ഉപ്പുംമുളകിലും വീണ്ടുമൊരു പ്രണയം കൂടി! ഇതുവരെ കണ്ടത് പോലെയല്ല, ഇതാണ് ഏറ്റവും മനോഹരം

മലയാളകളുടെ ഏറ്റവും പ്രിയ പരമ്പര ഉപ്പും മുളകും ആയിരം എപ്പിസോഡിലേക്ക് എത്തുകയാണ്. ഇപ്പോഴും പ്രേക്ഷക പ്രശം സ്വന്തമാക്കി പോവുകയാണ്. ഇതിനിടെ കുടുംബത്തിലെ ഒത്തിരി പ്രണയങ്ങളും സൗഹൃദങ്ങളുമെല്ലാം പ്രേക്ഷകര്‍ കണ്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രണയകഥ കൂടി പ്രേക്ഷകര്‍ കണ്ടിരിക്കുകയാണ്. ബാലുവിന്റെ ശങ്കരണ്ണനാണ് തന്റെ സ്‌കൂളിലെ പ്രണയിനിയെ കണ്ടെത്തിയിരിക്കുന്നത്.

shankarannan

കൂടെ പഠിച്ചവരെല്ലാം ഗെറ്റ്ടുഗദര്‍ സംഘടിപ്പിച്ച് വിനോദയാത്രയ്ക്ക് പോയപ്പോള്‍ കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ ശങ്കരണ്ണന്‍ പോയിരുന്നില്ല. ഈ സങ്കടം മനസിലാക്കിയ മുടിയന്‍ ആ സ്‌കൂളില്‍ വിളിച്ച് ചോദിച്ച് വിനോയാത്ര പോയ സംഘത്തെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. കൂട്ടത്തില്‍ എല്ലാവരെക്കാളും ശങ്കരണ്ണന്റെ മനസ് കീഴടക്കിയത് ഒരു തമിഴ് സുന്ദരിയായിരുന്നു.

ശങ്കരണ്ണനെ പ്രണയത്തിലാക്കി കൊണ്ടാണ് ഈ രംഗം അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് പാടിയും ഡാന്‍സ് കളിച്ചും ഉപ്പും മുളകും കുടുംബത്തില്‍ വെച്ചായിരുന്നു ഗെറ്റ് ടുഗദര്‍ നടത്തിയത്. ഈ സമയം മുഴുവന്‍ നഷ്ട പ്രണയത്തെ കുറിച്ച് ഓര്‍ത്തിരിക്കുകയാണ് ശങ്കരണ്ണന്‍. അദ്ദേഹത്തിന്റെ ഹൃദയം തകര്‍ത്ത് കൊണ്ടായിരുന്നു കൂട്ടുകാരെല്ലാം പോയത്. ഈ സമയം ശങ്കരണ്ണന്റെ എക്‌സ്പ്രഷന്‍ കണ്ട് പ്രേക്ഷകരുടെയും കണ്ണ് നിറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X