ഉപ്പും മുളകിലും കഞ്ഞി പ്രശ്‌നം! ബാലുവിന്റെ ആ സ്വപ്‌നം പൂവണിയിക്കാന്‍ ശങ്കരണ്ണന്‍ എത്തിയപ്പോള്‍
ബാലുവിന് സ്വത്തുക്കള്‍ എഴുതി കൊടുക്കാമെന്ന് പറഞ്ഞ് എല്ലാവരും പറ്റിച്ചിരിക്കുകയാണ്. അഞ്ചാമതും പെണ്‍കുട്ടി പിറക്കുകയാണെങ്കില്‍ സ്വത്ത് എഴുതി നല്‍കാമെന്ന് നീലുവിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. എന്നാല്‍ അഞ്ചാമതും പെണ്‍കുട്ടി പിറന്നെങ്കിലും സ്വത്ത് നല്‍കാതെ പറ്റിക്കുകയായിരുന്നു. ബാലുവിന്റെ അച്ഛനും ഇതേ തീരുമാനമായിരുന്നു എടുത്തത്. മകന് കൊടുക്കാതെ കൊച്ച് മക്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം സ്വത്ത് എഴുതി വെക്കാന്‍ തീരുമാനിച്ചത്.
ഇതില്‍ കടുത്ത നിരാശയിലായിരുന്ന ബാലുവിന് വലിയൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പാറമട വീട്ടില്‍ ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്നും കഞ്ഞി തരാന്‍ ലേശം വൈകിയെന്ന് പറഞ്ഞ് വീട് വിട്ട് വന്ന ശങ്കരണ്ണന്‍ അദ്ദേഹത്തിന്റെ മുഴുവന്‍ സ്വത്തും ബാലുവിന് എഴുതി കൊടുക്കാന്‍ പോവുകയാണെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. പിന്നാലെ മരുമകന്‍ വീട്ടിലേക്ക് വന്ന് ശങ്കരണ്ണനെ പിന്തിരിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും കടുത്ത തീരുമാനത്തിലാണ് ശങ്കരണ്ണന്‍.

ജോലിയ്ക്ക് പോയ ബാലു ആഴ്ചകളായിട്ടും തിരിച്ച് എത്തിയിട്ടില്ല. ഇന്നത്തെ എപ്പിസോഡില്‍ ബാലു ഉണ്ടായിരുന്നെങ്കില്‍ കേള്‍ക്കാന്‍ ഏറ്റവുമധികം ആഗ്രഹിച്ച വാര്‍ത്തയായിരിക്കുമിത്. അതേ സമയം ശങ്കരണ്ണന്റെ തീരുമാനത്തില്‍ പകച്ച് നില്‍ക്കുകയാണ് ബാലുവും മക്കളും. ശങ്കരപ്പൂപ്പന്റെ സ്വത്തുക്കള്‍ കിട്ടിയാല്‍ അച്ഛന്‍ ഒരു ജന്മിയായി തീരുമെന്നാണ് മക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ശങ്കരണ്ണനെ കുറിച്ചുള്ള രസകരമായ കാര്യങ്ങളായിരുന്നു കാണിച്ചിരുന്നത്.
പ്രായമായതിന്റെ പേരില്‍ നിരന്തരം കളിയാക്കലുകള്‍ കേട്ട് കൊണ്ടിരുന്ന ശങ്കരണ്ണന്‍ കഴിഞ്ഞ എപ്പിസോഡില്‍ എല്ലാവരെയും ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തിയിരുന്നു. താടിയൊക്കെ ഡൈ ചെയ്ത് മുടി വെട്ടി ഒരു യുവാവിന്റെ ലുക്കില്‍ വന്നിരിക്കുകയാണ് ശങ്കരണ്ണന്‍. അതിനൊപ്പം തനിക്ക് അറിയാവുന്ന കളരി അഭ്യാസം കാണിച്ച് അദ്ദേഹം നീലുവിനെയും മക്കളെയും അതിശയിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications