ഉപ്പും മുളകിലെയും കേശുവിന് എട്ടിന്റെ പണി കൊടുത്ത് ശിവാനി! ശിവാനിയ്ക്കും കേശുവിന്റെ അസുഖം പിടിച്ചു!

Recommended Video

ഉപ്പും മുളകിലെ ശിവാനിയ്ക്കും കേശുവിന്റെ അസുഖം പിടിച്ചു | filmibeat Malayalam

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ് ഉപ്പും മുളകും കുടുംബം പ്രേക്ഷകരുടെ പൂര്‍ണ പിന്തുണയുമായി മുന്നോട്ട് പോവുകയാണ്. അടുത്തിടെ പരമ്പരയിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും പുതിയ സംവിധായകന്‍ എത്തുകയും ചെയ്തിരുന്നു. ഓരോ ദിവസവും മലയാളികളോട് പറയാന്‍ എന്തെങ്കിലും വിശേഷവുമായിട്ടാണ് പരമ്പര എത്തുന്നത്.

ഉപ്പും മുളകിലും വിശപ്പിന്റെ അസുഖമുള്ളത് കേശുവിനായിരുന്നു. എന്ത് കാര്യം സംസാരിച്ചാലും തിന്നാന്‍ എന്തേലും കിട്ടുമോ എന്ന കാര്യത്തിലാണ് കേശു പറഞ്ഞവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുടുംബത്തില്‍ അതുപോലെ തന്നെ രസകരമായൊരു സംഭവം നടന്നിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട്- ഫേസ്ബുക്ക്)

ഉപ്പും മുളകും

ഉപ്പും മുളകും

മലയാളത്തിലെ ഏറ്റവുമധികം ജനപ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനല്‍ അവതരിപ്പിക്കുന്ന പരിപാടി അടുത്തിടെ വലിയ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. പരിപാടിയുടെ സംവിധായകനെതിരെ നടി നിഷ സാരംഗ് ഉന്നയിച്ച ആരോപണങ്ങളായിരുന്നു അതിന് കാരണം. സംവിധായകനെ ഒഴിവാക്കാതെ ഉപ്പും മുളകിലേക്കും തിരികെ വരില്ലെന്നായിരുന്നു നിഷയുടെ തീരുമാനം. ഒടുവില്‍ പുതിയ സംവിധായകന്‍ എത്തുകയും നിഷ പരിപാടിയിലേക്ക് വരികയും ചെയ്തിരുന്നു. ശേഷം പുതിയൊരു തുടക്കം ഉപ്പും മുളകിനും ലഭിച്ചിരുന്നു.

നീലുവിന്റെ തിരിച്ച് വരവ്

നീലുവിന്റെ തിരിച്ച് വരവ്

സിനിമയില്‍ താരങ്ങള്‍ക്ക് മാസ് എന്‍ട്രി കൊടുക്കാറുണ്ടെങ്കിലും ടെലിവിഷനില്‍ നിന്നും അതൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എന്നാല്‍ ഉപ്പും മുളകളിലേക്കും തിരിച്ചെത്തിയ നീലുവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നീലു വരുന്നതിന് തൊട്ട് മുന്‍പ് പരിപാടിയിലേക്ക് കുട്ടുമാമാന്‍ കൂടി എത്തിയതോടെ പരിപാടി ഒന്നും കൂടി രസകരമായി മാറിയിരുന്നു. മുടിയന്റെ ഓട്ടോറിഷ ഓട്ടവും ബാലുവിന്റെ മടിയും മാത്രമല്ല രസകരമായ സംഭവങ്ങള്‍ പലതും കുടുംബത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്.

പുതിയ തീറ്റ റപ്പായി

പുതിയ തീറ്റ റപ്പായി

ഉപ്പും മുളകിലും വിശപ്പ് കൊണ്ട് മാത്രം ജീവിക്കുന്ന കേശുവിന് പുതിയൊരു ശത്രു എത്തിയിരിക്കുകയാണ്. ശിവാനിയാണ് ആ ശത്രുവെന്ന് പറഞ്ഞാല്‍ ആരും അതിശയിക്കും. കാരണം ഭക്ഷണത്തിനോട് ഒട്ടും താല്‍പര്യമില്ലാത്ത ആളാണ് ശിവാനി. പിന്നെ എങ്ങനെയാണ് വിശപ്പ് വന്നതെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണ്. വിശപ്പിന് വേണ്ടിയുള്ള കഷായം കുടിച്ചതോടെയാണ് ശിവാനിക്ക് പണി കിട്ടിയത്. എത്ര തിന്നാലും വിശപ്പ് തീരുന്നില്ലെന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം.

എട്ടിന്റെ പണിയായി പോയി..

എട്ടിന്റെ പണിയായി പോയി..

ഇതിപ്പോള്‍ കേശുവിനിട്ട് കിട്ടിയ എട്ടിന്റെ പണിയായി പോയി. ചോറ് മുഴുവന്‍ തിന്നിട്ടും വിശപ്പ് മാറാത്ത അവസ്ഥയിലാണ് ശിവാനി. പണ്ട് കേശു കട്ട് തിന്നിരുന്നത് പോലെ വീട്ടിലെ പലഹാരങ്ങളെല്ലാം ശിവാനി ഒറ്റയ്ക്ക് തിന്നാന്‍ തുടങ്ങി. ഒരു ഗ്ലാസ് പാല് കുടിച്ചിട്ടും കേശുവിന്റെ പാല് കൂടി തട്ടിപറിച്ച് കുടിക്കുന്ന ശിവാനിയെ കണ്ട് ഉപ്പും മുളകും കുടുംബവും പ്രേക്ഷകരും ഒന്ന് അത്ഭുതപ്പെട്ടിരിക്കുകയാണ്. നന്നായി ഭക്ഷണം കഴിച്ച് തടി കൂട്ടാനുള്ള ശ്രമത്തിലാണ് ശിവാനി.

 കുഞ്ഞുവാവയാണ് സ്റ്റാര്‍

കുഞ്ഞുവാവയാണ് സ്റ്റാര്‍

ബാലുവിനും നീലുവിനും പിറന്ന അഞ്ചാമത്തെ കുഞ്ഞുവാവയാണ് ഇപ്പോള്‍ പരിപാടിയിലെ മുഖ്യ കഥാപാത്രം. മുടിയനായിരുന്നു കുഞ്ഞിനെ കുറെ ദിവസം നോക്കിയിരുന്നത്. ഇപ്പോള്‍ ഓട്ടോക്കാരനായി മാറിയതോടെ ബാലുവിനാണ് ഡ്യൂട്ടി. അതേ സമയം പാട്ടിനൊപ്പം കുഞ്ഞുവാവയെ ഡാന്‍സ് കളിപ്പിച്ച് മുടിയന്‍ കൈയടി വാങ്ങിയിരുന്നു. ഏട്ടന്‍ കാണിച്ച് തരുന്നതിനനുസരിച്ച് ചെയ്യാന്‍ വാവയ്ക്കും താല്‍പര്യമാണ്. കുഞ്ഞുവാവയുടെ ഡാന്‍സ് വീഡിയോ പുറത്ത് വന്ന ഉടനെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X