ഉർവശി തുറന്ന് പറഞ്ഞിട്ടും രഞ്ജിനി ആ മുറിവിൽ കുത്തി ചോദിച്ചില്ല; ധന്യക്ക് വെല്ലുവിളിയായി രഞ്ജിനി ഹരിദാസ്?

രഞ്ജിനി ഹരിദാസ് ദ ​ഗ്രീൻ റൂം എന്ന ഷോയുമായി മുന്നോട്ട് വന്നത് ഈയടുത്താണ്. ഏറെക്കാലമായി കണ്ട് പരിചയമുള്ള ആങ്കറായതിനാൽ രഞ്ജിനി യുടെ ഷോയിൽ പലർക്കും പ്രതീക്ഷയുണ്ടായിരുന്നു. പേളി മാണി, ധന്യ വർമ തുടങ്ങിയവർ സമാന ഷോകളുമായി ലെെം ലെെറ്റിൽ സജീവമായിക്കെയാണ് ഈ നിരയിലേക്ക് രഞ്ജിനിയും കടന്ന് വന്നത്. തുടക്കത്തിലെ ​ഗ്രീൻ റൂം എപ്പിസോഡുകൾ നിരാശാജനകമായിരുന്നു. കേട്ട് പഴകിയ ചോദ്യങ്ങൾ, മനസ് തുറക്കാത്ത ​ഗസ്റ്റുകൾ, രസകരമായ സംസാരങ്ങളുടെ അഭാവം തുടങ്ങിയ ഘടകങ്ങളെല്ലാം ​ഗ്രീൻ റൂമിനെ ബാധിച്ചു. എന്നാൽ പതിയെ രഞ്ജിനി മുന്നേറാൻ തുടങ്ങി.

നടി ഉർവശിയാണ് രഞ്ജിനിയുടെ ഏറ്റവും പുതിയ ​ഗസ്റ്റ്. ഉർവശി അടുത്ത കാലത്തൊന്നും ഇത്രയും മനസ് തുറന്ന് സംസാരിച്ച മറ്റൊരു അഭിമുഖമില്ല. ആദ്യ വിവാഹബന്ധത്തിൽ താൻ നേരിട്ടത്, പിന്നീട് വന്ന ആരോപണങ്ങൾ, മദ്യപാനത്തിൽ നിന്ന് പുറത്ത് വന്ന ഘട്ടം എന്നിവയെല്ലാം ഉർവശി സംസാരിച്ചു. അടുത്ത കാലത്ത് നിരവധി അഭിമുഖങ്ങൾ ഉർവശി നൽകിയിട്ടുണ്ട്. എന്നാൽ ഇവയിലൊന്നും ഉർവശി ഇത്രയും മനസ് തുറന്നിട്ടില്ല.

Urvashi

എന്നാൽ രഞ്ജിനിക്ക് മുമ്പിൽ ഉർവശി തന്റെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം മറയില്ലാതെ പങ്കുവെച്ചു. നടി വളരെ കംഫർട്ടബിളായിരുന്നു അഭിമുഖത്തിലെന്ന് വ്യൂവേർസിൽ ഭൂരിഭാ​ഗം പേരും പറയുന്നു. രഞ്ജിനിയിൽ ഉർവശിക്ക് തോന്നിയ വിശ്വാസമായിരിക്കും ഇതിന് കാരണമെന്നും അഭിപ്രായമുണ്ട്. സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചോദ്യങ്ങൾ രഞ്ജിനി ചോദിച്ചില്ല. ഉർവശി മനസ് തുറന്നപ്പോഴും അതിൽ പിടിച്ച് കയറി കൂടുതൽ കാര്യങ്ങൾ കുത്തിക്കുത്തി രഞ്ജിനി ചോദിച്ചതുമില്ല. ഉർവശിയുടെ വാക്കുകൾക്ക് നല്ല ശ്രോതാവായി.

രണ്ട് പേരും തമ്മിൽ അഭിമുഖത്തിലുടനീളം നല്ല കെമിസ്ട്രിയുണ്ടായിരുന്നു. ധന്യ വർമയുടെ സ്പേസിലേക്കാണോ രഞ്ജിനി ​ഹരിദാസ് കയറി വരുന്നതെന്ന ചോദ്യമുണ്ട്. അഭിമുഖങ്ങളിൽ ​ഗസ്റ്റിനോട് അനുകമ്പയോടെ സംസാരിക്കുകയും ഉള്ളറിഞ്ഞ് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്താണ് ധന്യ വർമ ജനശ്രദ്ധ നേടുന്നത്. എന്നാൽ അടുത്ത കാലത്തായി ധന്യ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നെന്ന വിമർശനം റെഡിറ്റിൽ ഉൾപ്പെടെ വന്നിരുന്നു.

Urvashi  Ranjini Haridas

ഉർവശിയുടെ അഭിമുഖം ഇൻഡസ്ട്രിയിൽ ചർച്ചയാകുമെന്നുറപ്പാണ്. ഒപ്പം രഞ്ജിനിയും. വരും ദിനങ്ങളിൽ രഞ്ജിനിയുടെ ​ഗ്രീൻ റൂം കൂടുതൽ പ്രാധാന്യമുള്ള ഷോയായും മാറിയേക്കും. റിമി ടോമിയെ ഷോയിൽ ​ഗസ്റ്റായി കൊണ്ട് വരൂ എന്ന ആവശ്യം രഞ്ജിനിക്ക് തുടരെ വരുന്നുണ്ട്. ലോകത്തുള്ള എല്ലാ ഷോയിലും റിമിയെ കൊണ്ട് വരാൻ എല്ലാവരും പറഞ്ഞ് കൊണ്ടിരിക്കുകയാണ്. പക്ഷെ റിമി സമ്മതിക്കേണ്ടേ. ഇവിടെ റിമിയോട് വരുമോ എന്ന് ചോദിക്കാത്ത ആരുമില്ല. പക്ഷെ വന്നില്ല. റിമി തയ്യാറാകുമ്പോൾ വരും. നമുക്കൊരു വ്യക്തിയെ നിർബന്ധിക്കാൻ പറ്റില്ല. അവൾക്ക് സമയം കൊടുക്കാം. അപ്പോൾ വരുമെന്നാണ് ഇതേക്കുറിച്ച് രഞ്ജിനി ഹരി​​​​​ദാസ് പറഞ്ഞത്. പേളി മാണിയുമായും നേരത്തെ രഞ്ജിനി താരതമ്യം ചെയ്യപ്പെട്ടിരുന്നു. സ്വന്തം കാര്യങ്ങൾ കൂടുതൽ സംസാരിക്കാനിഷ്ടപ്പെടുന്ന പേളിയുടെ ഷോ ബോറാകുന്നെന്നായിരുന്നു വാദം.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X