ശിവാനിയെ ഐശ്വര്യ റായിയാക്കി കേശു! കുശുമ്പെന്ന് പറഞ്ഞാല്‍ ഇതാണ്, ഉപ്പും മുളകും പ്രമോ വീഡിയോ
ഉപ്പും മുളകും കുടുംബത്തില്‍ ഐശ്വര്യത്തിന്റെ രൂപമായി മാറിയിരിക്കുകയാണ് ശിവാനി. ഇത്തവണത്തെ ചിട്ടി നമുക്കാണെന്ന് പറഞ്ഞെത്തിയ മുടിയനാണ് ശിവാനയിക്കാണ് ചിട്ടി കിട്ടിയതെന്ന കാര്യം വെളിപ്പെടുത്തിയത്. ഇത്രയും ഐശ്വര്യമുള്ള പേര് വേറെ ആര്‍ക്ക് ഉണ്ടെന്ന് ബാലു പറയുമ്പോള്‍ കേശുവിന് സഹിക്കാന്‍ പറ്റുന്നില്ല. ഇതിനും വേണ്ടി ഐശ്വര്യം നിറയാന്‍ ഇവളാര് ഐശ്വര്യ റായിയോ എന്നാണ് കേശു ചോദിക്കുന്നത്.

ഇനി മകള്‍ പറയുന്നത് കേട്ടേ ജീവിക്കുകയുള്ളു എന്ന തീരുമാനത്തിലാണ് ബാലു. ഹീറോയ്ക്ക് ഒക്കൊ സോപ്പ് കുമിളയുടെ ആയൂസേ ഉള്ളുവെന്ന് കമന്റ് അടിച്ച് കേശുവമെത്തി. ഇതിനിടെ ജോലിയ്ക്ക് പോവാന്‍ ഇറങ്ങിയ ബാലുവിനെ ശിവാനി തടയുകയാണ്. ഇന്ന് ചൊവ്വാഴ്ചയാണെന്നും ജോലിയ്ക്ക് പോവാന്‍ കൊള്ളില്ലെന്നുമാണ് ശിവാനിയുടെ അഭിപ്രായം. ഇത് കേട്ട മുടിയന്‍ കഞ്ഞികുടി മുട്ടിക്കുമോ എന്ന് തിരിച്ച് ചോദിക്കുന്നു.
ശിവാനി പറയുന്നത് കേട്ട് ജോലിയ്ക്ക് പോതിരിക്കരുതെന്ന് നീലു പറയുന്നുണ്ടെങ്കിലും മകള്‍ പറയുന്നതില്‍ എന്തോ കാര്യം ഉണ്ടെന്ന് ബാലു വ്യക്തമാക്കി. താന്‍ അച്ഛന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്നാണ് ശിവാനിയുടെ ഭാഗം. നിന്റെ നല്ലതിന് വേണ്ടി മിണ്ടാതിരുന്നോളാന്‍ നീലു ശിവാനിയെ ഭീഷണിപ്പെടുത്തുന്നതുമാണ് ഇന്നത്തെ പ്രമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. എന്തായാലും ഇന്നത്തെ എപ്പിസോഡില്‍ തകര്‍ക്കാന്‍ പോവുന്നത് ശിവാനിയാണെന്ന് സൂചന ഇതില്‍ നിന്നും ലഭിച്ചിരിക്കുകയാണ്.


Click it and Unblock the Notifications