»   » വിമാനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം, നടി കൊടുത്ത പണി കണ്ടോ!

വിമാനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം, നടി കൊടുത്ത പണി കണ്ടോ!

Posted By: Sanviya
Subscribe to Filmibeat Malayalam

വിമാനത്തില്‍ വച്ച് ടെലിവിഷന്‍ താരത്തെ പീഡിപ്പിക്കാന്‍ ശ്രമം. കളേഴ്‌സ് ടിവിയിലെ ഉത്തരന്‍ എന്ന പരമ്പരയിയിലെ ടിന ദത്തയെയാണ് സഹയാത്രികന്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ചത്. മുംബൈയില്‍ നിന്ന് രാജ്‌കോട്ടിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം നടക്കുന്നത്.

എയര്‍ഫോഴ്‌സിനെ വച്ച് കാര്യം പറഞ്ഞുവെങ്കിലും അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയുണ്ടായില്ല. എന്റെ അടുത്ത് നിന്ന് അയാളെ മാറ്റി ഇരുത്തുകയാണ് ഉണ്ടായത്. പിന്നീട് പൈലറ്റിനെ സമീപിച്ചെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും നടി പറയുന്നു.

മാനേജരുമുണ്ട്

താനും മാനേജരും യാത്ര ചെയ്യുന്നതിനിടെയാണ് തന്റെ ശരീര ഭാഗങ്ങളില്‍ അയാള്‍ കയറി പിടിക്കാന്‍ ശ്രമിച്ചതെന്ന് നടി ആരോപിക്കുന്നു.

കുട്ടകളാണെന്ന് കരുതി

ഞങ്ങള്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ആദ്യം കരുതിയത് കുട്ടികളായിരിക്കുമെന്നാണ്. പക്ഷേ തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു പുരുഷന്‍.

രണ്ടാം തവണ

ഇതേ വിമാനത്തില്‍ രണ്ടാം തവണയാണ് ഇത്തരത്തില്‍ ഒരു അനുഭവം തനിക്ക് ഉണ്ടാകുന്നതെന്ന് നടി പറയുന്നു. യാത്രക്കാര്‍ക്ക് ഒരു സുരക്ഷയും നല്‍കാത്ത ജെറ്റ് എയര്‍വേഴ്‌സിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് നടി പറഞ്ഞു.

പ്രതിയുടെ ഫോട്ടോ

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ഫോട്ടോ നടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
Uttaran actress Tinaa Dattaa molested on flight; recounts the horrifying experience

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam