടിയനാവട്ടെ ഈ വയ്യാവേലി ഇനി തനിക്കൊപ്പമാണോയെന്ന ആശങ്കയിലുമാണ്. തങ്ങളുടെ കുടുംബത്തിന് പറ്റിയ അതിഥിയാണ് പൂജയെന്നായിരുന്നു കേശുവിന്റെ കണ്ടുപിടുത്തം. വരുംദിവസങ്ങളിലെ എപ്പിസോഡുകളും പൂജയെ ചുറ്റിപ്പറ്റിയുള്ളതാവുമെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

  ഏറ്റെടുത്തു

  ഏറ്റെടുത്തു

  സൂര്യ മ്യൂസിക് അവതാരകയായ അശ്വതി പൂജയായെത്തിയപ്പോള്‍ ആ തീരുമാനത്തെ ആരാധകര്‍ സ്വാഗതം ചെയ്യുകയായിരുന്നു. ഡെയ്ന്‍ ഡേവിസിനേയും തിരികെ ക്കൊണ്ടുവന്നൂടേയെന്നായിരുന്നു ചിലരുടെ ചോദ്യം. ഇടയ്ക്ക് ബോറടിപ്പിച്ചിരുന്ന ഉപ്പും മുളകും ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയെന്നുള്ള സന്തോഷവും ആരാധകര്‍ പങ്കുവെച്ചിരുന്നു. അശ്വതിയായിരിക്കും വരും ദിനങ്ങളില്‍ പ്രേക്ഷമനം കവരുന്നതെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

  English summary
  Uppum Mulakum Serial Fame Pooja Aka Aswathy Is A TV Anchor By Profession
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X