»   » 'വളിപ്പ്' എന്ന വാക്കിന്റെ അര്‍ത്ഥം മാറിയപ്പോള്‍ കല്‍പനയ്ക്ക് കിട്ടിയ പണി: ഉര്‍വശി പറയുന്നു

'വളിപ്പ്' എന്ന വാക്കിന്റെ അര്‍ത്ഥം മാറിയപ്പോള്‍ കല്‍പനയ്ക്ക് കിട്ടിയ പണി: ഉര്‍വശി പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

കേരളത്തിലെ ഭാഷാഭേദങ്ങളെ കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടന്നതാണ്. തെക്കോട്ടുള്ള ഭാഷപലതും വടക്കോട്ടെത്തുമ്പോള്‍ പച്ച അശ്ലീലമായി മാറുന്നത് ആ ഭാഷാഭേദം കാരണമാണ്. അങ്ങനെ ഭാഷാഭേദം കൊണ്ട് നടി ഉര്‍വശിയ്ക്കും സഹോദരി കല്‍പനയ്ക്കും ഉണ്ടായ അനുഭവം ഫ്‌ളവേഴ്‌സ്‌ ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റില്‍ നടി പങ്കുവച്ചു. സംഗതി അല്‍പം പഴയതാണ്.

ഉര്‍വശിയും കല്‍പനയും മണിയന്‍പിള്ള രാജുവും തിലകനുമൊക്കെയുള്ള ഒരു ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തു വച്ച് നടക്കുകയാണ്. സെറ്റില്‍ ഒരുപാട് പേരുണ്ട്. കല്‍പന വന്നിറങ്ങിയപ്പോള്‍ ഒരാള്‍ 'കല്‍പന ചേച്ചി സിനിമായൊക്കെ എന്നാ വളിപ്പാ കാണിക്കുന്നേ.. നല്ല വളിപ്പാ' കേട്ടതും കല്‍പനയ്ക്ക് കലി ഇളകി. 'വളിപ്പാണെ താന്‍ കാണണ്ട' എന്നായിരുന്നത്രെ നടിയുടെ മറുപടി.

സംഭവം, കോട്ടയത്തുകാര്‍ക്ക് വളിപ്പ് എന്ന വാക്കിന് അര്‍ഥം ഗംഭീരമാണെന്നാണത്രെ. എന്നാല്‍ കല്‍പനയ്‌ക്കൊക്കെ വളിപ്പ് എന്ന വാക്കിന് വളരെ മോശം എന്നാണ് അര്‍ത്ഥം. ഷോയില്‍ കല്‍പന പറഞ്ഞ മറ്റുകാര്യങ്ങളിലൂടെ തുടര്‍ന്നു വായിക്കാം.

'വളിപ്പ്' എന്ന വാക്കിന്റെ അര്‍ത്ഥം മാറിയപ്പോള്‍ കല്‍പനയ്ക്ക് കിട്ടിയ പണി: ഉര്‍വശി പറയുന്നു

കോമഡി നൈറ്റ് എന്ന പരിപാടിയുടെ അവതാരികയായ അശ്വതി ചില ചോദ്യങ്ങള്‍ കല്‍പനയോട് ചോദിച്ചു. അശ്വതി പറയുന്ന പ്രൊഡക്ടിന്റെ പരസ്യം ചെയ്യാന്‍ മലയാള സിനിമയിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കണം. കല്‍പന പറഞ്ഞ ഉത്തരങ്ങള്‍ തുടര്‍ന്നുള്ള സ്ലൈഡില്‍

'വളിപ്പ്' എന്ന വാക്കിന്റെ അര്‍ത്ഥം മാറിയപ്പോള്‍ കല്‍പനയ്ക്ക് കിട്ടിയ പണി: ഉര്‍വശി പറയുന്നു

തോക്കിന്റെ പരസ്യം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ സുരേഷ് ഗോപിയാണെന്നാണ് ഉര്‍വശി പറയുന്നത്. അവസാനം ഒരു ഷിറ്റ് കൂടെ പറഞ്ഞാല്‍ സംഗതി ഗംഭീരമാവും

'വളിപ്പ്' എന്ന വാക്കിന്റെ അര്‍ത്ഥം മാറിയപ്പോള്‍ കല്‍പനയ്ക്ക് കിട്ടിയ പണി: ഉര്‍വശി പറയുന്നു

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ പരസ്യത്തിന് പൃഥ്വിരാജിനെയായിരിക്കും സെലക്ട് ചെയ്യുക. ബൈക്കില്‍ കയറിയിരുന്നാല്‍ നല്ല ഭംഗിയായിരിക്കും എന്നും നടി അഭിപ്രായപ്പെട്ടു

'വളിപ്പ്' എന്ന വാക്കിന്റെ അര്‍ത്ഥം മാറിയപ്പോള്‍ കല്‍പനയ്ക്ക് കിട്ടിയ പണി: ഉര്‍വശി പറയുന്നു

ഫോണിന്റെ പരസ്യത്തിന് മമ്മൂട്ടിയെ സെലക്ട് ചെയ്യും. ഇന്ത്യയില്‍ പല ഫോണുകളും ലോഞ്ച് ചെയ്തത് മമ്മൂട്ടിയാവും എന്നാണ് ഉര്‍വശി പറയുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ നടന് വലിയ അറിവാണെന്നും, തീര്‍ച്ചയായും മമ്മൂട്ടിയ്ക്ക് അതേ കുറിച്ച് പരസ്യം ചെയ്യാമെന്നും ഉര്‍വശി പറഞ്ഞു.

'വളിപ്പ്' എന്ന വാക്കിന്റെ അര്‍ത്ഥം മാറിയപ്പോള്‍ കല്‍പനയ്ക്ക് കിട്ടിയ പണി: ഉര്‍വശി പറയുന്നു

കാലന്‍ കുടയുടെ പരസ്യത്തിന് പറ്റിയ ആള്‍ ഷീലാമ്മയാണത്രെ. നടന്മാര്‍ക്ക് മാത്രമല്ല, നടിമാരെയും പരസ്യത്തിന് തിരഞ്ഞെടുക്കാം. ഷീലാമ്മ കാലന്‍ കുടയ്‌ക്കെ പിടിച്ച് നടന്നു വരുന്നത് കാണാന്‍ തന്നെ ഒരു ഭംഗിയായിരിക്കും

'വളിപ്പ്' എന്ന വാക്കിന്റെ അര്‍ത്ഥം മാറിയപ്പോള്‍ കല്‍പനയ്ക്ക് കിട്ടിയ പണി: ഉര്‍വശി പറയുന്നു

ഉര്‍വ്വശി പങ്കെടുത്ത കോമഡി സൂപ്പര്‍നൈറ്റിന്റെ പ്രമോ വീഡിയോ കാണൂ. അല്പം പഴയതാണ് സംഭവം

English summary
Urvashi in Comedy Super Night program
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam