ബാലുവിന്റേയും നീലുവിന്റേയും കൈ പിടിച്ച് ലച്ചു കതിർ മണ്ഡപത്തിൽ! കല്യാണം പൊടിപൂരം, വീഡിയോ പുറത്ത്

മലയാളം ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷോടെ കാത്തിരിക്കുന്നത് ആ കല്യാണത്തിന് വേണ്ടിയാണ്. ഉപ്പും മുളകും സീരിയലിലെ ലച്ചുവിന്റെ വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വിവാഹം വൻ ആഘോഷമാക്കാൻ ബാലുവിനും കുടുംബത്തോടുമൊപ്പം പ്രേക്ഷകരുമുണ്ട്. മലയാള ടെലിവിഷൻ ചരിത്രം തന്നെ മാറ്റി മറിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. പ്രായവർഗ ഭേദമില്ലാതെ എല്ലാവരും പരമ്പരയുടെ ആരാധകരാണ്.

ഇതുവരെ കണ്ടു വന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ ചേരുവകളോടെയാണ് ഉപ്പും മുളകും പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. പ്രേക്ഷകരെ ഒട്ടും അലോസരപ്പെടുത്താത്ത രീതിയിലാണ് ഓരോ എപ്പിസോഡുകളും ക്രമീകരിച്ചിരിക്കുന്നത് . ഒരു ഇടത്തരം കുടുംബത്തിൽ കണ്ടു വരുന്ന പിണക്കവും ഇണക്കവും ഉപ്പും മുളകും ആഘോഷമാക്കുന്നത് . ഇതുതന്നെയാണ് പരമ്പരയെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ചേർത്ത് വയ്ക്കുന്നതും.

ഇപ്പോൾ പുറത്തു വരുന്നത് ലച്ചുവിന്റെ വിവാഹ വീഡിയോയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പും വിവാഹ വേദിയിൽ അണിഞ്ഞെരുങ്ങി വരുന്ന ലെച്ചുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നീല പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ലച്ചു എത്തുന്നത്. എന്നാൽ വരന്റെ മുഖം ഇപ്പോഴും മറവിൽ തന്നെയാണ്. നീല , ചുവപ്പ് കോമ്പിനേഷനാണ് വിവാഹത്തിന്റെ ഡ്രസ്സിങ് കോഡ്. ബാലു കൈ പിടിച്ചു കൊടുക്കുന്നതിന്റേയും മറ്റ് വിവാഹ ചടങ്ങുകളുമാണ് പുറത്തു വന്ന വീഡിയോയിൽ ഉള്ളത്.

 വിവാഹം

ഇപ്പോൾ പുറത്തു വരുന്നത് ലച്ചുവിന്റെ വിവാഹ വീഡിയോയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പും വിവാഹ വേദിയിൽ അണിഞ്ഞെരുങ്ങി വരുന്ന ലെച്ചുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നീല പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ലച്ചു എത്തുന്നത്. എന്നാൽ വരന്റെ മുഖം ഇപ്പോഴും മറവിൽ തന്നെയാണ്. നീല , ചുവപ്പ് കോമ്പിനേഷനാണ് വിവാഹത്തിന്റെ ഡ്രസ്സിങ് കോഡ്. ബാലു കൈ പിടിച്ചു കൊടുക്കുന്നതിന്റേയും മറ്റ് വിവാഹ ചടങ്ങുകളുമാണ് പുറത്തു വന്ന വീഡിയോയിൽ ഉള്ളത്.

ആകാംക്ഷയോടെ  പ്രേക്ഷകർ

സസ്പെൻ ത്രില്ലർ ചിത്രം കാണുന്ന ഒരു പ്രേക്ഷകന്റെ മാനസികാവസ്ഥയാണ് പ്രേക്ഷകർക്ക്. ലച്ചുവിന്റെ വിവാഹം എന്ന് കേട്ടപ്പോൾ മുതൽ അതീവ ആകാംക്ഷയിലാണ് പ്രേക്ഷകർ. ആരാണ് ബാലുവിന്റെ മരുമകനായി ഉപ്പും മുളകും കുടുംബത്തിലേയ്ക്ക് എത്തുക. അത്ര നിസ്സാരക്കാരന് ഈ കുടുംബത്തിൽ പിടിച്ചു നിൽക്കാനാ‍ കഴിയില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ, ലച്ചുവിന്റെ വരനായി വരുന്നത് അത്ര മോശക്കരനാകില്ലെന്ന് ഉറപ്പാണ്. ബാലുമാത്രം കണ്ടിട്ടുള്ള മരുമകനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 ഡിഡിയോ?

നടനും അവതാരകനുമായ ഡെയിൻ ഡേവിഡ് എന്ന ഡിഡിയുടെ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം . ലച്ചുവിന്റേയും ഡിഡിയുടേയും വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ വ്യക്തമല്ല. സിദ്ധാർഥ് എന്ന തൃശൂർക്കാരനായ നേവി ഓഫീസറാണ് ലച്ചുവിന്റെ വരൻ. വിവാഹ നിശ്ചയവും ഹൽദിയുമെല്ലാം വൻ ആഘോഷമായിരുന്നു. ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് ആ സസ്പെൻസ് വിവാഹത്തിനാണ്.

   ഡിസംബർ 25 ന്


ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് ലച്ചുവിന്റേയും സിദ്ധാർഥിന്റേയും വിവാഹം. ഒരു മണിക്കൂർ ദൈർഘ്യമുളള ഗംഭീര വിവാഹാഘോഷമാണ് ഒരുക്കിയിരിക്കുന്നത്. ലച്ചുവിന്റെ വിവാഹം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബാലുവും കുടംബവും . ഇതിന്റെ ആഘോഷം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇനി മണിക്കൂറുകൾ മാത്രമാണ് ലച്ചു കതിർ മണ്ഡപത്തിൽ എത്താൻ ശേഷിക്കുന്നത്.

 കല്യാണ തലേന്ന്  ആഘോഷമാക്കി


കല്യാണ തലേന്ന്' പൊടിപൂരമാക്കി ബാലു. ഇതിന്റെ പ്രെമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സദ്യ ഒരുക്കുന്നതിന്റെ തിരക്കിലാണ് ബാലു. നീലവിന്റേയും ബാലുവുന്റേ അച്ഛന്മാരും സഹേദരനും കൂടെയുണ്ട് . പുറത്തു വരുന്ന ഓരോ പ്രെമോയും പ്രേക്ഷരുടെ ആകാംക്ഷ കൂട്ടുകയാണ്. ആകാംക്ഷയ്ക്ക് വിരാമമിടാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.

{video2}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X