twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിഷ സാരംഗിനെ മുന്നേ അറിയാമെന്ന് മുകേഷ്, ഉപ്പും മുളകിന്‍റെ വിജയരഹസ്യം പരസ്യമാക്കി ബാലുവും നീലുവും

    |

    ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. ആയിരവും പിന്നിട്ട് മുന്നേറുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാറമട വീട്ടിലെ സാധാരണ സംഭവങ്ങളുമായാണ് പരമ്പര എത്തുന്നത്. ബാലുവും നീലുവും മക്കളും കുടുംബാംഗങ്ങളുമെല്ലാം ഇതിനകം തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞവരുമാണ്.

    കുഞ്ഞുതാരമായ പാറുക്കുട്ടിക്കും ശക്തമായ ആരാധകപിന്തുണയാണ് ലഭിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ മറ്റ് പരിപാടികളിലേക്കും ഉപ്പും മുളകും താരങ്ങളെത്താറുണ്ട്. ടോപ് സിംഗര്‍ സീസണ്‍ 2 ഉദ്ഘാടന വേദിയിലേക്ക് ബാലുവും നീലുവും കുടുംബസമേതം എത്തിയിരുന്നു. അതിനിടയിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

    പാറുക്കുട്ടിയുടെ വരവ്

    പാറുക്കുട്ടിയുടെ വരവ്

    ആദ്യം സ്‌റ്റേജിലേക്ക് എത്തിയത് പാറുക്കുട്ടിയായിരുന്നു. ഇതിന് പിന്നാലെയായാണ് അച്ഛനും അമ്മയും ചേച്ചിയും ചേട്ടന്‍മാരും എത്തിയത്. ഭാവിയുടെ വാഗ്ദാനമാണ് പാറുക്കുട്ടിയെന്ന് മനസ്സിലായല്ലോ, സീസണ്‍ വണ്ണില്‍ കൊണ്ടുവരാനായിരുന്നു ശ്രമിച്ചത്. അത് നടന്നില്ലെന്നായിരുന്നു ബാലു പറഞ്ഞത്. പാറുക്കുട്ടിക്കായി എംജി ശ്രീകുമാര്‍ പാട്ട് പാടിയിരുന്നു. ഉപ്പും മുളകിലെ മാത്രമല്ല ചക്കപ്പഴം കുടുംബാംഗങ്ങളും പരിപാടിയിലേക്ക് എത്തിയിരുന്നു.

    അച്ഛന്‍റെ പാട്ട്

    അച്ഛന്‍റെ പാട്ട്

    ഈ സീസണില്‍ മകള്‍ പാട്ടുകാരിയായുണ്ടാവുമെന്നായിരുന്നു ബാലു വിധികര്‍ത്താക്കളോട് പറഞ്ഞത്. കുഞ്ഞുമത്സരാര്‍ത്ഥികള്‍ക്ക് ആശംസ നേരുന്നതിന് വേണ്ടിയാണ് വന്നതെന്നും, ആസ്വദിച്ച് പാടണമെന്നും, സമ്മാനത്തിന് വേണ്ടി പാടരുതെന്നുമായിരുന്നു ബിജു സോപാനം പറഞ്ഞത്. അച്ഛാ, പാട്ടെന്ന് പറഞ്ഞായിരുന്നു മുടിയനും സംഘവും പാടാന്‍ പറഞ്ഞത്. ഇതിന് ശേഷമായാണ് ബിജു സോപാനം പാട്ട് പാടിയത്.

    മുകേഷിന്‍റെ ചോദ്യം

    മുകേഷിന്‍റെ ചോദ്യം

    ആലായാല്‍ തറ വേണമെന്ന പാട്ടായിരുന്നു പാറുക്കുട്ടി പാടിയത്. പണി പാളിയല്ലോയെന്ന് പാട്ടും പാറുവിനെക്കൊണ്ട് പാടിക്കുകയായിരുന്നു ശിവാനി. ബാലുവിനോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു മുകേഷ് സംസാരിച്ച് തുടങ്ങിയത്. എന്തുകൊണ്ട് ഉപ്പും മുളകും ഇത്ര വിജയമായെന്നായിരുന്നു മുകേഷ് ചോദിച്ചത്.

    നിഷ സാരംഗിനെ മുന്നേ അറിയാം

    നിഷ സാരംഗിനെ മുന്നേ അറിയാം

    അതുവരെ കണ്ട സീരിയലുകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് അതിന് കാരണം. നിങ്ങള്‍ എല്ലാവരുടേയും കോണ്‍ഫിഡന്‍സ് ലെവല്‍ കൂടിയിട്ടുണ്ടെന്നും മുകേഷ് ചൂണ്ടിക്കാണിച്ചിരുന്നു. നിഷ സാരംഗിനെയൊക്കെ മുന്‍പേ അറിയാവുന്നതാണ്. ഇപ്പോള്‍ ലെവല്‍ തന്നെ മാറി, അത് വലിയ മാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

    Recommended Video

    Biju Sopanam Exclusive Interview | FilmiBeat Malayalam
    ബിജു സോപാനത്തിന്‍റെ മറുപടി

    ബിജു സോപാനത്തിന്‍റെ മറുപടി

    ഈശ്വരാധീനമെന്നേ പറയാനാവൂയെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. ഓരോ തലത്തില്‍ നിന്നും കഷ്ടപ്പെട്ട് വന്നവരാണ് എല്ലാവരും. എന്തൊക്കെ അറിയാമെങ്കിലും അത് പെര്‍ഫോം ചെയ്യാന്‍ ഇടം വേണ്ടേ, അതാണ് ഇവിടെ ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് ഉപ്പും മുളകും വിജയിച്ചതെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. നിഷ സാരംഗും അത് ശരിവെക്കുകയായിരുന്നു.

    English summary
    Uppum Mulakum success secret revealed by Biju Sopanam and Nisha Sarang
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X