twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകും ഇടവേളയിലാണ്, ബ്രേക്കിന് കാരണങ്ങളുണ്ടെന്ന് ശ്രീകണ്ഠന്‍ നായര്‍, മറുപടി വൈറലാവുന്നു

    |

    ഉപ്പും മുളകും നിര്‍ത്തിയോ എന്ന് ചോദിച്ചായിരുന്നു പ്രേക്ഷകരുടെ വരവ്. ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വരുന്നത് വരെ ചോദ്യങ്ങളുന്നയിക്കണമെന്നായിരുന്നു ആരാധകര്‍ ആഹ്വാനം ചെയ്തത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. ഇതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് പ്രതികരിച്ച് ശ്രീകണ്ഠന്‍ നായരെത്തിയത്. 24 ന്യൂസിന്റെ മോണിങ് ഷോയ്ക്കിടയിലായിരുന്നു അദ്ദേഹം ഉപ്പും മുളകിനെക്കുറിച്ച് പ്രതികരിച്ചത്.

    ചാനലിന്റെ പ്രസ്റ്റേജ്യസ് പരിപാടിയാണ് ഉപ്പും മുളകുമെന്നും, അടുത്തൊന്നും അത് നിര്‍ത്തില്ലെന്നുമായിരുന്നു മുന്‍പ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്. ഇതേക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇത്തവണത്തെ വിശദീകരണത്തില്‍ തൃപ്തരല്ലെന്നും, അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍. താരങ്ങളുടെ പോസ്റ്റിന് കീഴിലെല്ലാം ഉപ്പും മുളകിനെക്കുറിച്ചുള്ള ചോദ്യങ്ങളാണുള്ളത്. താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

    ശ്രീകണ്ഠന്‍ നായരുടെ മറുപടി

    ശ്രീകണ്ഠന്‍ നായരുടെ മറുപടി

    ഉപ്പും മുളകും നിര്‍ത്തിയോയെന്ന് ചോദിച്ച് ആയിരക്കണക്കിന് പേരാണ് തന്നെ വിളിച്ചത്. 3000ലധികം എപ്പിസോഡുകള്‍ പോയ പരിപാടിയാണ്. ഇപ്പോ എല്ലാവര്‍ക്കുമൊരു വിരസത വന്നിരിക്കുന്നു. അതിനാല്‍ ബ്രേക്കിലാണ്. കുറച്ച് കഴിഞ്ഞ് തിരികെ വരും. പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വിരസത വന്നിരിക്കുന്നു. അപ്പോള്‍ ഇടവേളയെടുക്കും. ഇതേക്കുറിച്ച് ചോദിക്കാനായി മെനക്കെട്ട് തന്നെ വിളിച്ച് സമയം കളയേണ്ടതില്ലെന്നുമായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.

     വിമര്‍ശിച്ച് ആരാധകര്‍

    വിമര്‍ശിച്ച് ആരാധകര്‍

    ഉപ്പും മുളകും ആദ്യം മുതൽ കാണുന്ന ഒരു പ്രേക്ഷകന്റെ കുറിപ്പാണിത്. കുറെ നാളുകളായി മനസ്സിൽ ഇട്ടോണ്ട് ഇരുന്ന കാര്യങ്ങളാണ് .ഇപ്പോൾ ഏതായാലും ചാനൽ മേധാവി ഉപ്പും മുളകും ഒരു ബ്രേക്ക് നു ശേഷം തുടരും എന്ന് അറിയിച്ചിരിക്കുന്നു. അഭിനേതാക്കളോട് ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ പറഞ്ഞത് വേറൊരു വശം .

    ചക്കപ്പഴത്തിന്‍റെ തുടക്കം മുതല്‍

    ചക്കപ്പഴത്തിന്‍റെ തുടക്കം മുതല്‍

    ഈ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത് ചക്കപ്പഴം സ്റ്റാർട്ടിങ് മുതലാണ് .ആ സമയത്തു ആ പ്രോഗ്രാമിന് ഹൈപ്പ് കിട്ടാൻ വേണ്ടി കൊവിഡിന്‍റെ പേര് പറഞ്ഞു ഉപ്പും മുളകും ഷൂട്ട് നിർത്തി വെച്ചു. ഷൂട്ടിംഗ് റീസ്റ്റാര്‍ട്ട് ചെയ്തിട്ടാണേൽ പോലും പ്രോഗ്രാം എയർ ചെയ്യാൻ ഒരഴ്ചയോളം വൈകിപ്പിച്ചു .അന്ന് മുതൽ മെയിൻ കാസ്റ്റിംഗ് അല്ലാതെ recurring കാസറ്റ് ആരും തന്നെ പ്രോഗ്രാമിൽ വന്നിട്ടില്ല. ഏതെങ്കിലും വിശേഷപ്പെട്ട ദിവസങ്ങൾ വന്നാൽ അന്ന് ഉപ്പും മുളകും എപ്പിസോഡ് ഉണ്ടാവില്ല .പകരം ചക്കപ്പഴത്തിനു ആവശ്യത്തിലേറെ പ്രൊമോഷനും.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam
    മനപ്പൂര്‍വ്വം ചെയ്തത്

    മനപ്പൂര്‍വ്വം ചെയ്തത്

    ഇക്കഴിഞ്ഞ ക്രിസ്തുമസ് സമയത് പോലും ഒരു എപ്പിസോഡ് ഇറക്കാൻ അനുവദിച്ചിട്ടില്ല. ഈ മെയിൻ കാസ്റ്റ് നെ മാത്രം തന്നെ വെച്ചു എത്ര നാൾ കഥ എഴുതാൻ പറ്റും. അങ്ങനെ വരുമ്പോൾ കഥയിൽ വിരസത തോന്നാം.എന്നാൽ ഇവിടെ മനപൂർവം അങ്ങനൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതാണ് .എന്നിട്ട് ഇപ്പോൾ ആര്ടിസ്റ്ന് വിരസത കാണികൾക്ക് വിരസത, ചാനലിന് വിരസതയെന്ന് പറയുന്നതില്‍ എന്താണ് കാര്യമെന്നും ആരാധകര്‍ ചോദിക്കുന്നു.

    English summary
    Uppum Mulakum Update: Flowers Television Managing Director R Sreekandan Nair about Uppum Mulakum break
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X