ബാലുവും നീലുവും വഴക്ക് പറഞ്ഞു! കിട്ടിയതും എടുത്ത് പാറുക്കുട്ടി ഒറ്റപ്പോക്കാണ്
പ്രായ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന പരമ്പരയാണ് ഉപ്പും മുളകും. ബാലുവു നീലവും അഞ്ച് മക്കളും ഇന്ന് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാണ്. എല്ലാ വീട്ടിലും നടക്കുന്ന രസകരമായ വിശേഷങ്ങളാണ് ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. ഇത് തന്നെയാണ് ഉപ്പും മുളകും പരമ്പരയുടെ വിജയത്തിന്റെ രഹസ്യവും. ബാലുവിന്റേയും നീലവുന്റേയും നാല് മക്കളുടേയും കഥ പറഞ്ഞ് തുടങ്ങിയ ഉപ്പും മുളകിലും അഞ്ചാമത്തെ മകളായി പാറുക്കുട്ടി എത്തിയതോടെ കഥ മാറുകയായിരുന്നു. ഒറ്റ ഡയലോഗ് പോലും പറയാതെ കുഞ്ഞ് പാറുക്കുട്ടി ഉപ്പും മുളകിന്റ പ്രധാനപ്പെട്ട ഘടകമായി മാറുകയായിരുന്നു.

ബാലുവിന്റേയും നീലുവിന്റേയും കുടുംബവിശേഷത്തിനോടൊപ്പം പാറുക്കുട്ടിയുടെ കളിയും ചിരിയും പാട്ടും ബഹളവും എത്തിയതോടെ പ്രേക്ഷകരുടെ ഇഷ്ടം കൂടുകയാണ്. പാറുക്കുട്ടി ഇല്ലാത്ത ഒരു ഉപ്പും മുളകും സങ്കൽപ്പിക്കാൻ പറ്റാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാറുക്കുട്ടിയുടെ രസകരമായ വീഡിയോയാണ്. കുഞ്ഞ് താരത്തിന്റെ കുസൃതി വീഡിയോ ഫാൻസ് പേജുകൾ ആഘോഷമാക്കുകയാണ്.
ബാലുവിന്റെ സ്ക്രൂ ഡ്രൈവറും പണി സാധനങ്ങളും കാണാതായിരിക്കുകയാണ്. ഇത് തപ്പി ഇറങ്ങുകയാണ് ബാലവും കുടുംബവും. തെരച്ചിൽ ചെന്ന് അവസാനിക്കുന്നത് പാറുക്കുട്ടിയിലാണ്. പിടിക്കപ്പെട്ടെന്ന് മനസ്സിലായതോടെ കയ്യിൽ കിട്ടിയതെല്ലാം എടുത്തു കൊണ്ട് പാറുക്കുട്ടി വീട് വിട്ട് ഇറങ്ങുകയാണ്. ഏറ്റവും ഒടുവിൽ കുഞ്ഞിന് സമാധാനിപ്പിച്ച് വീട്ടിലേയ്ക്ക് മടക്കി കൊണ്ടു വരുകയാണ്. കളങ്കമില്ലാത്ത കുഞ്ഞിന്റെ പ്രകടനം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
പാറുക്കുട്ടിയുടെ പാട്ട് വീഡിയോ ആരാധകർക്കിടയിൽ വൈറലാണ്. ഓൺ സ്ക്രീൻ പാട്ട് വീഡിയോ മാത്രമല്ല ഓഫ് സ്ക്രീൻ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ബാലുവും, നീലുവും കുടുംബാംഗങ്ങളും പാറുക്കുട്ടിയെ കൊണ്ട് പാട്ടു പാടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാട്ട് പോലെ തന്നെ പാറുക്കുട്ടിയുടെ ഡയലോഗും ആരാധകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. അത്യാവശ്യം ഡയലോഗുകളും പാട്ടുമൊക്കെയായി പാറമട വീട്ടിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കുകയാണ് പാറുക്കുട്ടി. കുഞ്ഞിനെ കാണാനായി സീരിയൽ കാണുന്നവരും പ്രേക്ഷകരുടെ ഇടയിലുണ്ട്.


Click it and Unblock the Notifications