ഉപ്പും മുളകില്‍ ബാലുവിനും പാറുക്കുട്ടിക്കും പിറന്നാളോഘോഷം! വീഡിയോ പുറത്ത്

By Midhun Raj

ഉപ്പും മുളകിന്റെതായി അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ലച്ചുവിന്റെ കല്യാണവും അതിനോടനുബന്ധിച്ചു നടന്ന ചടങ്ങുകളുമെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. കുടുംബത്തിലെ ആദ്യത്തെ കല്യാണം ഒന്നിനും ഒരു കുറവും വരുത്താതെയാണ് ബാലു നടത്തിയത്. ബാലുവിന്റെ മക്കളില്‍ രണ്ടാമത്തെയാളാണ് ലെച്ചു. അടുത്തിടെയാണ് ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിട്ടത്.

ലെച്ചുവിന്റെ വരന്‍ സിദ്ധാര്‍ത്ഥായി ഡെയിന്‍ ഡേവിസാണ് ഉപ്പും മുളകിലേക്ക് എത്തിയത്. വിവാഹത്തിന് പിന്നാലെയാണ് സിദ്ധാര്‍ത്ഥ് പാറമട വീട്ടിലേക്ക് എത്തിയത്. ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി വന്നതോടെ പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.

ഇതിനിടെ

ഇതിനിടെ ബാലുവിന്റെയും പാറുക്കുട്ടിയുടെയും പിറന്നാള്‍ ആഘോഷം ഉപ്പും മുളകും സെറ്റില്‍ നടന്നിരുന്നു.ചിത്രീകരണത്തിരക്കുകള്‍ക്കിടെയാണ് എല്ലാവരും ചേര്‍ന്ന് ബിജു സോപാനത്തിന്റെയും ബേബി അമേയയുടെയും പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റിയത്. ഉപ്പും മുളകിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം തന്നെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍

ചടങ്ങില്‍ ബാലുവിനും പാറുക്കുട്ടിയ്ക്കും ചാനലിന്റെ വക ഗിഫ്റ്റും ഉണ്ടായിരുന്നു. വിവിധ കാലഘട്ടത്തിലെ ബാലുവിന്റെ ലുക്കുകളുടെ ചിത്രങ്ങള്‍ ഷര്‍ട്ടില്‍ പതിപ്പിച്ചുകൊണ്ടുളള ഒരു ചുമര്‍ചിത്രമാണ് ബിജു സോപാനത്തിന് ലഭിച്ചത്. പാറുക്കുട്ടിക്ക് ഒരു പാവക്കുട്ടിയും അണിയറ പ്രവര്‍ത്തകര്‍ സ്മ്മാനമായി നല്‍കി. ആഘോഷത്തില്‍ മരുമകന്‍ സിദ്ധാര്‍ത്ഥും, ശിവാനിയും,ഭാസ്‌കരന്‍ തമ്പിയും,ഭാര്യയുമെല്ലാം പങ്കെടുത്തു.

ഉപ്പും മുളകും

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായി മാറിയ താരമാണ് ബിജു സോപാനം. ബാലു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം നടത്തികൊണ്ടിരിക്കുന്നത്. ഉപ്പും മുളകിനും പിന്നാലെ സിനിമാരംഗത്തും നടന് തിരക്കേറിയിരുന്നു. നാടകരംഗത്തുനിന്നും വന്ന ബിജു സോപാനം ഉപ്പും മുളകിലെ പ്രകടനത്തിലൂടെയാണ് ജനപ്രിയ താരമായി മാറിയത്.

ബാലുവിനെ പോലെ

ബാലുവിനെ പോലെ തന്നെ ഇളയമകള്‍ പാറുക്കുട്ടിയും എല്ലാവരുടെയും ഇഷ്ടതാരമാണ്. ഉപ്പം മുളകില്‍ പാറുക്കുട്ടിയുടെ സാന്നിദ്ധ്യം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ജനിച്ച് കുറച്ചു നാളുകള്‍ക്കുളളില്‍ തന്നെ ബേബി അമേയ എന്ന പാറുക്കുട്ടി പരമ്പരയിലേക്ക് എത്തിയിരുന്നു. ഉപ്പും മുളകും ലൊക്കേഷനില്‍ നിന്നുളള പാറുക്കുട്ടിയുടെ ക്യൂട്ട് വീഡിയോകളെല്ലാം തന്നെ പലപ്പോഴും വൈറലാകാറുണ്ട്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X