ഉപ്പും മുളകിലും മേക്കോവര്‍ കൊണ്ട് അതിശയിപ്പിച്ച ശങ്കരണ്ണന്‍! പുതിയ ലുക്ക് കണ്ടാല്‍ ആരുമൊന്ന് ഞെട്ടും

ഉപ്പും മുളകിലും അടുത്തിടെയായി ബന്ധുക്കളുടെ ബഹളമാണ്. ജോലിയ്ക്ക് പോയ ബാലു ആഴ്ചകളായിട്ടും തിരിച്ച് എത്തിയില്ലെന്നുള്ളതാണ് വസ്തുത. ഇതോടെ ബാലുവിന്റെ സുഹൃത്തുക്കളും കുടുംബക്കാരുമെല്ലാം പാറമട വീട്ടില്‍ നിത്യ സന്ദര്‍ശകരായി എത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലുവിന്റെ അടുത്ത സുഹൃത്ത് ഭാസിയായിരുന്നു വില്ലന്‍. ബാലുവിന്റെ വണ്ടി ഇടിച്ച് നുറക്കി കൊണ്ടുവന്നാണ് ഭാസി തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്.

uppum-mulakum

ഇപ്പോഴിതാ ബാലുവിന്റെ അകന്ന ബന്ധു ശങ്കരണ്ണനാണ് വീട്ടില്‍ വന്നിരിക്കുന്നത്. കുട്ടികള്‍ ശങ്കരപ്പുപ്പന്‍ എന്ന് വിളിക്കുന്ന കഥാപാത്രത്തെ പ്രായമായതിന്റെ പേരില്‍ നീലും മക്കളും ചേര്‍ന്ന് ഭീഷണി പെടുത്തി കൊണ്ടിരിക്കുകയാണ്. കണ്ണട വെച്ചിട്ടും ശങ്കരുപ്പുപ്പന്‍ വായിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നാണ് കേശു പറയുന്നത്. തന്നെ എല്ലാവരും ചേര്‍ന്ന് കളിയാക്കുന്നതാണെന്ന് മനസിലായ ശങ്കരണ്ണന്‍ വലിയ ബഹളമുണ്ടാക്കുകയാണ്.

ഇതോടെ വെറുതേ വര്‍ത്തമാനം പറഞ്ഞ് അസുഖം കൂട്ടണ്ടെന്നാണ് നീലു പറയുന്നത്. ഇങ്ങനെ പിന്നാലെ കൂടിയാല്‍ പണ്ടത്തേത് പോലെ ഞാന്‍ പുകവലിയും മദ്യാപനവുമെല്ലാം തുടങ്ങുമെന്ന് ശങ്കരണ്ണന്‍ തിരിച്ചും പറയുന്നുണ്ട്. ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള മേക്കോവറാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. താടിയൊക്കെ ഡൈ ചെയ്ത് മുടി വെട്ടി ഒരു യുവാവിന്റെ ലുക്കില്‍ വന്നിരിക്കുകയാണ് ശങ്കരണ്ണന്‍. അതിനൊപ്പം തനിക്ക് അറിയാവുന്ന കളരി അഭ്യാസം കാണിച്ച് അദ്ദേഹം നീലുവിനെയും മക്കളെയും അതിശയിപ്പിച്ചിരിക്കുകയാണ്. പുറത്ത് വന്ന പ്രമോ വീഡിയോയിലാണ് ഇത് കാണിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X