വമ്പന്‍ താരങ്ങളോട് മത്സരിക്കാന്‍ ഉപ്പും മുളകും ടീം! പാറുക്കുട്ടിയുടെ വരവാണ് കിടുക്കിയത്! വീഡിയോ കാണൂ

വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ചാനല്‍ തുടങ്ങി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പ്രേക്ഷകര്‍ ഇതാഘോഷമാക്കി മാറ്റിയിരുന്നു. വ്യത്യസ്തമായ പരിപാടികളും പരമ്പരകളുമൊക്കെയായി ജൈത്രയാത്ര തുടരുകയാണ് ഫ്‌ളവേഴ്‌സ് ചാനല്‍. ടമാര്‍ പഠാറും ഉപ്പും മുളകുമൊക്കെ ഒരു വേദിയില്‍ സംഗമിക്കുകയാണ് ഇനി. സ്റ്റാര്‍ മാജികെന്ന പുതിയ പരിപാടി തുടങ്ങുന്ന സന്തോഷം പങ്കുവെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ എത്തിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി രാത്രി 9.30നാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ടമാര്‍ പഠാറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകയായ ലക്ഷ്മിയാണ് ഈ പരിപാടിയും അവതരിപ്പിക്കുന്നത്.

സ്റ്റാര്‍ മാജികിന്റെ ആദ്യ എപ്പിസോഡില്‍ ഉപ്പും മുളകും സംഘം അതിഥികളായി എത്തുന്നുണ്ട്. ലച്ചുവും പാറുവും ശിവയും കേശുവും മാത്രമല്ല കുഞ്ഞതിഥിയായ പാറുക്കുട്ടിയും പരിപാടിയില്‍ എത്തുന്നുണ്ട്. ഓണ്‍സ്‌ക്രീനിലെ ചേച്ചിയായ ജൂഹി റുസ്ഗതിക്കൊപ്പമായിരുന്നു അമേയ എത്തിയത്. പതിവ് പോലെ തന്നെ ആരാ എന്നായിരുന്നു പാറുക്കുട്ടിയുടെ ചോദ്യം. ലക്ഷ്മി കൈയ്യുയര്‍ത്തി ഹായ് പറഞ്ഞപ്പോള്‍ പാറുവും ഹായ് പറഞ്ഞിരുന്നു . പാറുക്കുട്ടിയുടെ വരവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Uppum Mulakum

എന്തൊക്കെ മത്സരങ്ങളാണ് ഇവരെ കാത്തിരിക്കുന്നതെന്നറിയാനായി ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. പാറുക്കുട്ടി ഇതാദ്യമായാണ് ഉപ്പും മുളകിന് പുറത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അമേയയെക്കാണാനായി മാത്രമായാണ് തങ്ങള്‍ പരിപാടി കാണുന്നതെന്ന് വ്യക്തമാക്കി നിരവധിപേര്‍ എത്തിയിരുന്നു. ഉപ്പും മുളകും കുടുംബത്തിനൊപ്പമുള്ള വരവ് കിടുക്കിയെന്നുള്ള കമന്റുകള്‍ ഇപ്പോള്‍ത്തന്നെ പുറത്തുവന്നിട്ടുണ്ട്. അച്ഛാ എന്നുള്ള വിളിയില്‍ സന്തോഷത്തോടെ ഇരിക്കുന്ന ബിജു സോപാനത്തേയും കാണാം. പരിപാടിയുടെ പ്രമോ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X