ലെച്ചുവിന്റെ കല്യാണത്തില്‍ മരണമാസ് ലുക്കിലെത്തുന്നത് ശങ്കരണ്ണന്‍! സ്റ്റൈലിഷ് ഗെറ്റപ്പ് പുറത്ത്
ലെച്ചുവിന്റെ കല്യാണമേളങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഉപ്പും മുളകും കുടുബംത്തില്‍. ക്രിസ്തുമസ് ദിനത്തിലാണ് വിവാഹം സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലെച്ചുവിന്റെ ഹല്‍ദി ആഘോഷം വിപുലമായി നടത്തിയിരുന്നു. ഇപ്പോഴിതാ കല്യാണ വസ്ത്രം വാങ്ങിക്കാന്‍ പോയിരിക്കുകയാണ് കുടുംബം.
ലെച്ചുവിനുള്ള വിവാഹവസ്ത്രങ്ങളാണ് ഏറ്റവും കൂടുതല്‍ നേരം തിരഞ്ഞെടുത്ത് കൊണ്ടിരുന്നത്. മജന്ത നിറത്തിലുള്ള ഒര്‍ജിനല്‍ കാഞ്ചീപുരം പട്ട് സാരിയാണ് ലെച്ചുവിന് ഇഷ്ടപ്പെട്ടത്. അത് ഉടുത്തിട്ടുള്ള ചിത്രവും പങ്കുവെച്ചിരുന്നു. എന്നാല്‍ കല്യാണ പെണ്ണിനെക്കാള്‍ തിടുക്കം കൂട്ടുന്ന ഒരാള്‍ കുടുംബത്തില്‍ ഉണ്ടെന്നാണ് പുതിയ പ്രമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

മറ്റാരുമല്ല ശങ്കരണ്ണനാണ് ലെച്ചുവിന്റെ വിവാഹത്തില്‍ തിളങ്ങാന്‍ പോവുന്നത്. കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച് സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ശങ്കരണ്ണന്‍ എത്തുന്നത്. ബാലുവിന് പോലും തിരിച്ചറിയാന്‍ പറ്റാത്ത ലുക്കില്‍ നില്‍ക്കുന്ന ശങ്കരണ്ണന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആര്യനാട് വിട്ട് കഴിഞ്ഞാല്‍ ഇയാള് പുലിയാണെന്നാണ് ബാലു പറയുന്നത്. എന്തായാലും ശങ്കരണ്ണന് ഫാന്‍സിന്റെ എണ്ണം കൂടി വരികയാണ്.


Click it and Unblock the Notifications