ഉപ്പും മുളകില്‍ ശിവാനിയുടെ അമ്മയും ഉണ്ടായിരുന്നോ? ഉത്തരവുമായി ആരാധകര്‍! തെളിവും കണ്ടെത്തി

ബിജു സോപാനവും നിഷ സാരംഗും സംഘവും കേരളക്കരയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയിട്ട് കുറച്ചായി. മികച്ച പിന്തുണയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ചര്‍ച്ചകള്‍ തുടങ്ങാറുണ്ട്. ഉപ്പും മുളകുമായി ബന്ധപ്പെട്ട കൗതുകകരമായ കാര്യമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധകരാണ് പുതിയ വിശേഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. ഉപ്പും മുളകും ഫാന്‍സ് ക്ലബിലെ പുതിയ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ശിവാനിയുടെ അമ്മയായ മീനയും ഉപ്പും മുളകില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഏതൊക്കെ എപ്പിസോഡുകളിലാണ് മീന പ്രത്യക്ഷപ്പെട്ടത് എന്നതിനുള്ള തെളിവും ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്. 34, 47, 75, 167 എപ്പിസോഡുകളിലായാണ് ശിവാനിയുടെ അമ്മ പ്രത്യക്ഷപ്പെട്ടതെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പാട്ടും അഭിനയവുമൊക്കെയായി ശിവാനി വളരെ മുന്‍പ് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയതാണ്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളുമായും താരം എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ശിവാനിയുടെ അമ്മയുടെ പിറന്നാള്‍. ആശംസാപോസ്റ്റിനൊപ്പമായാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും ആരാധകര്‍ കണ്ടെത്തിയത്.

Uppum Mulakum

കേശുവും ശിവാനിയും ഒരുമിച്ചുള്ള കോമ്പിനേഷന് ആരാധകരേറെയാണ്. കേശുവിന്റെ കാര്യത്തില്‍ ആധിയുള്ളതും ശിവാനിക്കാണ്. അലീന ഫ്രാന്‍സിസും കേശുവുമായുള്ള ബന്ധമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ശക്തമായ പിന്തുണയാണ് അനിയത്തി നല്‍കുന്നത്. കേശു തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയാല്‍ അതിന്റെ അസ്വസ്ഥതയും പ്രകടിപ്പിക്കാറുണ്ട്. വഴക്കടിക്കാറുണ്ടെങ്കിലും ക്ഷണനേരം കൊണ്ട് ഇരുവരും ഒന്നിക്കാറുണ്ട്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഞങ്ങള്‍ അത് പോലെയാണെന്നായിരുന്നു ഇവരെല്ലാം പറഞ്ഞത്.

ബാലുവച്ഛായെന്നും, നീലുമ്മയെന്നുമാണ് മക്കളെല്ലാം വിളിക്കാറുള്ളത്. 7 മക്കളുടെ അമ്മയാണ് താനെന്നായിരുന്നു നീലു പറഞ്ഞത്. പ്രധാന കാര്യങ്ങളും വിശേഷങ്ങളുമെല്ലാം മക്കള്‍ പങ്കുവെക്കാറുണ്ട്. മുടിയന്‍ സിനിമാമോഹവുമായാണ് നടക്കുന്നത്. അവന്റെ മുടിയുടെ കാര്യത്തില്‍ എന്തെങ്കിലുമൊരു തീരുമാനമായാലേ അവന് സിനിമയില്‍ നല്ല വേഷം ലഭിക്കൂയെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. കേശുവും ശിവയും നന്നായി അഭിനയിക്കുന്നുണ്ട്. ശിവ വലിയ കാര്യങ്ങളാണ് പറയാറുള്ളതെന്നുമായിരുന്നു ബാലുവും നീലുവും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X