ഉര്‍വശി തിയേറ്റേഴ്‌സ് ഷൂട്ടിങ്ങിനിടയില്‍ സാജന്‍ സൂര്യയ്ക്ക് വെടിയേറ്റോ? നെഞ്ചില്‍ കൈവെച്ച് താരങ്ങള്‍
മിനിസ്‌ക്രീനിലെ മിന്നും താരങ്ങളെ ഗ്രൂപ്പായി തിരിച്ച് നടത്തുന്ന പരിപാടിയാണ് ഉര്‍വശി തിയേറ്റേഴ്‌സ്. അടുത്തിടെയാണ് ഈ പരിപാടി പ്രേക്ഷേപണം ചെയ്ത് തുടങ്ങിയത്. ഏഷ്യാനെറ്റിലെ പരമ്പരകളിലൂടെ പ്രേക്ഷക മനം കീഴടക്കിയവരാണ് പരിപാടിയില്‍ അതിഥിയായി എത്തുന്നത്.
ജ്യൂവല്‍ മേരിയും ജോയ് ജോണുമാണ് പരിപാടിയുടെ അവതാരകര്‍. വെള്ളി, ശനി ദിവസങ്ങളിലായാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ഭാര്യ, കറുത്ത മുത്ത് തുടങ്ങിയ സീരിയലുകളിലെ താരങ്ങളാണ് ഇത്തവണ അതിഥിയായി എത്തിയിട്ടുള്ളത്.

സാജന്‍ സൂര്യയും സംഘവും
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സാജന്‍ സൂര്യയും സംഘവുമാണ് ഇത്തവണ പങ്കെടുക്കുന്നത്. ഭാര്യ, കറുത്ത മുത്ത്, ഈ രണ്ട് സീരിയലുകളിലെയും താരങ്ങളെയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്.

ആകാംക്ഷയോടെ എലീന പടിക്കല്‍
ഭാര്യ സീരിയലില്‍ സാജന്‍ സൂര്യയുടെ സഹോദരിയായി അഭിനയിക്കുന്ന എലീന പടിക്കലും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ബലൂണുകള്‍ക്കിടയില്‍ സാജന്‍ സൂര്യയെ നിര്‍ത്തി ഷൂട്ട് ചെയ്ത ബലൂണ്‍ പൊട്ടിക്കുകയാണ്. അവതാരകരുടെ നിര്‍ദേശം അനുസരിച്ചാണ് ബലൂണ്‍ തിരഞ്ഞെടുക്കുന്നത്.

രണ്ടാമത്തെ ബലൂണില്‍
ആദ്യം ബലൂണ്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ താരത്തിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ബലൂണുകള്‍ക്കിടയില്‍ ചലിക്കാതെ നില്‍ക്കുകയാണ് താരം. എന്നാല്‍ രണ്ടാമത്തെ ഷൂട്ടിലാണ് അത് സംഭവിച്ചത്.

സാജന്റെ കാലിലേക്ക്
ബലൂണൂകള്‍ക്കിടയില്‍ നില്‍ക്കുന്ന സാജന്‍ സൂര്യയുടെ കാലിനാണ് വെടി കൊണ്ടത്. അത് തന്റെ കുഴപ്പം കൊണ്ടല്ല എന്ന് ഷൂട്ടര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

താരങ്ങള്‍ ഓടിയെത്തി
ഭാര്യ സീരിയലിലെ പ്രധാന താരങ്ങളിലൊരാളാണ് സാജന്‍ സൂര്യ. മറ്റ് താരങ്ങള്‍ വേദിയിലേക്ക് ഇറങ്ങി വന്ന് ഇങ്ങനെയാണ് പരിപാടി എന്ന് അറിഞ്ഞിരുന്നെങ്കില്‍ പങ്കെടുക്കില്ലായിരുന്നു എന്നൊക്കെ പറയുന്നുണ്ട്.

രോഷാകുലരായി താരങ്ങള്‍
സദസ്സിലുള്ളവരടക്കം ആകാംക്ഷയില്‍ നില്‍ക്കുന്നതിനിടയിലാണ് മറ്റ് താരങ്ങള്‍ വേദിയിലേക്ക് ഇറങ്ങിച്ചെന്ന് ചൂടാവുന്നത്. സാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെടുന്നു.

സാജന്‍ സൂര്യയുടെ പ്രതികരണം
തുടക്കത്തില്‍ കരഞ്ഞു നിലവിളിച്ച സാജന്‍ സൂര്യ എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു. കളി കാര്യമാവുന്നതിനിടയിലാണ് അവതാരകന്‍ സാജനോട് ചാടാന്‍ ആവശ്യപ്പെടുന്നത്. ഇതോടെ താരം വളരെ കൂളായി ഓടുകയും ചെയ്യുന്നു.
ആശ്വാസത്തോടെ മറ്റുള്ളവര്‍
ആശങ്കയ്ക്ക് വിരാമമായതോടെ താരങ്ങള്‍ സാജന്‍ സൂര്യയെ ഓടിച്ചിട്ട് പിടിക്കുന്നു. പ്രമോ വീഡിയോ കാണൂ.


Click it and Unblock the Notifications