ഉപ്പും മുളകും അവസാനിച്ചോ? ബാലുവിന്‌റെയും നീലുവിന്‌റെയും പ്രതികരണം കാണാം

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് ഉപ്പും മുളകും. വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആയിരത്തിലധികം എപ്പിസോഡുകളാണ് ഉപ്പും മുളകിന്റെതായി ഇതുവരെ സംപ്രേക്ഷണം ചെയ്തത്. ഉപ്പും മുളകില്‍ ബാലുവിനും നീലുവിനും പുറമെ മറ്റ് കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. പരമ്പരയുടെതായി വരാറുളള മിക്ക എപ്പിസോഡുകളും സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്.

അതേസമയം അടുത്തിടെയാണ് ഉപ്പും മുളകും താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇനി ഒരിടവേളയ്ക്ക് ശേഷം മാത്രമാണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തുകയെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചിരുന്നു. അഭിനേതാക്കള്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം വിരസത വന്നതുകൊണ്ടാണ് ഉപ്പും മുളകും കുറച്ചുകാലത്തേക്ക് നിര്‍ത്തിവെച്ചതെന്നും ഇവര്‍ അറിയിച്ചിരുന്നു.

അതേസമയം അണിയറക്കാര്‍

അതേസമയം അണിയറക്കാര്‍ ബ്രേക്ക് എടുത്തെങ്കിലും ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഉപ്പും മുളകും നിര്‍ത്തിവെച്ചതോടെ ഇപ്പോള്‍ ചക്കപ്പഴമാണ് ഫ്‌ളവേഴ്‌സില്‍ മുന്നേറുന്ന ഹാസ്യ പരമ്പര. ഉപ്പും മുളകും വന്‍വിജയമായതിന് പിന്നാലെയാണ് കുടുംബ പശ്ചാത്തലത്തിലുളള കഥ പറയുന്ന ചക്കപ്പഴം ആരംഭിച്ചത്.

നൂറിലധികം എപ്പിസോഡുകളാണ്

നൂറിലധികം എപ്പിസോഡുകളാണ് ചക്കപ്പഴത്തിന്‌റെതായി ഇതുവരെ സംപ്രേക്ഷണം ചെയ്തത്. അതേസമയം ഉപ്പും മുളകും നിര്‍ത്തിവെച്ചതില്‍ ആദ്യമായി പ്രതികരിച്ച് ബാലുവും നീലുവും എത്തിയിരുന്നു. സമയം മലയാളത്തിനോട് ആണ് താരങ്ങള്‍ മനസുതുറന്നത്. ഞങ്ങളോട് വെയിറ്റ് ചെയ്യാന്‍ ആണ് ചാനലില്‍ നിന്ന് പറഞ്ഞതെന്ന് ബാലുവും നീലുവും പറയുന്നു.

അതുകൊണ്ട് തന്നെ മറ്റുളള വര്‍ക്കുകള്‍

അതുകൊണ്ട് തന്നെ മറ്റുളള വര്‍ക്കുകള്‍ ഏറ്റെടുക്കാതെ കാത്തിരിക്കുകയാണ്. പ്രേക്ഷകരെ പോലെ തന്നെ ഉപ്പും മുളകും മടങ്ങിയെത്തും എന്ന് തന്നെയാണ് ഞങ്ങളുടെയും പ്രതീക്ഷ. ബാലുവും നീലുവും പറഞ്ഞു. അതേസമയം ഇപ്പോഴത്തേതു പോലെ മുന്‍പും നിരവധി തവണ ഉപ്പും മുളകില്‍ ബ്രേക്ക് ഉണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം മാസങ്ങളോളം പരമ്പര നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും പുനരാരംഭിച്ചത്.

ലച്ചു കല്യാണം കഴിഞ്ഞ് പോയ ശേഷം

ലച്ചു കല്യാണം കഴിഞ്ഞ് പോയ ശേഷം ഉപ്പും മുളകില്‍ ചില പുതിയ കഥാപാത്രങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ആ സമയത്തെല്ലാം ലച്ചു വീണ്ടും തിരിച്ചുവരണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിച്ചത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌റെ ഭാഗമായാണ് ലച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി ഉപ്പും മുളകില്‍ നിന്നും പിന്മാറിയത്.

ലച്ചുവിന് പിന്നാലെ പുജാ ജയറാം

ലച്ചുവിന് പിന്നാലെ പുജാ ജയറാം എന്ന കഥാപാത്രം ഉപ്പും മുളകിലേക്ക് എത്തിയിരുന്നു. എന്നാല്‍ ആ സമയത്തും ലച്ചു മടങ്ങിവരണമെന്ന ആവശ്യവുമായി ആരാധകര്‍ എത്തി. അതേസമയം ഉപ്പും മുളകും താരങ്ങളെല്ലാം സിനിമകളിലും തിളങ്ങിയിരുന്നു. ബിജു സോപാനവും നിഷാ സാരംഗുമെല്ലാം ചില സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. കൂടാതെ മുടിയന്‍, കേശു തുടങ്ങിയവരെല്ലാം സിനിമകളുടെ ഭാഗമായി എത്തി.

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X