ഉപ്പും മുളകിലെയും ശിവാനിയും സെലിബ്രിറ്റിയായി! ആശംസകളുമായി കുടുംബം, കേശുവിന് കുശുമ്പ്!!
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയായ ഉപ്പും മുളകും ഓരോ ദിവസവും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. തമാശകള്‍ നിറച്ച് സംഭവബഹുലമായ നിമിഷങ്ങളാണ് പരമ്പര പ്രേക്ഷകര്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. അതിനാല്‍ കുട്ടികളും മാതാപിതാക്കളുമടക്കം കുടുംബ പ്രേക്ഷകരാണ് ഉപ്പും മുളകിന്റെയും ആരാധകര്‍.

കഴിഞ്ഞ ദിവസം ബാലുവിന്റെ ഇളയമകള്‍ ശിവാനിയാണ് വീട്ടില്‍ ശ്രദ്ധിക്കപ്പെട്ടത്. ശിവാനിയ്ക്ക് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നതായിട്ടാണ് പ്രമോയില്‍ കാണിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഷോര്‍ട്ട് ഫിലിം സഹോദരങ്ങളായ ലച്ചുവും വിഷ്ണുവുമാണ് മാതാപിതാക്കളെ കാണിച്ചത്. എല്ലാവരും ശിവാനിയെ അഭിനന്ദിച്ചെങ്കിലും കേശുവിന് അസൂയയായിരുന്നു.
ശിവാനിയെ വിമര്‍ശിക്കുകയായിരുന്നു കേശു ചെയ്തത്. ശിവാനിയെ വലിയൊരു നടിയാക്കാനുള്ള ശ്രമമാണ് അടുത്തതായി ബാലുവിനുള്ളത്. താന്‍ പ്രശസ്തയായതില്‍ അതീവ സന്തോഷവതിയായ ശിവാനി തന്നെ അഭിനന്ദിച്ചതിന് വീട്ടിലുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ സെലിബ്രിറ്റിയായിരുന്നു ശിവാനി. വരും ദിവസങ്ങളില്‍ എന്തൊക്കെ സര്‍പ്രൈസ് ആണ് കാത്തിരിക്കുന്നതെന്ന് കണ്ട് തന്നെ അറിയണം.


Click it and Unblock the Notifications











