Just In
- 18 min ago
അശ്വിനെ കണ്ടുമുട്ടിയത് ആരതിയിലൂടെ, ശ്വേത മോഹന്‍ നാത്തൂന്റെ സര്‍പ്രൈസ്, പ്രണയകഥ പറഞ്ഞ് ഗായിക
- 29 min ago
എലീനയുടെ വിവാഹനിശ്ചയം കഴിഞ്ഞു; രോഹിത്തിനൊപ്പം സുന്ദരിയായി നടി, വസ്ത്രമൊരുക്കിയതിന് പിന്നിലും ഒരു കഥയുണ്ട്
- 44 min ago
മമ്മൂട്ടി ചിത്രത്തിന് പുട്ടുറുമ്മീസെന്ന് പേരിട്ടാൽ തെറ്റിധരിക്കുമായിരുന്നു, ചിത്രത്തെ കുറിച്ച് സംവിധായകൻ
- 2 hrs ago
ഹൃദയത്തിന് ബ്രേക്കിട്ട് വിനീതും പ്രണവും കല്യാണിയും തിയേറ്ററില്‍, മാസ്റ്റര്‍ കണ്ട് താരങ്ങള്‍ പറഞ്ഞതിങ്ങനെ
Don't Miss!
- News
തിരഞ്ഞെടുപ്പിൽ ജോൺ ബ്രിട്ടാസിനെ ഇറക്കി പുതിയ നീക്കം; കണ്ണൂർ ജില്ലയിൽ മത്സരിപ്പിച്ചേക്കും, സാധ്യതകൾ ഇങ്ങനെ
- Sports
ഗാബയില്‍ ഇന്ത്യന്‍ വീരഗാഥ, മറിക്കില്ല മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഈ അഞ്ച് പ്രകടനങ്ങള്‍
- Automobiles
ആഗോള പ്രീമിയറിന് മുന്നോടിയായി കിഗറിന്റെ പുതിയ ടീസർ പങ്കുവെച്ച് റെനോ
- Lifestyle
പീനട്ട് ബട്ടര്‍ ഒരു സ്പൂണ്‍ ദിവസവും; ആയുസ്സ് കൂട്ടും ഒറ്റമൂലി
- Finance
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, പാൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തോ?
- Travel
സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉപ്പും മുളകും ലൊക്കേഷനില്‍ ആഘോഷം, ഇത് ഞങ്ങളുടെ ജീവിതമാണെന്ന് ശ്രീരാജ്, വീഡിയോ വൈറലാവുന്നു
കുടുംബ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വഭാവിക അഭിനയമാണ് താരങ്ങളുടേയെല്ലാം. കുഞ്ഞുതാരമായ പാറുക്കുട്ടി മുതല്‍ ഇടയ്ക്കിടയ്ക്ക് ബാലുവിന്റെ കുടുംബത്തിലേക്കെത്തുന്ന അതിഥികള്‍ക്ക് വരെ മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഈ പരമ്പര 5 വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് താരങ്ങളെല്ലാം. ഉപ്പും മുളകും ഇത്രയും കാലം നീളുമെന്ന് കരുതിയിരുന്നില്ലെന്നും പിന്തുണയിലും സ്വീകാര്യതയിലും ഒരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.
അഞ്ചാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം എല്ലാവരും ഒരുമിച്ച് ആഘോിച്ചിരുന്നു. മുടിയനെ അവതരിപ്പിക്കുന്ന വിഷ്ണുവായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചെത്തിയത്. ബാലുവിന്റെ സഹോദരനായ സുരേന്ദ്രനും നീലുവിന്റെ സഹോദരനായ ശ്രീരാജുമൊക്കെ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.
സീരിയല്‍ എന്ന് പറയാനാവില്ല, ഞങ്ങളുടെ ലൈഫാണിത്. ജനങ്ങള്‍ക്കും ഇത് ലൈഫായാണ് തോന്നിയത്. 5 വര്‍ഷത്തിലേക്ക് കടന്നത് ചെറുതായൊന്ന് ആഘോഷിക്കുന്നുവന്നായിരുന്നു ശ്രീരാജ് പറഞ്ഞത്.
ഉപ്പും മുളകിനേയും തങ്ങളേയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ക്ക് നന്ദി പറഞ്ഞും മുടിയനെത്തിയിരുന്നു.
മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാം കഴിഞ്ഞായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയത്. തുടക്കത്തില്‍ അഭിനയത്തെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. ഉപ്പും മുളകും പരമ്പരയും ഇവിടുത്തെ ടീമുമാണ് എനിക്ക് അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്നത്. അതിൽ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ടത് അമ്മയേയും അച്ഛനെയും കുറിച്ചാണ്.
ഉപ്പും മുളകിലെപ്പോലെ തന്നെ സ്ക്രീനിന് പുറത്തും ബാലുവിനേയും നീലുവിനേയും അച്ഛനും അമ്മയുമെന്നാണ് മക്കളെല്ലാം വിളിക്കുന്നത്.അഭിനയത്തിൽ ഇവരാണ് എന്റെ ഗുരുക്കന്മാർ . ഓരോന്ന് പറഞ്ഞു തന്നും തെറ്റു തിരുത്തിയുമൊക്കെ എന്നെ മോൾഡ് ചെയ്തെടുത്തതിൽ ഇവർക്ക് വലിയൊരു റോളുണ്ട്. ഇതിപ്പോൾ എനിക്കെന്റെ സ്വന്തം കുടുംബം തന്നെയാണെന്നും നേരത്തെ റിഷി പറഞ്ഞിരുന്നു. ഉപ്പും മുളകിൽ വരുന്നതിനു മുൻപു തന്നെ എന്നെ കൂട്ടുകാരൊക്കെ മുടിയാ എന്നു കളിയാക്കി വിളിക്കുമായിരുന്നു. സീരിയലിലും ആ വിളി വന്നതോടെ അത് രജിസ്റ്ററായെന്നും താരം പറഞ്ഞിരുന്നു.