'ഉപ്പും മുളകില്‍ പൂജാ ജയറാം വേണ്ട'! പുതിയ പ്രൊമോയ്ക്ക് പിന്നാലെ ആരാധകര്‍ പറഞ്ഞത് കാണാം
ഉപ്പും മുളകിന്റെ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ആയിരം എപ്പിസോഡുകള്‍ പിന്നിട്ടാണ് ജനപ്രിയ പരമ്പര ജൈത്രയാത്ര തുടരുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് പരമ്പര എത്താറുളളത്. ലോക് ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു ഉപ്പും മുളകും വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. ഒരിടവേളയ്ക്ക് ശേഷമുളള തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് പരമ്പരയ്ക്ക് ആരാധകര്‍ നല്‍കിയത്.
ലച്ചു പരമ്പരയില്‍ നിന്നും പിന്മാറി എന്നതാണ് ആരാധകരെ ഇപ്പോഴും നിരാശരാക്കുന്നൊരു കാര്യം. ലച്ചുവിന്റെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പഠന സംബന്ധമായ തിരക്കുകള്‍ കാരണമായിരുന്നു ലച്ചു ഉപ്പും മുളകില്‍ നിന്നും പിന്മാറിയത്.

അടുത്തിടെ ലച്ചുവിന് പകരം പൂജാ ജയറാം എന്ന പുതിയ കഥാപാത്രം പരമ്പരയില്‍ എത്തിയിരുന്നു. അതേസമയം ബാലുവും കുടുംബവും പഴയ ഉഷാറാടോ തന്നെയാണ് ഇപ്പോഴും പ്രേക്ഷകരിലേക്ക് എത്തുന്നത്. ബാലുവിനൊപ്പം നീലുവും മക്കളായ മുടിയന്‍, കേശു, ശിവാനി തുടങ്ങിയവരാണ് ഇപ്പോള്‍ പരമ്പരയില്‍ തിളങ്ങിനില്‍ക്കുന്നത്. വ്യത്യസ്തമാര്‍ന്ന സംഭവ വികാസങ്ങളാണ് ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്.

അടുത്തിടെ വന്ന പൂജാ ജയറാം എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരമ്പര മുന്നോട്ട് നീങ്ങുന്നത്. അതേസമയം കുറച്ച്ദിവസങ്ങളായി ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്തില്ലായിരുന്നു. കോവിഡ് വ്യാപനം കൂടിയത് കാരണമായിരുന്നു എപ്പിസോഡുകള്‍ ഇല്ലാതിരുന്നത്. എന്നാല്‍ ഇന്ന് വീണ്ടും ഉപ്പും മുളകും എപ്പിസോഡ് എത്തുന്നുണ്ട്.
Recommended Video

ഇതിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നീലുവിന്റെ അടുത്ത് കുട്ടി പരിഭവവുമായി എത്തുന്ന ശിവാനിയെ കാണിച്ചുകൊണ്ടാണ് ഉപ്പും മുളകിന്റെ പുതിയ വീഡിയോ ഇറങ്ങിയിരിക്കുന്നത്. പെണ്‍കുട്ടി ആണെന്ന് പറഞ്ഞ് എന്നെ പല കാര്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി എന്ന് പറഞ്ഞുകൊണ്ടാണ് ശിവാനി എത്തുന്നത്.

അതേസമയം പുതിയ പ്രൊമോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. പുതിയ കഥാപാത്രങ്ങള്‍ വേണ്ട ആകെ കാണുന്ന ഒരു പരുപാടി ആണ് എന്ന് കുറിച്ചുകൊണ്ടാണ് ഒരാള്‍ എത്തിയത്. പൂജ ജയറാം ഇനി വേണ്ട ലച്ചു മതിയെന്ന് ആരാധകര്‍ ഇത്തവണയും അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഉപ്പും മുളകും എപ്പിസോഡ് വീണ്ടും എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മികച്ച റേറ്റിങ്ങോടെയാണ് പരമ്പര ഇപ്പോഴും ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications