ഉപ്പും മുളകില്‍ പാറുക്കുട്ടി ഡയലോഗ് പറയാന്‍ തുടങ്ങി! ആദ്യ പണി ബാലുവിന് തന്നെ! പ്രമോ വൈറല്‍!

നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഉപ്പും മുളകും എത്തുകയാണ്. പുതിയ പ്രമോ പുറത്തുവന്നതോടെ ആരാധകരും സന്തോഷത്തിലാണ്. ഇടയ്ക്ക് പരിപാടി അപ്രത്യക്ഷമായതോടെ തിരിച്ചുവരവിനായി മുറവിളി കൂട്ടുകയായിരുന്നു ആരാധകര്‍. ഉപ്പും മുളകും നിര്‍ത്താന്‍ പോവുകയാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഉപ്പും മുളകും നിര്‍ത്താനുള്ള ഉദ്ദേശമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയപ്പോഴായിരുന്നു ആരാധകര്‍ക്ക് ആശ്വാസമായത്.

പാറമട വീട് കണ്ടെയ്ന്‍മെന്റ് സോണിലായതോടെയാണ് ചിത്രീകരണം നിര്‍ത്തിവെച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാണ് പരിപാടി വീണ്ടും തുടങ്ങുന്നതെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. നാളുകള്‍ക്ക് ശേഷം പരിപാടിയുടെ ചിത്രീകരണം തുടങ്ങിയതിന്റെ വീഡിയോയും വൈറലായി മാറിയിരുന്നു. പാറുക്കുട്ടിയും ബാലുവും ഒരുമിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ വീഡിയോയായിരുന്നു പുറത്തുവന്നത്. മുന്നില്‍ ക്യാമറയുണ്ടെന്നോ ഇത്രയുമധികം ആളുണ്ടെന്നോ നോക്കാതെയായിരുന്നു ഇരുവരും അഭിനയിക്കുന്നത്.

ഉപ്പും മുളകും സംപ്രേഷണം പഴയത് പോലെ തന്നെ സജീവമായി തുടങ്ങുകയാണ്. പുതിയ പ്രമോ പുറത്തുവന്നതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്. കളിയും ചിരിയും തമാശകളുമൊക്കെയായാണ് പുതിയ എപ്പിസോഡ് എത്തുന്നത്. അടുക്കളയിലുള്ള നീലുവിന് അറികിലേക്കെത്തി അച്ഛനെക്കുറിച്ച് പറയുകയാണ് പാറുക്കുട്ടി. അച്ഛനെ രാരീരോ പാടിയുറക്കണമെന്നായിരുന്നു പാറുക്കുട്ടി പറഞ്ഞത്. ആരെ പാടിയുറക്കണമെന്ന് ചോദിച്ചായിരുന്നു നീലു എത്തിയത്. ഇരുവരും ചെന്ന് ബാലുവിനെ ഞെട്ടിച്ച് എഴുന്നേല്‍പ്പിക്കുന്നതും കാണാം.

Uppum Mulakum

ഇതിന് ശേഷമായാണ് ബാലു മീനുമായെത്തിയത്. വന്നയുടനെ തന്നെ ഡൈവ് ചെയ്ത് മീനിനെ പിടിക്കുകയായിരുന്നുവെന്നായിരുന്നു ഒപ്പമുള്ളയാള്‍ പറഞ്ഞത്. വല്ല ബോധവുമുണ്ടോ, ഒഴുകിപ്പോയിരുന്നുവെങ്കില്‍ എന്ത് ചെയ്‌തേനെയെന്നായിരുന്നു നീലു ചോദിച്ചത്. ഇത്രയും ഭാരമുള്ളതല്ലേ, ഒഴുകിപ്പോവുകയൊന്നുമില്ലെന്നായിരുന്നു ഒപ്പമുള്ളയാളുടെ ഡയലോഗ്. കൈയ്യിലുള്ള മീന്‍ എങ്ങനെയൊക്കെ പാകചം ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് ബാലു പറഞ്ഞപ്പോള്‍ നീലുവിന് ദേഷ്യമായിരുന്നു.

ഈ മീന്‍ താന്‍ പാചകംം ചെയ്യില്ലെന്നായിരുന്നു നീലു പറഞ്ഞത്. കഷ്ടപ്പെട്ട് പിടിച്ച് കൊണ്ടുവന്ന മീന്‍ നീലു എടുക്കാത്തതിന്റെ നിരാശയിലായിരുന്നു ബാലു. ഇങ്ങനെ പോയാല്‍ നീലു ബാലുവിനെത്തന്നെ പൊരിച്ചെടുക്കുമെന്നും വ്യക്തമാക്കുന്ന പ്രമോയാണ് പുറത്തുവന്നിട്ടുള്ളത്. പാറുക്കുട്ടി ഡയലോഗ് പറയാന്‍ തുടങ്ങിയതിന്റെ സന്തോഷമായിരുന്നു ചിലര്‍ പങ്കുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X