ലെച്ചുവിന് മുന്‍പ് മുടിയന്റെ പെണ്ണ് കാണാല്‍! ദൃശ്യം ഷൂട്ട് ചെയ്ത വീട്ടില്‍ ഉപ്പും മുളകും ടീം

ഉപ്പും മുളകിലും ലെച്ചുവിന്റെ വിവാഹ തിരക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രധാനമായും കല്യാണം വിളിയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ബാലു ഒറ്റയ്ക്കാണ് പോയതെങ്കില്‍ പുതിയ എപ്പിസോഡില്‍ കുടുംബം ഒന്നിച്ചാണ് പോയിരിക്കുന്നത്. ഈ പോക്കില്‍ രസകരമായ പല സംഭവങ്ങളും നടന്നിരിക്കുകയാണ്. കല്യാണം വിളിക്കാന്‍ പോയിട്ട് മുടിയന്റെ പെണ്ണ് കാണാല്‍ വരെ നടത്തിയിരിക്കുകയാണ്.

വിവാഹം വിളിക്കാന്‍ വന്നവര്‍ പെണ്ണ് കാണാന്‍ വന്നതാണെന്ന് കരുതി ബ്രോക്കറാണ് അകത്തേക്ക് വിളിക്കുന്നത്. വിഷ്ണുവിന്റെ മുടി കണ്ട് പെണ്ണിന്റെ അച്ഛന്‍ ഞെട്ടിയെങ്കിലും വിവാഹത്തിന് മുന്‍പ് വൃത്തിയായി വരുമെന്ന് ബാലു പറഞ്ഞു. ബാലു ഉദ്ദേശിച്ചത് ലെച്ചുവിന്റെ വിവാഹത്തിനെന്നാണ്. പിന്നാലെ അതാ ചായയുമായി പെണ്‍കുട്ടി വരുന്നു. ഇതാണ് ചെറുക്കനെന്ന് പറഞ്ഞ് വിഷ്ണുവിനെ പരിചയപ്പെടുത്തിയപ്പോഴാണ് സംഗതി എല്ലാവര്‍ക്കും നസിലായത്.

mudiyan

പരിചയമില്ലാത്ത വീട്ടില്‍ കയറി കല്യാണം വിളിക്കുന്ന് ബാലുവും കുടുംബവും ചെറിയ പൊല്ലാപ്പ് ഒന്നുമല്ല തലയില്‍ എടുത്ത് വെച്ചത്. അവസാനം വഴിയില്‍ കിടന്ന് അടിയുണ്ടാക്കേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ എത്തിിയരുന്നു. രസകരമായ മറ്റൊരു കാര്യം മോഹന്‍ലാലിന്റെ ദൃശ്യം ഷൂട്ട് ചെയ്ത വീട്ടിലും ഉപ്പും മുളകും ടീം എത്തി എന്നുള്ളതാണ്.

ഇതാണ് എന്റെ ജോര്‍ജ്കുട്ടിച്ചായന്റെ വീടെന്ന് പറഞ്ഞ് മോഹന്‍ലാലിനെ ബാലു അനുകരിച്ച് കാണിച്ചിരുന്നു. ഇന്ന് ദൃശ്യം റിലീസിനെത്തിയ ദിവസമാണെന്നുള്ള പ്രത്യേകതയുള്ളതിനാലാവും ഉപ്പും മുളകും ഇത് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. എന്തായാലും ലേശം മാറി പോയി. അല്ലെങ്കില്‍ ലെച്ചുവിന്റെ വിവാഹത്തിനൊപ്പം മുടിയന്റേത് കൂടി നടത്തേണ്ടി വന്നേനെ.

പ്രമോ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X