ഉപ്പും മുളകില്‍ അപ്രതീക്ഷിത ട്വിസ്റ്റ്! പൂജ പോയതോടെ ബാലുവിന് എട്ടിന്‍റെ പണി! വീഡിയോ വൈറലാവുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ഉപ്പും മുളകും. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്. ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമൊക്കെയായി ഉപ്പും മുളകിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുടിയനെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമായിരുന്നു പൂജയെന്ന പെണ്‍കുട്ടി പാറമട വീട്ടിലേക്ക് എത്തിയത്. പൂജയുടെ വരവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്നു.

ആദ്യകാഴ്ചയില്‍ ലച്ചുവിനെപ്പോലെയുണ്ട് പൂജയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. സൂര്യ മ്യൂസിക്കിലെ അവതാരകയായ അശ്വതിയായിരുന്നു പൂജയായി ഉപ്പും മുളകിലേക്ക് എത്തിയത്. പഠനം പൂര്‍ത്തിയാക്കി ജോലിയൊക്കെ നേടിയതിന് ശേഷം വിവാഹം ചെയ്ത് തരാമെന്നും ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂയെന്നും പറഞ്ഞായിരുന്നു ബാലുവും നീലുവും പൂജയെ യാത്രയാക്കിയത്. ഇടയ്ക്കിടയ്ക്ക് താനിവിടെ വരുമെന്ന് പറഞ്ഞായിരുന്നു പൂജ സ്ഥലം വിട്ടത്. പൂജയ പോയതിന് പിന്നാലെയായി ബാലുവിന് മുട്ടന്‍പണിയാണ് കിട്ടിയത്. പുതിയ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഒരു ഷര്‍ട്ട് ഇങ്ങെടുക്ക് എന്ന് പറഞ്ഞായിരുന്നു ബാലു നീലുവിന് അരികിലേക്ക് എത്തിയത്. ഷര്‍ട്ട് നോക്കുകയാണെന്ന മറുപടിയായിരുന്നു നീലു നല്‍കിയത്. ശരിക്കും തന്റെ ഷര്‍ട്ട് കഴുകിയിട്ടിരുന്നോയെന്നായിരുന്നു ബാലു പിന്നീട് ചോദിച്ചത്. ടെറസിന് മുകളില്‍ ഓടിന്റെ മേലെ വിരിച്ചിട്ടുണ്ടാവുമെന്ന സംശയത്തിലായിരുന്നു നീലു. അതിനിടയിലാണ് കേശു വന്ന് അച്ഛന്റെ ഒരു ഷര്‍ട്ടും അവിടെ കാണാനില്ലെന്ന് പറഞ്ഞത്. ഇതേ കേട്ടതും നീലുവിന് ഞെട്ടലായിരുന്നു.

Uppum Mulakum

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

പുറത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു ബാലു. അതിനിടയിലാണ് ഇടാന്‍ ഷര്‍ട്ടില്ലെന്ന് അറിഞ്ഞത്. മുണ്ടും ഷര്‍ട്ടുമില്ലെന്നറിഞ്ഞതോടെ കോപാകുലനാവുകയായിരുന്നു ബാലു. ഷര്‍ട്ടിടാതെ ഇരിക്കുന്ന അച്ഛനെ കണ്ടപ്പോള്‍ മുടിയന് ചിരിയായിരുന്നു. അത് ബാലു കൃത്യമായി ശ്രദ്ധിച്ചിരുന്നു. എന്തെടാ ആക്കിയ ചിരിയെന്നായിരുന്നു ചോദിച്ചത്. ഈ കോലം കണ്ടപ്പോള്‍ ചിരി വന്നുവെന്നായിരുന്നു മുടിയന്റെ മറുപടി.

താനെങ്ങോട്ടേക്കെങ്കിലും പോവുകയാണെന്ന് പറഞ്ഞ് ദേഷ്യപ്പെടുന്നുണ്ട് ബാലു. ഉടുത്തിരിക്കുന്ന ടവലല്ലാതെ ബാലുവിന്റെ മറ്റൊരു ഡ്രസും കാണുന്നില്ലെന്നായിരുന്നു നീലു പറഞ്ഞത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരു ടവല്‍ മാത്രം ഉടുത്തിരിക്കുകയാണ് ബാലു. പുതിയ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X