»   » ചാനല്‍ പരിപാടിയില്‍ സംസ്‌കാര ശൂന്യമായ പെരുമാറ്റം; ഉര്‍വശിയോട് വിശദീകരണം ചോദിച്ചു

ചാനല്‍ പരിപാടിയില്‍ സംസ്‌കാര ശൂന്യമായ പെരുമാറ്റം; ഉര്‍വശിയോട് വിശദീകരണം ചോദിച്ചു

By: Rohini
Subscribe to Filmibeat Malayalam

പരിസരം മറന്ന് പെരുമാറുന്നതിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന നടിയണ് ഉര്‍വശി. അമിതമായി മദ്യപിച്ച് പൊതുപരിപാടിയ്‌ക്കെത്തിയതൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പെരുമാറ്റത്തെ ചൊല്ലി നടിയ്ക്ക് പുതിയ പൊല്ലാപ്പ്.

ചാനല്‍ പരിപാടിയ്ക്കിടെ സംസ്‌കാരശൂന്യമായി പെരുമാറി എന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീന്‍ നടിയോട് വിശദീകരണം ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.

ചാനല്‍ പരിപാടി

കുടുംബ പ്രശ്‌നം പറഞ്ഞ് തീര്‍ക്കുന്ന ചാനല്‍ പരിപാടിയ്ക്കിടെയാണ് ഉര്‍വശി മോശമായി പെരുമാറിയത്. പരിപാടിയില്‍ പങ്കെടുത്ത പുരുഷനോട് മോശമായ ഭാഷ ഉപയോഗിച്ച് സംസാരിച്ചു എന്നാണ് പരാതി.

വിശദീകരണം ആവശ്യപ്പെട്ടു

സംഭവത്തില്‍ ഉര്‍വശിയ്ക്കും ചാനല്‍ എംഡിയ്ക്കും ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് ലഭിച്ചിരിയ്ക്കുകയാണ്. കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുമാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിയ്ക്കുന്നത്.

എന്താണ് പരാതി

കുടുംബ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന പരിപാടിയില്‍ അവതാരകയായി ഉര്‍വശി മോശമായി പെരുമാറി എന്നാണ് പരാതി. ന്യായാധിപന്മാരുടെ മുന്നില്‍ വച്ചാണ് ഉര്‍വശി ക്ഷോഭിയ്ക്കുകയും സംസ്‌കാരശൂന്യമായി പെരുമാറുകയും ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

ഒരു മാസത്തിനകം

ഒരു മാസത്തിനകം സംഭവത്തില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ പറഞ്ഞിരിയ്ക്കുന്നത്. അടുത്ത മാസം ഒമ്പതിന് കേസ് പരിഗണിയ്ക്കും.

ഉര്‍വശിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Urvashi's uncivilized behavior in a TV programme, Human rights commission seeks explanation
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam