പ്രണയത്തെക്കുറിച്ച് വാചാലയായി വൈക്കം വിജയലക്ഷ്മി! ഒപ്പം അനൂപിനായൊരു ഗാനവും പാടി! ഏതാണെന്നറിയുമോ!

വ്യത്യസ്തമായ ആലാപന ശൈലിയുമായി ശ്രോതാക്കളെ കൈയ്യിലെടുത്ത അനുഗ്രഹീത കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലിയുമായെത്തിയ ഗായികയുടെ മികവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗിന്നസ് പട്ടികയില്‍ വരെ ഇടംനേടി മുന്നേറുന്ന ഗായികയുടെ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധികമാരും കൈവെക്കാത്ത ഗായത്രിവീണയില്‍ അസാമാന്യ പ്രാഗത്ഭ്യമുള്ളയാളാണ് വിജയലക്ഷ്മി. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ഗായത്രിവീണ മീട്ടിയാണ് അവര്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയത്. 67 ഗാനങ്ങളായിരുന്നു അവര്‍ വായിച്ചത്. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ കലാകാരിയോട്. അടുത്തിടെയായിരുന്നു വിജയലക്ഷ്മിക്ക് കൂട്ടായി അനൂപ് എത്തിയത്. ഇവരുടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും അടുത്തിടെ സൂര്യ സൂപ്പര്‍ സിംഗര്‍ വേദിയിലേക്ക് എത്തിയിരുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത് വരുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായ രഞ്ജിനി ഹരിദാസാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ഉണ്ണി മേനോന്‍, വിജയ് യേശുദാസ്, മഞ്ജരി എന്നിവര്‍ക്കൊപ്പം ഹരിഹരനും വിധിനിര്‍ണ്ണയിക്കാന്‍ എത്താറുണ്ട്. നാളുകള്‍ക്ക് ശേഷം വിജയലക്ഷ്മിയെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ഇതിനിടയിലാണ് ഇവരോട് പ്രണയത്തെക്കുറിച്ച് രഞ്ജിനി ചോദിച്ചത്.

Vijayalakshmi

മ്യാവൂ മ്യാവൂ ആയിരിക്കണം പ്രണയമെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. 2007ലാണ് താന്‍ ആദ്യമായി വിജയലക്ഷ്മിയെ കാണുന്നതെന്നും അന്ന് താന്‍ ഒരു ആരാധകന്‍ മാത്രമാണ്. അവിടെ പരിപാടി അവതരിപ്പിക്കാനായി വന്നതായിരുന്നു വിജി. പിന്നീട് 2017 ല്‍ വിജിയുടെ കുടുംബ ക്ഷേത്രത്തില്‍ നിലവിളക്ക് നല്‍കാനായാണ് വന്നത്. എന്നാല്‍ അവിടത്തെ നിലവിളക്കിനായാണ് താന്‍ സ്വന്തമാക്കിയതെന്നായിരുന്നു അനൂപിന്റെ കമന്റ്. വിശേഷങ്ങള്‍ പങ്കുവെച്ചതോടൊപ്പം തന്നെ ഭര്‍ത്താവിനായി ഒരു ഗാനവും വിജയലക്ഷ്മി ഡെഡിക്കേറ്റ് ചെയ്തിരുന്നു. മൗനം സ്വരമായ് എന്ന ഗാനമായിരുന്നു അവര്‍ ആലപിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X