ഉപ്പും മുളകും ഇനി വരില്ല, നിര്‍ത്തിയെന്ന് ബാലുവും നീലുവും, വൈറലായി പുതിയ വീഡിയോ

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നായിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ടിവിയില്‍ വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്ത പരമ്പര മികച്ച റേറ്റിംഗോടെയാണ് മുന്നേറിയത്. ബാലുവിന്റെയും നീലുവിന്റെയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. ബാലുവിനും നീലുവിനും പുറമെ ഉപ്പും മുളകിലെ മിക്ക താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ആയിരത്തിലധികം എപ്പിസോഡുകളാണ് ജനപ്രിയ പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്. ഉപ്പും മുളകും എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. അഞ്ച് വര്‍ഷത്തിലധികമാണ് പരമ്പര ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. അതേസമയം കഴിഞ്ഞ കുറച്ചുനാളുകളായി ഉപ്പും മുളകിന്‌റെ പുതിയ എപ്പിസോഡുകളൊന്നും വന്നിരുന്നില്ല.

കുറച്ചുനാള്‍ കഴിഞ്ഞേ

കുറച്ചുനാള്‍ കഴിഞ്ഞേ ഇനി പരമ്പര ആരംഭിക്കുകയുളളൂ എന്നായിരുന്നു ചാനല്‍ അധികൃതര്‍ അറിയിച്ചത്. പിന്നാലെ ഉപ്പും മുളകും ടീം ബ്രേക്ക് എടുത്തത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. പുതിയ എപ്പിസോഡുകള്‍ എന്നാണ് വരികയെന്ന് ചോദിച്ച് മിക്കവരും സമൂഹ മാധ്യമങ്ങളില്‍ എത്തിയി. എന്നാല്‍ അന്ന് ഒന്നും ചാനലിന്റെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല.

ഉപ്പും മുളകും താരങ്ങള്‍ക്കും

ഉപ്പും മുളകും താരങ്ങള്‍ക്കും ഇതേകുറിച്ച് വിവരം തരാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ക്കും അറിയില്ലെന്നാണ് ഉപ്പും മുളകും താരങ്ങള്‍ മുന്‍പ് പറഞ്ഞത്. ഉപ്പും മുളകും ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ആക്ടീവായിരുന്നു. അതേസമയം താരങ്ങളുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയില്‍ പരമ്പരയെ കുറിച്ച് സംസാരിച്ച് ബിജു സോപാനവും നിഷാ സാരംഗും എത്തിയിരുന്നു.

ഉപ്പും മുളകും നിര്‍ത്തിയതായി അറിയിച്ചാണ്

ഉപ്പും മുളകും നിര്‍ത്തിയതായി അറിയിച്ചാണ് താരങ്ങള്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലെ ഉപ്പും മുളകും ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഉപ്പും മുളകും നിര്‍ത്തി, ഇനി വരില്ലെന്ന് വീഡിയോയില്‍ ബാലു പറയുന്നു. ഒഫീഷ്യലി അവര്‍ ഇക്കാര്യം അറിയിച്ചു. അതിനെ തുടര്‍ന്നാണ് മറ്റൊരു പ്രോഗ്രാം ചെയ്യുന്നത്.

ഉപ്പും മുളകും ഇനി വരില്ല

ഉപ്പും മുളകും ഇനി വരില്ല. പക്ഷേ റിടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകള്‍ കാണാം. ഞങ്ങളുടെ ഷൂട്ടിംഗ് ഇനിയില്ലെന്നും ബിജു സോപാനം പറഞ്ഞു. എല്ലാവരും അതൊന്ന് മനസിലാക്കണം. എല്ലാവരും ഉപ്പും മുളകും വരും വരും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ്. ബിജു സോപാനം പറഞ്ഞു. അതേസമയം ഉപ്പും മുളകും വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ ഉപ്പും മുളകില്‍ ഇനി ഞങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല എന്നതാണ് സത്യമെന്ന് നിഷാ സാരംഗും പറഞ്ഞു.

ഉപ്പും മുളകും സമയത്തും

ഉപ്പും മുളകും സമയത്തും സിനിമകളിലും തിളങ്ങിയിരുന്നു താരങ്ങള്‍. ബാലുവിനും നീലുവിനും പുറമെ മുടിയന്‍, കേശു തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിരുന്നു. കൂടാതെ ശിവാനി, പാറുക്കുട്ടി തുടങ്ങിയവരും എല്ലാവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഉപ്പും മുളകിന് പിന്നാലെയാണ് ചക്കപ്പഴം ഫ്‌ളവേഴ്‌സില്‍ ആരംഭിച്ചത്.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X