ഉപ്പും മുളകിലും പാറുക്കൂട്ടിയ്ക്ക് കിട്ടിയ അഡാറ് സമ്മാനം! ശങ്കരണ്ണന്‍ ഇത്രയും കിടുവാണോന്ന് ആരാധകര്‍!
ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ബാലതാരമാണ് ബേബി അമേയ. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലെ പാറുക്കുട്ടിയായിട്ടാണ് അമേയ അഭിനയിച്ച് തുടങ്ങിയത്. ജനിച്ച് വീണ് ഏതാനം മാസങ്ങള്‍ക്കുള്ളില്‍ കുഞ്ഞുതാരം പരമ്പരയിലുണ്ട്. ഇന്ന് പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണവും പാറു തന്നെയാണ്. താന്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്ന് പോലും അറിയാതെ സാധാരണയുള്ള കുഞ്ഞുവാവകളെ പോലെ തന്നെ കുറുമ്പ് കാണിച്ച് നടക്കുകയാണ് പാറു.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പാറുവിന് ഒരു കിടിലന്‍ സമ്മാനം കിട്ടിയിരിക്കുകയാണ്. ശങ്കരണ്ണന്‍ എന്ന് നീലുവും ബാലുവും വിളിക്കുന്ന കുട്ടികളുടെ ശങ്കരപ്പൂപ്പനാണ് പാറുവിന് സമ്മാനവുമായി എത്തിയത്. ഇതിന് മുന്നെ എന്തോ സര്‍പ്രൈസിന്റെ കാര്യം ശങ്കരണ്ണന്‍ പറഞ്ഞിരുന്നു. ഒടുവില്‍ സ്വര്‍ണ കമ്മലുമായിട്ടായിരുന്നു ശങ്കരണ്ണന്‍ എത്തിയത്. താന്‍ കൊണ്ട് വന്ന സമ്മാനം അത്ര സംഭവം ഒന്നുമല്ലെന്നും അത് കൊടുത്താല്‍ നാണക്കേട് ആവുമെന്നുമായിരുന്നു ശങ്കരണ്ണന്‍ കരുതിയിരുന്നത്.
എന്നാല്‍ മനസ് നിറഞ്ഞ സന്തോഷത്തോടെ ശങ്കരണ്ണന്‍ കൊണ്ട് വന്ന സമ്മാനം പാറുവിന്റെ കൈയില്‍ തന്നെ കൊടുക്കാനായിരുന്നു നീലു പറഞ്ഞത്. പാറുവിനെ വിളിച്ച പാടെ വന്ന് സമ്മാനവും വാങ്ങി പോയി. അതില്‍ സ്വര്‍ണം മാത്രമല്ല അണ്ണന്റെ മനസും ഉണ്ട്. അപ്പോ അതിന്റെ പണ തൂക്കം കുറച്ച് കൂടി കൂടുകയേയുള്ളു. കുറയുകയില്ലെന്നും നീലു പറയുന്നു. ഒടുവില്‍ സന്തോഷത്തോടെ എല്ലാവരും ഈ എപ്പിസോഡ് കഴിയുകയാണ്. പുതിയ എപ്പിസോഡില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്നതും സംഭവ ബഹുലമായ നിമിഷങ്ങളായിരിക്കുമെന്നാണ് പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications