»   » ഉപ്പും മുളകും സീരിയലിലെ താരങ്ങള്‍ ശരിക്കും വിവാഹിതരാകുന്നു

ഉപ്പും മുളകും സീരിയലിലെ താരങ്ങള്‍ ശരിക്കും വിവാഹിതരാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് ഫഌവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും. ഈ സീരിയലിലെ താരങ്ങള്‍ ശരിയ്ക്കും വിവാഹിതരാകുന്നു. ബാലുവിന്റെയും നീലുവിന്റെയും കാര്യമല്ല കേട്ടോ...

സീരിയലിലെ പ്രധാന കഥാപാത്രമായ ബാലുവിന്റെ (ബിജു സോപാനം) സുഹൃത്തായ ഭാസി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സുരേഷ് ബാബുവും, ബാലുവിന്റെ ബന്ധുവായ രമയുടെ വേഷത്തിലെത്തുന്ന വര്‍ഷയും തമ്മിലാണ് വിവാഹം.

uppum-mulakum

സീരിയലിന്റെ തിരക്കഥാകൃത്ത് കൂടെയാണ് സുരേഷ് ബാബു. സീരിയലിനൊപ്പം സിനിമാ ലോകത്തും തിരക്കുള്ള താരമാണ് വര്‍ഷ. ആഗസ്റ്റ് 31 ന് കൊല്ലത്ത് വച്ചാണ് വിവാഹം നടക്കുന്നത്. പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമം ഉള്‍പ്പടെയുള്ള സീരിയലുകളില്‍ വര്‍ഷ അഭിനയിച്ചിട്ടുണ്ട്

പ്രേക്ഷകരെ വെറുപ്പിക്കാത്ത സീരിയല്‍ എന്ന വിശേഷണത്തോടെ വിജയകരമായി മുന്നോട്ട് പോകുകയാണ് ഉപ്പും മുളകും. സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും ഹാസ്യത്തോടെയാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. ഭാസിയും രമയും അത്തരം രണ്ട് കഥാപാത്രങ്ങളാണ്. അങ്ങനെ ബാലുവിന്റെ പെങ്ങളെ സുഹൃത്ത് കെട്ടി!!

English summary
Uppum Mulakum stars going to marry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam