ഉപ്പും മുളകും നിര്‍ത്തിയതല്ല! പുതിയ എപ്പിസോഡ് വരാത്തതിന് പിന്നിലെ കാരണം ഇതാണ്! വിശദീകരണം വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരോട് പ്രിയപ്പെട്ട പരിപാടികളെക്കുറിച്ച് ചോദിക്കുമ്പോള്‍ ആ ലിസ്റ്റില്‍ ആദ്യം വരുന്നത് ഉപ്പും മുളകായിരിക്കും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷകരുടെ സ്വന്തമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്വഭാവികതയോടെയാണ് താരങ്ങള്‍ അഭിനയിക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളുമാണ് ഉപ്പും മുളകില്‍ കാണിക്കാറുള്ളത്. അതാത് ദിവസത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പായി പ്രമോ വീഡിയോ പുറത്തുവരാറുണ്ട്.
പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ തന്നെ ആരാധകര്‍ എപ്പിസോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. പുതിയ ആഴ്ച തുടങ്ങി നാളേറെയായിട്ടും ഉപ്പും മുളകും എപ്പിസോഡുകള്‍ കാണാത്തതിനെക്കുറിച്ചായിരുന്നു ആരാധകരുടെ ചര്‍ച്ചകള്‍. ഉപ്പും മുളകും നിര്‍ത്തിയോ, പരിപാടിക്ക് എന്ത് സംഭവിച്ചുവെന്നുമൊക്കെയായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. ഫാന്‍സ് ഗ്രൂപ്പില്‍ ഇത്തരത്തിലുള്ള പോസ്റ്റും വന്നതോടെയാണ് ആരാധകര്‍ തന്നെ ചാനലില്‍ വിളിച്ച് നിജസ്ഥിതി മനസ്സിലാക്കിയത്.

ആരാധകന്‍റെ ചോദ്യം
കഴിഞ്ഞ കുറച്ചു ദിവസമായി ഉപ്പും മുളകും പുതിയ എപ്പിസോഡ് ഒന്നുംതന്നെ യു ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നില്ല, കാണാൻ കഴിയുന്നില്ല പ്രമോ വിഡിയോസും ഇല്ല. എന്തുപറ്റി എന്നറിയാൻ ഒരു ആകാംഷ, അല്ലാതെ പലയിടത്തും ഉപ്പും മുളകും നിർത്തിയോ എന്നും പറഞ്ഞു ഒരു വിഡിയോയും കണ്ടു, ഈ ക്ലബ്ബിൽ ഉള്ള ഏതേലും ആള്‍ക്ക് അറിയുമോ, പരിപാടിക്ക് എന്താണ് സംഭവിച്ചതെന്നുള്ള കുറിപ്പുമായാണ് ഒരു ആരാധകനെത്തിയത്.

വൈറലായി മാറി
ഉപ്പും മുളകും ഒരു ദിവസംപോലും കാണാതിരിക്കാൻ പറ്റില്ല. കാണാതിരിക്കാന്‍ പറ്റത്തില്ല വളരെ അധികം സങ്കടം ഉണ്ട്. ആർക്കെങ്കലും അറിയാമെങ്കിൽ അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് ഉപ്പും മുളകും സീരിയൽ ഇനെ നെഞ്ചിലേറ്റി ആരാധിക്കുന്ന ഒരു ഫാനെന്ന് പറഞ്ഞായിരുന്നു കുറിപ്പ് അവസാനിച്ചത്. ഈ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

നിര്‍ത്തിവെച്ചിരിക്കുകയാണ്
ഉപ്പും മുളകിന്‍റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്. അധികം വൈകാതെ തന്നെ ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പലയിടത്തും. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സിനിമ-സീരിയല്‍ ചിത്രീകരണം നടത്തുന്നത്.
Recommended Video

കണ്ടെയ്ന്‍മെന്‍റ് സോണായതിനാല്‍
പാറമട വീട് ഉള്‍പ്പെടുന്ന ഭാഗം കണ്ടെയന്‍മെന്‍റ് സോൺ ആയതു കൊണ്ട് തത്കാലം ഷൂട്ട് നിർത്തി വച്ചതാണ്. ഉടൻ തന്നെ ഷൂട്ട് സ്റ്റാർട്ട് ചെയ്യുമെന്നാണ് ചാനലില്‍ വിളിച്ചപ്പോള്‍ പറഞ്ഞതെന്നായിരുന്നു ഒരു ആരാധകന്‍ പറഞ്ഞത്. ലോക് ഡൗണ്‍ സമയത്ത് പരിപാടിയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും അടുത്തിടെയായിരുന്നു പുനരാരംഭിച്ചത്. പൂജ ജയറാം എന്ന പുതിയ കഥാപാത്രം എത്തിയതും അടുത്തിടെയായിരുന്നു.

നിര്‍ത്തുന്ന പ്രശ്‌നമില്ല
ഉപ്പും മുളകിനെക്കുറിച്ച് പറഞ്ഞ് ശ്രീകണ്ഠന്‍ നായരും എത്തിയിരുന്നു. മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം ഉപ്പും മുളകിനെക്കുറിച്ച് പറഞ്ഞത്. ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റേജ്യസ് പരിപാടിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന പരിപാടികളിലൊന്ന് കൂടിയാണിത്. മൂന്ന് കോടി ആളുകള്‍ കണ്ട എപ്പിസോഡുകള്‍ വരെയുണ്ട്. അതുകൊണ്ട് ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.


Click it and Unblock the Notifications