ഉപ്പും മുളകില്‍ പായസമേളം! പൂജ കൊണ്ടുവന്ന പാലട മുടിയന് കൊടുക്കില്ലെന്ന് ബാലു! വീഡിയോ വൈറല്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടിയാണ് ഉപ്പും മുളകും. വ്യത്യസ്തമായ സംഭവവികാസങ്ങളാണ് പാറമട വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് വെച്ച് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും അടുത്തിടെയായി ഉപ്പും മുളകിന്റെ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. പുതിയ പ്രമോ വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ബാലുവിന്റെ വീട്ടില്‍ പായസമേളം നടക്കുകയാണ്. നീലുവാണ് ആദ്യം പായസമുണ്ടാക്കിയാലോ എന്ന് ചോദിച്ചത്. അങ്ങനെയാണെങ്കില്‍ പാലട മതിയെന്നായിരുന്നു മുടിയന്‍ പറഞ്ഞത്. ഇത് കേട്ടതും ബാലു എതിര്‍ക്കുകയായിരുന്നു. പാലടയൊന്നും വേണ്ട നമുക്ക് പരിപ്പ് പായസമുണ്ടാക്കാമെന്നായിരുന്നു ബാലു പറഞ്ഞത്. പായസ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് വീട്ടിലേക്ക് പൂജ എത്തിയത്. കൈയ്യിലൊരു പാത്രവുമുണ്ടായിരുന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ പാലടയെന്ന മറുപടിയായിരുന്നു പൂജ നല്‍കിയത്.
പൂജയുടെ മറുപടി കേട്ടതോടെ മുടിയന് സന്തോഷമാവുകയായിരുന്നു. അവളുടെ പാലട പായസം വന്നതോടെ എന്റെ പരിപ്പ് പായസത്തിന് ഒരു വിലയും ഇല്ലാതായെന്ന പരാതിയായിരുന്നു നീലുവിന്റേത്. അവള്‍ കൊണ്ടുവന്ന പാലട അവന്‍ കുടിക്കരുതെന്നായിരുന്നു ബാലു പറഞ്ഞത്. ഇതിനായി ബാലു എന്താണ് ചെയ്യുന്നതെന്നായിരുന്നു നീലു ചോദിച്ചത്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Recommended Video

അടുത്തിടെയായിരുന്നു പാറമട വീട്ടിലേക്ക് പൂജ എത്തിയത്. സൂര്യ മ്യൂസിക്കിലെ അവതാരക കൂടിയായ താരത്തിന്റെ വരവിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഉപ്പും മുളകിലേക്ക് വന്നതിന് ശേഷം കൂടുതല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നായിരുന്നു താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. പൂജയുടെ വരവില്‍ അതൃപ്തി അറിയിച്ചും ആരാധകരെത്തിയിരുന്നു.
ഉപ്പും മുളകിലെ ഓണോഘോഷം എങ്ങനെയായിരിക്കുമെന്നറിയാനായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഈ വര്‍ഷത്തെ ആഘോഷത്തിലെ പ്രത്യേകതകളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.


Click it and Unblock the Notifications











