ബാലുവും നീലുവുമൊരുക്കുന്ന സര്‍പ്രൈസ്! പ്രണയദിനത്തില്‍ ഗംഭീര സമ്മാനവുമായി ഉപ്പും മുളകും ടീം! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഉപ്പും മുളകിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈറലായി മാറുന്നത്. പ്രമോ വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് തന്നെ വീഡിയോയും ചിത്രങ്ങളും വൈറലായി മാറാറുണ്ട്. സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് താരങ്ങളെത്തുന്നത്. വീട്ടില്‍ എങ്ങനെയാണോ പെരുമാറുന്നത് അത് പോലെ ചെയ്താല്‍ മതിയെന്നുള്ള നിര്‍ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്. കുടുംബ സദസ്സുകളുടെ സ്വന്തം താരങ്ങളാണ് ബാലുവും നീലുവും മക്കളും. ഇവര്‍ക്കിടയിലേക്ക് അതിഥികളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

പ്രണയദിനത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് മുടിയന്‍. മുടിയന്റെ സുഹൃത്തായ ജൂണ്‍ വീട്ടിലേക്കെത്തുന്നതായുള്ള സൂചന ഇതിനോടകം തന്നെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. അതിഥിയെക്കണ്ട് ഞെട്ടിയ ബാലുവിനേയും പ്രമോയില്‍ കണ്ടിരുന്നു. ജൂണിനെ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ മാത്രമല്ല ഈ ദിനത്തില്‍ മറ്റൊരു സര്‍പ്രൈസും കൂടി ഉപ്പും മുളകും സംഘം നല്‍കുന്നുണ്ട്. കുടുംബസമേതം ലൈവിലെത്തിയാണ് ബാലു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

Uppum Mulakum

5 വര്‍ഷം പ്രണയിച്ച് വിവാഹം ചെയ്തവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കുമാണ് ഉപ്പും മുളകും ടീമിന്റെ കോണ്ടസ്റ്റില്‍ പങ്കെടുക്കാനാവുന്നത്. 5 വര്‍ഷം മുന്‍പും 5 വര്‍ഷത്തിന് ശേഷമുള്ള മനോഹരമായ ചിത്രങ്ങള്‍ ചെറുകുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനാണ് ബാലുവും നീലുവും ആവശ്യപ്പെട്ടിട്ടുള്ളത്. വാലന്റൈന്‍സ് ഡേ വിത്ത് ഫ്‌ളവേഴ്‌സ് എന്ന ഹാഷ് ടാഗോട് കൂടിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യേണ്ടത്. മത്സരത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് സുവര്‍ണ്ണാവസരമാണ്. 12 വര്‍ഷം പ്രണയിച്ചാണ് തങ്ങള്‍ വിവാഹിതരായതെന്നും ബാലുവും നീലുവും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X