»   » ഹണിമൂണ്‍ ആഘോഷിക്കുമ്പോഴെങ്കിലും ബാലുവിന് മാറി നിന്നൂടെ.. രമയും ഭാസിയും ലണ്ടനില്‍, ചിത്രങ്ങള്‍ വൈറല്‍

ഹണിമൂണ്‍ ആഘോഷിക്കുമ്പോഴെങ്കിലും ബാലുവിന് മാറി നിന്നൂടെ.. രമയും ഭാസിയും ലണ്ടനില്‍, ചിത്രങ്ങള്‍ വൈറല്‍

Posted By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ 450 എപ്പിസോഡ് പിന്നിട്ട് പരിപാടി മുന്നേറുകയാണ്. അടുത്തിടെയെങ്ങാനും പരിപാടി അവസാനിപ്പിക്കുമോയെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ വിജയകരമായി മുന്നേറുന്ന പരിപാടി അവസാനിപ്പിക്കുകയില്ലെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

തിലകനുമായി വര്‍ഷങ്ങളോളം മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെപിഎസി ലളിത!

തലനാരിഴയ്ക്കാണ് സരിത രക്ഷപ്പെട്ടത്. ഭാര്യയെ രക്ഷപ്പെടുത്തിയതിനെക്കുറിച്ച് ജയസൂര്യ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരമ്പരയിലെ താരങ്ങള്‍. ബാലുവും നീലുവും ശിവാനിയും കേശുവും മുടിയനും ലച്ചുവും ഭാസിയും രമയുമൊക്കെ പ്രേക്ഷകരുടെയും കുടുംബത്തിലെ അംഗങ്ങളായി മാറിയിരിക്കുകയാണ്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലാണ് ഈ പരിപാടി മുന്നേറുന്നത്.

രമയും ഭാസിയും ജീവിതത്തില്‍ ഒരുമിച്ചു

പരമ്പരയിലെ പ്രധാന കഥാപാത്രമായ ബാലുവിന്‍രെ സുഹൃത്തായ ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് ബാബുവും ബാലുവിന്റെ ബന്ധുവായ രമയുടെ വേഷത്തിലെത്തുന്ന വര്‍ഷയും അടുത്തിടെയാണ് വിവാഹിതരായത്.

തിരക്കഥ തയ്യാറാക്കിയത്

ഉപ്പും മുളകും പരമ്പരയുടെ തിരക്കഥാകൃത്ത് കൂടിയാണ് സുരേഷ് ബാബു. മിനിസ്‌ക്രീന്‍ രംഗത്ത് ഏറെ തിരക്കുള്ള താരം കൂടിയാണ് വര്‍ഷ. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും വര്‍ഷ മുഖം കാണിച്ചിട്ടുണ്ട്.

ഹണിമൂണ്‍ ആഘോഷത്തിനായി ലണ്ടനിലേക്ക്

വര്‍ഷയും സുരേഷ് ബാബുവും ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി ലണ്ടനിലേക്ക് പോയിരുന്നു. ഇവരോടൊപ്പം ബാലുവും ശ്രീക്കുട്ടനും കൂടിയുണ്ട്. ബിജു സോപാനമാണ് ബാലുവിനെ അവതരിപ്പിക്കുന്നത്. ശ്രീകുമാറാണ് ശ്രീക്കുട്ടന്റെ വേഷം ചെയ്യുന്നത്.

ചിത്രങ്ങള്‍ വൈറലാകുന്നു

ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരിപാടിക്കിടയില്‍ ഇവരുടെ വിവാഹം കാണിച്ചിരുന്നു. പിന്നീട് അത് യഥാര്‍ത്ഥത്തിലും ആവര്‍ത്തിക്കുകയായിരുന്നു.

സഹോദരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നു

ഉപ്പും മുളകും പരമ്പരയില്‍ അഭിനയിക്കുന്ന ബാലുവും സുരേന്ദ്രേനും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പരിപാടിയില്‍ അഭിനയിക്കുന്നവരില്‍ കൂടുതല്‍ പേരും കുടുംബാംഗങ്ങളാണെന്നതാണ് പ്രധാന സവിശേഷത.

English summary
Uppum Mulakum photos getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam