നിങ്ങള് രണ്ടാളും പുണ്യാളന്മാര്‍! ഞാനും ഏട്ടനും പുറമ്പോക്ക്! ഉപ്പും മുളകില്‍ പരിഭവം പറഞ്ഞ് ലെച്ചു
ഉപ്പും മുളകിന്റെതായി സംപ്രേക്ഷണം ചെയ്യാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഇപ്പോഴും ജനപ്രിയ പരിപാടിയായി തന്നെ തുടരുകയാണ്. ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. സമയത്തിന് വീട്ടില്‍ കയറാത്തതിന് ലെച്ചുവിനോട് ദേശ്യപ്പെടുകയാണ് ബാലു.
കേശുവും ശിവയും ചേര്‍ന്ന് പിരി കയറ്റിയതാണ് ബാലുവിന്റെ ഇപ്പോഴത്തെ ദേശ്യത്തിന് കാരണം. മുടിയനും ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്ന് കേശു ബാലുവിനോട് പറയുന്നു. തുടര്‍ന്ന് തന്ന സ്വാതന്ത്ര്യം കൂടിയതാണ് കുഴപ്പമെന്ന് ബാലു കുറ്റപ്പെടുത്തുന്നു. അച്ഛന്‍ തന്ന സ്വാതന്ത്ര്യമൊന്നും ഞങ്ങള്‍ ചൂഷണം ചെയ്തിട്ടില്ലെന്നാണ് ലച്ചു പറയുന്നത്.

തങ്ങളെ കാട്ടിക്കൊടുത്ത കേശുവിനോടും ശിവയോടും ലച്ചു തര്‍ക്കിക്കുന്നുണ്ട്, ഞാനും ഏട്ടനും പുറമ്പോക്ക്, നിങ്ങളും രണ്ടും പുണ്യാളന്‍മാര്‍ എന്നൊക്കെ ലെച്ചു പറയുന്നുണ്ട്. കേശുവും ശിവയും പറയുന്നത് കേട്ട് നിങ്ങള്‍ വെറുതെ തുളളരുതെന്ന് നീലു ബാലുവിനെ താക്കീത് ചെയ്യുന്നുണ്ട്. ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡിലാണ് ഇതെല്ലാം കാണിക്കുന്നത്.


Click it and Unblock the Notifications











