ഉപ്പും മുളകും അവസാനിപ്പിച്ചതല്ല! ഇടവേളയ്ക്ക് കാരണമുണ്ട്! 'ചക്കപ്പഴം' കണ്ട് പരിഭ്രാന്തരാവേണ്ട!

ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡ് കാണാത്തതില്‍ നിരാശരാണ് ആരാധകര്‍. പ്രമോ വീഡിയോ കാണാതിരുന്നതോടെയായിരുന്നു ആരാധകര്‍ ഇതേക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഉപ്പും മുളക് സംപ്രേഷണം ഇല്ലാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടായിരുന്നു. പരമ്പര നിര്‍ത്താന്‍ പോവുകയാണോയെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. ഫ്‌ളവേഴ്‌സ് ചാനലിന്റെ പ്രസ്റ്റീജ്യസ് പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ആയിരവും പിന്നിട്ട് മുന്നേറുകയാണ് പരമ്പര.

ഉപ്പും മുളകും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പാറമട വീട് കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ ചിത്രീകരണം നടത്തുന്നില്ലെന്നും അതുകൊണ്ടാണ് ഇടവേളയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ഉപ്പും മുളകും നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചനയില്ലെന്ന് ശ്രീകണ്ഠന്‍ നായരും വ്യക്തമാക്കിയിരുന്നു. ഉപ്പും മുളകിന്റെ മുന്‍സംവിധായകന്റെ പുതിയ ഹാസ്യപരമ്പരയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉപ്പും മുളകും അവസാനിപ്പിക്കില്ല

ഉപ്പും മുളകും അവസാനിപ്പിക്കില്ല

അത്ര പെട്ടെന്നൊന്നും അവസാനിപ്പിക്കുന്ന പരിപാടിയല്ല ഉപ്പും മുളകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നാളുകളായി പരിപാടിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാതെ വന്നപ്പോഴായിരുന്നു ആരാധകര്‍ക്കും സംശയമായത്. ശരിക്കും ഈ പരിപാടി നിര്‍ത്താന്‍ പോവുകയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. രസകരമായ സംഭവങ്ങളുമായി മുന്നേറുകയായിരുന്നു ഉപ്പും മുളകും. അടുത്തിടെയായിരുന്നു പാറമട വീട്ടിലേക്ക് പൂജ എത്തിയത്. ഉപ്പും മുളകും പരിപാടിയെക്കുറിച്ച് പറഞ്ഞ് ശ്രീകണ്ഠന്‍ നായര്‍ എത്തിയപ്പോഴായിരുന്നു ആരാധകര്‍ക്ക് ആശ്വാസമായത്.

പുതിയ ഹാസ്യപരമ്പര

പുതിയ ഹാസ്യപരമ്പര

കഴിഞ്ഞ ദിവസമായിരുന്നു ഫ്‌ളവേഴ്‌സ് ചാനലില്‍ ചക്കപ്പഴം എന്ന ഹാസ്യപരമ്പര തുടങ്ങിയത്. എസ് പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചക്കപ്പഴത്തിനായി അണിനിരന്നത്. ചക്ക പോലെ കുഴഞ്ഞുനില്‍ക്കുന്ന കുടുംബത്തിലെ രസകരമായ സംഭവങ്ങളായിരുന്നു ആദ്യത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഉപ്പും മുളകും അപ്രത്യക്ഷമായ സമയത്ത് ചക്കപ്പഴം തുടങ്ങിയതോടെ പ്രേക്ഷകരില്‍ ചിലര്‍ക്ക് സംശയമാവുകയായിരുന്നു. സമാനമായ തരത്തിലാണല്ലോ മേക്കിംഗെന്നായിരുന്നു അവര്‍ ചൂണ്ടിക്കാണിച്ചത്.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam
സംവിധായകന്‍ വീണ്ടും

സംവിധായകന്‍ വീണ്ടും

ഉപ്പും മുളകിന്റെ മുന്‍സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണനാണ് ചക്കപ്പഴം സംവിധാനം ചെയ്തത്. അദ്ദേഹം വീണ്ടും ഈ ചാനലില്‍ പരിപാടി ചെയ്യാനെത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ഉപ്പും മുളകില്‍ പൂജയെ കൊണ്ട് വന്ന് വെറുപ്പിച്ചിട്ട്, ആ ചാൻസിൽ ഉപ്പും മുളകും നിർത്തി. ചക്കപഴം ആര്‍ ഉണ്ണികൃഷ്ണന്റെ സീരിയൽ ആണ്.. നമ്മുടെ നീലു ചേച്ചിയോട് മോശം ആയി പെരുമാറിയിട്ട് പുറത്താക്കി എന്ന് പറഞ്ഞിട്ട്, അയാൾക്ക് തന്നെ പിന്നേം ചാനൽ സ്ലോട്ട് കൊടുത്തുവെന്നായിരുന്നു ഒരാള്‍ കമന്‍റിട്ടത്. നിരവധി പേരായിരുന്നു സംവിധായകന്‍രെ തിരിച്ചുവരവില്‍ പ്രതിഷേധം അറിയിച്ചത്.

മോണിംഗ് ഷോയിലൂടെ

മോണിംഗ് ഷോയിലൂടെ

മോണിംഗ് ഷോയില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലായിരുന്നു ശ്രീകണ്ഠന്‍ നായര്‍ ഉപ്പും മുളകിനെക്കുറിച്ച് പറഞ്ഞത്. ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റേജ്യസ് പരിപാടിയാണ്. അതുകൊണ്ടുതന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ് അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്നമില്ലെന്നുമായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X