ഉപ്പും മുളകിലേക്ക് മുടിയന്‍ തിരിച്ചെത്തി! കാണാതിരുന്നതിന് പിന്നിലെ കാരണം ഇതാണെന്നും ഋഷി എസ് കുമാര്‍

പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരകളിലൊന്ന് കൂടിയാണിത്. ഒരു കുടുംബത്തില്‍ സംഭവിക്കുന്ന സാധാരണ സംഭവങ്ങളാണ് ഉപ്പും മുളകിലുള്ളത്. മികച്ച പിന്തുണയുമായി മുന്നേറുകയാണ് പരിപാടി. ഫ്‌ളവേഴ്‌സ് ചാനലിന്റെ പ്രധാന പരിപാടികളിലൊന്നായാണ് ആരാധകര്‍ ഉപ്പും മുളകിനെ വിശേഷിപ്പിക്കാറുള്ളത്. പ്രമോ വീഡിയോ വരാതിരുന്നാല്‍ ആരാധകര്‍ ഉപ്പും മുളകിനെക്കുറിച്ച് ചോദിച്ചെത്താറുണ്ട്. അടുത്തൊന്നും ഈ പരിപാടി അവസാനിപ്പിക്കില്ലെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.

ഉപ്പും മുളകിനായി അണിനിരക്കുന്ന താരങ്ങള്‍ക്കെല്ലാം മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങളുടേ പേരിലാണ് ആരാധകര്‍ താരങ്ങളെ വിശേഷിപ്പിക്കുന്നത്. ലച്ചു പിന്‍വാങ്ങിയപ്പോള്‍ സങ്കടത്തിലായിരുന്നു ആരാധകര്‍. ലച്ചുവിന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് ജൂഹി ഉപ്പും മുളകിനോട് ബൈ പറഞ്ഞത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ തീരുമാനിച്ചിട്ടുള്ളതെന്നായിരുന്നു താരം പറഞ്ഞത്. ഇടയ്‌ക്കെങ്കിലും ഉപ്പും മുളകിലേക്ക് വന്നൂടേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയ ജൂഹി ഇടയ്ക്ക് യാത്രാ വീഡിയോയുമായെത്താറുണ്ട്.

ബാലുവിന്റേയും നീലുവിന്റേയും മൂത്തമകനായാണ് ഋഷി എസ് കുമാറെത്തിയത്. വിഷ്ണു എന്നാണ് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേരെങ്കിലും മുടിയെന്നാണ് എല്ലാവരും വിളിക്കാറുള്ളത്. ആരാധകരും അതേ പേര് തന്നെയാണ് വിളിക്കുന്നത്. ഉപ്പും മുളകില്‍ നിന്നും വിഷ്ണു അപ്രത്യക്ഷനായെന്നും കുറച്ച് ദിവസമായി വിഷ്ണുവിനെ കാണുന്നില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. വിഷ്ണു മാത്രമല്ല പൂജ നായരെ അവതരിപ്പിക്കുന്ന അശ്വതിയേയും ഉപ്പും മുളകില്‍ കാണുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Uppum Mulakum

ഉപ്പും മുളകിലേക്ക് താന്‍ തിരിച്ചെത്തിയെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചായിരുന്നു മുടിയന്‍ എത്തിയത്. കുറച്ച് തിരക്കിലായത് കൊണ്ടാണ് ഉപ്പും മുളകില്‍ കാണാതിരുന്നത്. ഇപ്പോള്‍ തിരിച്ച് ലൊക്കേഷനിലേക്കെത്തി. എന്നെ അന്വേഷിച്ച് സന്ദേശം അയച്ചവരോടെല്ലാം നന്ദി പറയുന്നുവെന്നുമായിരുന്നു മുടിയന്‍ കുറിച്ചത്. നീലുവും ബാലുവുമെല്ലാം ടേബിളിന് ചുറ്റും ഇരുന്ന് സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യുന്നതിന്റെ ഫോട്ടോയും മുടിയന്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ടേബിളിന് ചുറ്റുമിരുന്നാണ് എല്ലാവരും ഡയലോഗുകള്‍ പഠിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും സജഷന്‍സും പറയാറുണ്ടെന്നും ബാലുവും നീലുവും നേരത്തെ പറഞ്ഞിരുന്നു.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

മികച്ച നര്‍ത്തകനാണ് താനെന്ന് മുടിയന്‍ ഇതിനകം തന്നെ തെളിയിച്ചിരുന്നു. ഡാന്‍സിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. കുരുവിക്കൂട് പോലെയുള്ള മുടി വെട്ടുന്നതിനായി ബാലുവും സംഘവും പണി പതിനെട്ടും പയറ്റിയെങ്കിലും മുടിയന്‍ സമ്മതിച്ചിരുന്നില്ല. മിനിസ്‌ക്രീനില്‍ നിന്നും ഇടയ്ക്ക് ബിഗ് സ്‌ക്രീനിലേക്കും ഋഷി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X