ഉപ്പും മുളകും! മാധവന്‍ തമ്പിയും ലച്ചുവും നിസ്സാരക്കാരല്ല! സിനിമയിലും കൈയ്യടിയാണ് ഇവര്‍ക്ക്! കാണൂ!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയും പിന്തുണയുമായി മുന്നേറുകയാണ് ഈ പരിപാടി. ഫ്ളവേഴ്‌സ് ചാനലിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഉപ്പും മുളകിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. ടെലിവിഷനില്‍ മാത്രമല്ല സിനിമയിലും തിളങ്ങി നില്‍ക്കുകയാണ് ഇവരില്‍ പലരും. ബാലുവും നീലുവും മാത്രമല്ല മറ്റ് താരങ്ങളും സിനിമയില്‍ അരങ്ങേറുകയും മികച്ച കൈയ്യടി നേടുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇടയ്ക്ക് പലരും പരമ്പരയില്‍ നിന്നും അപ്രത്യക്ഷമാവുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഇതാണ്. ടൊവിനോ തോമസും അഹാന കൃഷ്ണയും നായികനായകന്‍മാരായെത്തുന്ന ലൂക്കയില്‍ നീലുവും ബാലുവുമായിത്തന്നെയാണ് നിഷ സാരംഗും ബിജു സോപാനവും എത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ബാലുവിന്റെ അച്ഛന്റെ വേഷത്തിലെത്തുന്ന കോട്ടയം രമേഷും മികച്ച അഭിനേതാക്കളിലൊരാളാണ്. ഉപ്പും മുളകില്‍ മാത്രമല്ല സിനിമയിലും സജീവമാണ് അദ്ദേഹം. ശൂലംകുടി വീട്ടീല്‍ മാധവന്‍ തമ്പിയായാണ് രമേഷ് ഉപ്പും മുളകിലേക്ക് എത്താറുള്ളത്. ബാലു ഇടയ്ക്കിടയ്ക്ക് അച്ഛന്റെ പേര് പറഞ്ഞ് വീമ്പടിക്കാറുമുണ്ട്. അച്ഛനെക്കുറിച്ച് വാചാലനാവാറുണ്ടെങ്കിലും നേരില്‍ കണ്ടാല്‍ ഭയഭക്തിയോടെ മാറിനില്‍ക്കാറാണ് പതിവ്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും രമേഷിന് ലഭിച്ചിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതരിലൊരാളായാണ് അദ്ദേഹമെത്തിയത്. ജോജുവിന്റെ നേതൃത്വത്തിലുള്ള സമരക്കാരെ അനുനയിപ്പിക്കാനായി എത്തുന്നത് അദ്ദേഹമാണ്. നടപ്പിലും എടുപ്പിലും മാത്രമല്ല അഭിനയത്തിലൂടെയും അദ്ദേഹം കഥാപാത്രമായി മാറുകയായിരുന്നു.

Uppum Mulakum

ഉപ്പും മുളകിലെ താരങ്ങളില്‍ പ്രധാനികളിലൊരാളായ ജൂഹി റുസ്തഗിയും സിനിമയില്‍ അഭിയിച്ചിട്ടുണ്ട്. മാസ്‌ക് എന്ന ചിത്രത്തിലായിരുന്നു ലച്ചു അഭിനയിച്ചത്. സിനിമ വിചാരിച്ചത്ര ശ്രദ്ധ നേടിയില്ലെങ്കിലും ലച്ചുവിനെ ബിഗ് സ്‌ക്രീനില്‍ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. നാലോ അഞ്ചോ സീനുകളിലേ ഉള്ളൂവെങ്കിലും ലച്ചുവിന്റെ ബിഗ് സ്‌ക്രീന്‍ പ്രവേശം കലക്കിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ജൂഹി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X