സത്യത്തിൽ ആരാ ബാലു!! ഉപ്പും മുളകിന് പിന്നിലെ ഉപ്പിലിടാത്ത തമാശ കാഴ്ചകൾ, കാണൂ

ഉപ്പു മുളകും കേവലം ഹാസ്യ പരമ്പരയല്ല. എന്നാൽ ഒട്ട് കണ്ണീർ പരമ്പരയുമല്ല.

പ്രേക്ഷകരുടെ ഹൃദയത്തിലും സ്വീകരണ മുറികളിലും വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ടെലിവിഷൻ പരമ്പരയാണ് ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ചാനൽ തുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ലെങ്കിലും മലയാള മിനിസ്ക്രീനിൽ ഉപ്പും മുളകും സൂപ്പർ ഹിറ്റാണ്. ബാലുവിനേയും നീലുവിനേയും അഞ്ച് മക്കളേയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ പരിഗണിച്ചിരിക്കുന്നത്.

uppum mulakum

ഉപ്പു മുളകും കേവലം ഹാസ്യ പരമ്പരയല്ല. എന്നാൽ ഒട്ട് കണ്ണീർ പരമ്പരയുമല്ല. ഇതാണ് പ്രേക്ഷകരെ ഉപ്പ് മുളകിലേയ്ക്ക് ആകർഷിക്കുന്നത്. ഒരു സാധാരണ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് പരമ്പരയിൽ കാണിക്കുന്നത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും ബാലുവിന്റെ കടുംബത്തിലും നടക്കുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലുള്ള ബാലുവിനേയും നീലുവിനേയും മക്കളേയും മാത്രമേ നമുക്ക് അറിയുള്ളൂ. എന്നാൽ ഇവരുടെ ലൊക്കേഷൻ വിശേഷങ്ങൾ എങ്ങനെയാണെന്ന് അറിയാമോ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഉപ്പും മുളകിന്റേയും ലൊക്കേഷൻ കാഴ്ചകൾ ഉൾക്കൊള്ളിച്ച് ആരംഭിക്കാൻ പോകുന്ന പരിപാടിയുടെ പ്രമോയാണ്. സെറ്റിലെ വിശേഷങ്ങളുമായി പ്രിയപ്പെട്ട അവതാരക നന്ദിനിയാണ് എത്തുന്നത്. ഇന്ന്(ഓക്ടോബർ 8) രാത്രി 7.30 നാണ് പരിപാടി ആരംഭിക്കുന്നത്. ബാലുവിന്റേയും നീലുവിന്റേയും അഞ്ച് മക്കളുടേയും കൂടെ അണിയറപ്രവർത്തകരുടേയും ഉപ്പിലിടാത്ത വിശേഷങ്ങൾ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X