ഉപ്പും മുളകില്‍ കേശുവിന്‍റെ മേക്കോവര്‍ കലക്കി, മുടിയനെ മയക്കാനെത്തിയ സുന്ദരിയുടെ വീഡിയോ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ സംഭവവികാസങ്ങളുമായാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. താരങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയവരുമാണ്. കുഞ്ഞുതാരമായ പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമാണ്.

മുടിയനെ മയക്കാനായി കേശു പെണ്‍വേഷത്തിലെത്തിയിരുന്നു കഴിഞ്ഞ ദിവസം. ഫേക്ക് അക്കൗണ്ടിലൂടെ മുടിയനുമായി ചാറ്റ് ചെയ്യുകയായിരുന്നു കേശുവു ശിവയും. മുടിയന് പണി നല്‍കാനായി ബാലുവിന്റെ പിന്തുണയുമുണ്ടായിരുന്നു. വീട്ടിലേക്ക് വരാനായി ക്ഷണിക്കുകയായിരുന്നു മുടിയന്‍ സുഹൃത്തിനെ. ഓഫീസില്‍ തന്റെ ജൂനിയറാണ് പെണ്‍സുഹൃത്തെന്നായിരുന്നു മുടിയന്‍ പറഞ്ഞത്. ഇനി എന്ത് ചെയ്യുമെന്നറിയാതെ കേശു പകച്ച് നിന്നപ്പോള്‍ ബാലുവായിരുന്നു ഈ ഉപായം കണ്ടെത്തിയത്.

വീട്ടിലേക്ക് അതിഥി എത്തിയെന്ന് പറഞ്ഞ് ബാലുവും ശിവയും കൂടിയായിരുന്നു മുടിയനും നീലുവിനും മുന്നിലെത്തിയത്. ഇതെന്താണ് മാസ്‌ക് മാറ്റാത്തതെന്നും ഇവിടെ അങ്ങനെയൊന്നുമില്ലെന്നും ധൈര്യമായി മാറ്റിക്കോളൂയെന്നുമായിരുന്നു ബാലു പറഞ്ഞത്. മുടിയനെ തിരിച്ച് നിര്‍ത്തിയായിരുന്നു കേശു മാസ്‌ക് മാറ്റിയത്.

Keshu

കേശുവെന്ന് അമ്മ പറഞ്ഞപ്പോള്‍ ശിവ അമ്മയുടെ വാ പൊത്തുകയായിരുന്നു. ഒടുവിലായാണ് മുടിയന്‍ ആ സത്യം മനസ്സിലാക്കിയത്. കേശുവും ശിവയും ബാലുവിനെ കൂട്ടുപിടിച്ച് തനിക്ക് പണി തരുകയായിരുന്നു ഇവരെന്ന് മനസ്സിലാക്കിയതിന്റെ ദേഷ്യമായിരുന്നു മുടിയന്. മകനെ പെണ്‍വേഷം കെട്ടിച്ചതിന് ബാലുവിനെ നീലു ശകാരിച്ചിരുന്നു.

ഇത്തരത്തിലൊരു മേക്കോവറിന് അവസരം നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞായിരുന്നു കേശു എത്തിയത്. എല്ലാവരും ശക്തമായ പിന്തുണയാണ് നല്‍കിയത്. ബാലുവച്ഛനും നീലു അമ്മയോടും മുടിയന്‍ ചേട്ടനോടും ശിവയോടുമെല്ലാം നന്ദി പറയുന്നുവെന്നും അല്‍സാബിത്ത് കുറിച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കേശുവിനെ സുന്ദരിയാക്കുന്നതിന്റെ വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു. മേക്കപ്പിടുന്നതിന്റേയും ഡൈനിംഗ് ടേബിളിന് അരികെ നിന്ന് എല്ലാവരും സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യുന്നതുമൊക്കെയായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. മുടിയനെ മയക്കിയ കിടിലന്‍ സുന്ദരിയുടെ വീഡിയോയ്ക്ക് കൈയ്യടിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X