ഉപ്പും മുളകില്‍ ലച്ചുവിന്‍റെ വിവാഹം ചിത്രീകരിച്ചത് ഇവിടെ വെച്ച്! ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. റേറ്റിംഗില്‍ ഏറെ മുന്നിലാണ് ഈ പരമ്പര. മികച്ച സ്വീകാര്യതയാണ് ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉപ്പും മുളകിലെ കഥാപാത്രങ്ങളെയെല്ലാം ഏറെയിഷ്ടമാണെന്നായിരുന്നു ആരാധകരും പറഞ്ഞത്. പ്രേക്ഷകര്‍ ഏറെ കണ്ട എപ്പിസോഡുകളിലൊന്നായിരുന്നു ലച്ചുവിന്റെ വിവാഹം.

ബാലു-നീലു ദമ്പതികളുടെ മൂത്ത മകളായ ലച്ചുവിന്‍റെ വിവാഹം വന്‍ആഘോഷമായാണ് നടത്തിയത്. വിവാഹ ആലോചന വരുന്നതും പിന്നീടുള്ള കാര്യങ്ങള്‍ക്കുമെല്ലാം പ്രേക്ഷകരും സാക്ഷികളായിരുന്നു. നേവി ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥായിരുന്നു ലച്ചുവിനെ വിവാഹം ചെയ്തത്. വിവാഹത്തോടെയായിരുന്നു ലച്ചു എന്ന കഥാപാത്രവും ജൂഹി റുസ്തഗി എന്ന അഭിനേത്രിയും ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷമായത്. ഉപ്പും മുളകിലെ കല്യാണ മണ്ഡപ ലൊക്കേഷനെക്കുറിച്ചുള്ള വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഉപ്പും മുളകിലെ വിവാഹം

ഉപ്പും മുളകിലെ വിവാഹം

ഉപ്പും മുളകിലെ ലച്ചുവിന്‍റെ വിവാഹം ആരാധകര്‍ മറക്കാനിടയില്ല. മക്കളായി അഭിനയിക്കുന്നവരെയെല്ലാം ശരിക്കും അങ്ങനെ തന്നെയാണ് കാണുന്നതെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. ആദ്യദിനം മുതല്‍ അമ്മയേയും അച്ഛനേയും അങ്ങനെ തന്നെയാണ് തങ്ങള്‍ വിളിച്ച് തുടങ്ങിയതെന്ന് ലച്ചുവും മുടിയനുമൊക്കെ പറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെ മകളുടെ വിവാഹത്തില്‍ അതീവ സന്തോഷവതിയായി നീലുവും പങ്കെടുത്തിരുന്നു. നെയ്യാറ്റിന്‍കരയിലെ കുടുംബാംഗങ്ങളും വിവാഹത്തില്‍ സജീവമായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വിവാഹ ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകരും ഏറ്റെടുത്തതാണ്.

 ലച്ചുവും സിദ്ധാര്‍ത്ഥും

ലച്ചുവും സിദ്ധാര്‍ത്ഥും

ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന എപ്പിസോഡുകളിലൊന്നാണ് അത്. വിവാഹ ശേഷം സദ്യ കഴിച്ച് സിദ്ധാര്‍ത്ഥിന്റെ വീട്ടിലേക്ക് പോവാനായി കാറില്‍ കയറുന്നതിനിടയില്‍ ലച്ചു കരഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ താനും ഇമോഷണലായിരുന്നുവെന്നും തനിക്ക് ഏറ്റവും ഫീലായ സീനായിരുന്നു അതെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു. ലച്ചു പോവാനായി നില്‍ക്കുന്നതിനിടയില്‍ ബാലുവും ഇമോഷണലായിരുന്നു. ഇത് അഭിനയമാണെന്ന് തോന്നുന്നേയില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

നീലു പറഞ്ഞത്

നീലു പറഞ്ഞത്

ഉപ്പും മുളകില്‍ മാത്രമല്ല തന്‍റെ യഥാര്‍ത്ഥ ജീവിതത്തിലും ഇത് പോലൊരു കാര്യം നടന്നിരുന്നുവെന്നായിരുന്നു നിഷ സാരംഗ് പറഞ്ഞത്. സന്തോഷത്തോടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് യാത്രയാവണമെന്നായിരുന്നു നീലു ലച്ചുവിനോട് പറഞ്ഞത്. യഥാര്‍ത്ഥ ജീവിതത്തില്‍ മകളോടും പറഞ്ഞത് ഇതായിരുന്നുവെന്നും താരം പറഞ്ഞത്. ലച്ചുവിനെ മാറ്റി നിര്‍ത്തി സംസാരിക്കുന്ന രംഗത്തില്‍ ശരിക്കും ഇമോഷണലായി പോയിരുന്നുവെന്നായിരുന്നു ബാലു പറഞ്ഞത്.

Recommended Video

Lachu Uppum Mulakum Exclusive Video | FilmiBeat Malayalam
ആ കല്യാണ മണ്ഡപം

ആ കല്യാണ മണ്ഡപം

ഉപ്പും മുളകിലെ കല്യാണമണ്ഡപം എവിടെയാണെന്നായിരുന്നു പലരും ചോദിച്ചത്. വെബ് ബോക്‌സ് മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഉപ്പും മുളകിലെ കല്യാണമണ്ഡപത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവന്നത്. ഉപ്പും മുളകിലെ ലച്ചുവിന്റെ കല്യാണം ചിത്രീകരിച്ചത് പട്ടാമ്പിയില്‍ വെച്ചായിരുന്നു. മുന്‍പ് നിരവധി വിവാഹങ്ങള്‍ ഇവിടെ വെച്ച് നടന്നിരുന്നു. പട്ടാമ്പി-തൃശ്ശൂര്‍ റൂട്ടിലാണ് ആ മണ്ഡപം. കൊവിഡ് കാലമായതിനാല്‍ ഇവിടെ അടച്ചിട്ടിരിക്കുകയാണ്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X