ചോദിച്ച് പണി വാങ്ങിച്ച് ബാലു! ഒന്നൊന്നര തുറന്നുപറച്ചിലായിപ്പോയി! വൈറലാവുന്ന വീഡിയോ കാണൂ!

പ്രേക്ഷകരെ വെറുപ്പിക്കാത്ത പരിപാടി, ഉപ്പും മുളകിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര 800 എപ്പിസോഡും പിന്നിട്ട് കുതിക്കുകയാണ്. ബാലുവിന്റെ വീട്ടില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് പരമ്പരയില്‍ കാണിക്കാറുള്ളത്. പുതുമയും വ്യത്യസ്തതയും നിറഞ്ഞ അവതരണത്തിന് എന്നും മികച്ച സ്വീകാര്യത ലഭിക്കാറുമുണ്ട്. നെയ്യാറ്റിന്‍കരയില്‍ നിന്നും ബാലുവിന്റെ അച്ഛനും അമ്മയും പടവലത്തെ വീട്ടിലേക്കെത്തിയതും പിന്നാലെയായി അരങ്ങേറുന്ന സംഭവങ്ങളുമാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. അലസനായി ഇരിക്കുന്ന ബാലുവിനെ ജോലിയെടുക്കാനായി പ്രേരിപ്പിക്കുന്നതും മറ്റുള്ളവര്‍ ഇത് കണ്ട് കളിയാക്കുന്നതുമൊക്കെ കാണിച്ചിരുന്നു.

വിവാഹമൊക്കെ കഴിഞ്ഞ് കുടുംബസ്ഥനായി 5 മക്കളുടെ അച്ഛനായെങ്കിലും സ്വന്തം അച്ഛനെ ഭയങ്കര പേടിയാണ് ബാലുവിന്. നിങ്ങള്‍ എന്തിനാണ് അവനെ പേടിപ്പിച്ച് നിര്‍ത്തുന്നതെന്നായിരുന്നു അമ്മ ചോദിച്ചത്. ഇതിന് ശേഷമാണ് അദ്ദേഹം മകന്റെ കാര്യത്തില്‍ നിലപാട് മാറ്റിയത്. പേടിക്കേണ്ട കാര്യങ്ങള്‍ക്ക് മാത്രം തന്നെ പേടിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അച്ഛന്‍ തന്നോട് കുറച്ച് ഫ്രീയായി ഇടപെടാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ബാലു. അതിനിടയിലാണ് എട്ടിന്റെ പണി മേടിച്ചതും.

Uppum Mulakum

അച്ഛനൊപ്പം പുറത്തേക്ക് പോയിട്ടും ഇത് പോലെ ഐസ്‌ക്രീം കഴിച്ച് നടന്നിട്ടുമൊക്കെ കാലം കുറേയായെന്നായിരുന്നു ബാലു പറഞ്ഞത്. ഇത്തവണത്തെ ഉത്സവത്തിന് താനെന്തായാലും വരുമെന്നും അപ്പോള്‍ കൂടാമെന്നുമുള്ള ഉറപ്പും ബാലു അച്ഛന് നല്‍കിയിരുന്നു. അച്ഛനെ ഇനി അധികം പേടിക്കേണ്ടെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് ബാലു തന്റെ പഴയകാല ചെയ്തികളെക്കുറിച്ച് തുറന്നുപറഞ്ഞത്. അതാവട്ടെ വലിയൊരു ഭൂകമ്പത്തിലാണ് അവസാനിച്ചതും. മുന്‍പ് അച്ഛന്റെ ബ്രാണ്ടിക്കുപ്പിയില്‍ വെള്ളം ഒഴിച്ച് വെച്ചതും അമ്മിണിയാടിന് കപ്പ കൊടുത്തതും അച്ഛച്ഛന്‍ വീഴാന്‍ കാരണക്കാരനായതിന് പിന്നിലും താനായിരുന്നുവെന്നാണ് ബാലു പറഞ്ഞത്. അന്ന് സുരേന്ദ്രനേയും തന്റെ അനിയനെയുമൊക്കെയാണല്ലോ താന്‍ ശിക്ഷിച്ചതെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. നീയാണ് ഇതിന്റെ പിറകിലെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇന്നിത് പറയാന്‍ തന്റെ മുന്നില്‍ നീയുണ്ടാവില്ലെന്നും ഇനിയും തന്നെ പേടിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X