For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പുംമുളകില്‍ നിന്നും പുതിയ സന്തോഷം! ബാലുവും പാറുക്കുട്ടിയും ഒരുമിച്ചെത്തി! വീഡിയോ വൈറലാവുന്നു

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൃത്യമായി കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകര്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. എല്ലാദിവസവും സംപ്രേഷണം ചെയ്യുന്ന പരമ്പര അപ്രത്യക്ഷമായതോടെ ആരാധകര്‍ നിരാശയിലായിരുന്നു.

  ഉപ്പും മുളകും നിര്‍ത്താന്‍ പോവുകയാണോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പൂജ ജയറാം എന്ന കഥാപാത്രം വന്നതോടെ റേറ്റിംഗില്‍ കുറവ് വന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഉപ്പും മുളകും അടുത്തൊന്നും നിര്‍ത്താന്‍ സാധ്യതയില്ലെന്നുമായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്. ഇതിന് ശേഷമായാണ് ചിത്രീകരണം പുനരാരംഭിച്ചതിന്റെ വീഡിയോയും പുറത്തുവന്നത്. ബിജു സോപാനവും ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

  ഉപ്പും മുളകും ചിത്രീകരണം

  ഉപ്പും മുളകും ചിത്രീകരണം

  നാളുകള്‍ക്ക് ശേഷം ഉപ്പും മുളകും വീണ്ടും ചിത്രീകരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പിലൂടെയായിരുന്നു ഇതിന്റെ വീഡിയോ വൈറലായി മാറിയത്. പാറുക്കുട്ടിയോട് സംസാരിക്കുന്ന ബാലുവിനെയാണ് വീഡിയോയില്‍ കാണുന്നത്. ഒരുനാള്‍ ഞാനും ന്യൂട്ടനെപ്പോലെയാവും. ബാലചന്ദ്രന്‍ തമ്പിക്ക് കൊച്ചുകുട്ടികളുടെ മനസ്സാണെന്നുമായിരുന്നു ബാലു പാറുക്കുട്ടിയോട് പറഞ്ഞത്. പാറുക്കുട്ടിയാകട്ടെ അച്ഛനെത്തന്നെ നോക്കിയിരിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

  കാത്തിരിക്കുന്നു

  കാത്തിരിക്കുന്നു

  എന്നാണ് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുകയെന്നായിരുന്നു ഒരാളുടെ ചോദ്യം. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ത്തന്നെ എപ്പിസോഡ് എത്തും. കട്ട വെയ്റ്റിംഗിലാണ് താനെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇത് സത്യമാണോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇപ്പോഴാണ് ആശ്വാസമായത്. ഉപ്പും മുളകും പെട്ടെന്ന് തന്നെ വരട്ടെ, ഇപ്പോഴാണ് ആശ്വാസമായതെന്നുമുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

  ബിജു സോപാനത്തിന്റെ പോസ്റ്റ്

  ബിജു സോപാനത്തിന്റെ പോസ്റ്റ്

  ബാലുവിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ബിജു സോപാനവും എത്തിയത്. ഇത് കണ്ടപ്പോള്‍ ചിത്രീകരണം തുടങ്ങിയോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പാറുക്കുട്ടിക്കൊപ്പം അഭിനയിക്കുന്ന താരത്തെ കണ്ടപ്പോള്‍ ഇദ്ദേഹത്തിന്റെ അഭിനയം കിടുവാണെന്നും ക്യാമറ ഉണ്ടെന്ന് ഫീല്‍ ചെയ്യിപ്പിക്കാതെയാണ് അഭിനയിക്കുന്നതെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്. വര്‍ഷങ്ങളായി നാടകവേദിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ബിജു സോപാനത്തിന്റെ കരിയര്‍ മാറി മറിഞ്ഞത് ഉപ്പും മുളകിലേക്ക് എത്തിയപ്പോഴായിരുന്നു.

  Biju Sopanam Exclusive Interview | FilmiBeat Malayalam
   എവിടെപ്പോയതായിരുന്നു?

  എവിടെപ്പോയതായിരുന്നു?

  ബിജു സോപാനത്തിന്‍റെ പോസ്റ്റിന് കീഴിലും നിരവധി പേരായിരുന്നു കമന്‍റുകളുമായെത്തിയത്. മിനിസ്‌ക്രീനിൽ അടുത്ത കാലത്ത് ഇത്രയേറെ സപ്പോർട്ട് കിട്ടിയ നടൻ വേറെയുണ്ടാവില്ല, പക്ഷേ സിനിമയിൽ കഴിവിനൊത്ത അവസരങ്ങൾ കിട്ടുന്നില്ല... കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം കട്ടയ്ക്ക് നിന്നു..സീരിയലിലെ ആ ഇന്നസെന്റായ അല്പം മണ്ടനായ പാവമായ എന്നാൽ വീടിനുo വീട്ടുകാർക്കും വേണ്ടി എന്തും ചെയ്യാൻ തയാറായി നടക്കുന്ന ആ ഭാവം താങ്കൾ അതി ഗംഭീരം ആക്കുന്നുണ്ട്, "ബാലു", അങ്ങനെ തന്നെ മതി. ഈയിടെ താടിയും മുടിയും ഒക്കെ അല്പം ഫാഷൻ ആക്കി കണ്ടു, വേണ്ട കേട്ടോ. ആ പഴയ സ്റ്റൈൽ ആണ്, "ബാലു"വിന് ചേരുന്നതെന്നായിരുന്നു ഒരാളുടെ കമന്‍റ്.

  പാറുക്കുട്ടിയേയും സമ്മതിക്കണം

  പാറുക്കുട്ടിയേയും സമ്മതിക്കണം

  അത്രയും ക്യാമറയും ആളുകളും മുന്നിലുണ്ടായിട്ടും അതൊന്നും ശ്രദ്ധിക്കാതെ ബാലു ചേട്ടനെ മാത്രം നോക്കിയിരിക്കുന്ന പാറുക്കുട്ടിയേയും സമ്മതിക്കണമെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. കുഞ്ഞുപ്രായത്തില്‍ തന്നെ ഉപ്പും മുളകിലേക്കെത്തിയതാണ് പാറുക്കുട്ടി. പാറുവിനെ കാണാനായാണ് തങ്ങള്‍ പരിപാടി കാണുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ലോക് ഡൗണിന് ശേഷം എപ്പിസോഡുകള്‍ വന്നപ്പോഴും എല്ലാവരും ചോദിച്ചത് പാറുക്കുട്ടിയുടെ വരവിനെക്കുറിച്ചായിരുന്നു.

  ചക്കപ്പഴമൊന്നും വിലപ്പോവില്ല

  ചക്കപ്പഴമൊന്നും വിലപ്പോവില്ല

  ഉപ്പും മുളകിന്റെ മുന്‍ സംവിധായകന്റെ പുതിയ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. കഴിഞ്ഞ ദിവസമായിരുന്നു പരിപാടി സംപ്രേഷണം ചെയ്തുതുടങ്ങിയത്. ഉപ്പും മുളകിലെ കുട്ടുമാമനായി തിളങ്ങിയ എസ് പി ശ്രീകുമാറും അവതാരകയായ അശ്വതി ശ്രീകാന്തുമാണ് ചക്കപ്പഴത്തിലെ പ്രധാന താരങ്ങള്‍. സാഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറും ചക്കപ്പഴത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചക്കപ്പഴത്തില്‍.

  English summary
  Uppum Mulakum will telecast soon, Location video went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X